Showing posts with label Kozhikode News. Show all posts
Showing posts with label Kozhikode News. Show all posts

ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ കരിയർ ഗൈഡൻസ് ആൻ്റ് അഡോള സെൻറ് കൗൺസിലിംഗ് സെൽ കരിയർ ശില്പശാല സംഘടിപ്പിച്ചു.

No comments
ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ
കരിയർ ഗൈഡൻസ് ആൻ്റ് അഡോള സെൻറ് കൗൺസിലിംഗ് സെൽ കരിയർ ശില്പശാല സംഘടിപ്പിച്ചു.

കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ കരിയർ ഗൈഡൻസ് ആൻ്റ് അഡോള സെൻറ് കൗൺസിലിംഗ് സെൽ കരിയർ ശിൽപ്പശാല സംഘടിപ്പിച്ചു.
പ്ലസ് ടു സയൻസ് കോമേഴ്സ് വിദ്യാർത്ഥികൾക്കായി രണ്ടു സെക്ഷനുകളായിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്.
കരിയർ ഗുരു ഡോക്ടർ എം എസ് ജലീൽ കരിയർ ഗൈഡൻസിന് നേതൃത്വം നൽകി. രാവിലെ പത്ത് മണിക്ക് തുടങ്ങിയ ശില്പശാല വൈകിട്ട് അഞ്ചുമണിയോടുകൂടി അവസാനിച്ചു. പ്രിൻസിപ്പാൾ ടിപി മുഹമ്മദ് ബഷീറിൻറെ അധ്യക്ഷതയിൽ അബ്ദുൽ ഖാദർ കക്കാട്ടിൽ സ്വാഗതവും, എസ് സർഷാറലി, സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പി കെ അബ്ദുൽസലാം  തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വിദ്യാർത്ഥികളുടെ കരിയറിനെ കുറിച്ചുള്ള ധാരാളം സംശയങ്ങൾക്ക് സെമിനാറിൽ ഉപകാരപ്രദമായി
ഫോട്ടോ ക്യാപ്ഷൻ:
ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച
കരിയർ ഗൈഡൻസ് ആൻ്റ് അഡോള സെൻറ് കൗൺസിലിംഗ് സെൽ കരിയർ ശില്പശാല കരിയർ ഗുരു ഡോക്ടർ എം എസ് ജലീൽ ഉദ്ഘാടനം ചെയ്യുന്നു

പുനീത് സാഗർ അഭിയാൻ പദ്ധതിയുടെ ഭാഗമായി എൻസിസി കേഡറ്റുകൾ സൗത്ത് ബീച്ച് ശുചീകരണം നടത്തി.

No comments
പുനീത് സാഗർ അഭിയാൻ പദ്ധതിയുടെ ഭാഗമായി എൻസിസി കേഡറ്റുകൾ സൗത്ത് ബീച്ച് ശുചീകരണം നടത്തി.

കോഴിക്കോട്:
കേന്ദ്രസർക്കാറിന്റെയും ഐക്യരാഷ്ട്ര സഭയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന പുനീത് സാഗർ അഭിയാൻ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ 30 കേരള ബറ്റാലിയൻ എൻ സി സി കേഡറ്റുകൾ കോഴിക്കോട് സൗത്ത് ബീച്ച് ശുചീകരണം നടത്തി.എൻസിസി കോഡിനേറ്റർ ജദീർ പുനീത് സാഗർ അഭിയാൻ പ്രതിജ്ഞ വിദ്യാർത്ഥികൾക്കായി ചൊല്ലിക്കൊടുത്തു.
സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ എം നൂറുദ്ദീൻ മുഹമ്മദിൻ്റെ അധ്യക്ഷതയിൽ
പ്രധാന അധ്യാപകൻ വി കെ ഫൈസൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എ കെ അഷ്റഫ്, അഷ്റഫ് കല്ലോട്, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ മാനാഞ്ചിറ സ്ക്വയറിൽ സംഘടിപ്പിച്ച വൺ മില്യൺ ഗോൾ സമാപന ചടങ്ങ്

No comments
കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ മാനാഞ്ചിറ സ്ക്വയറിൽ സംഘടിപ്പിച്ച വൺ മില്യൺ ഗോൾ സമാപന ചടങ്ങ്
കോഴിക്കോട്:
കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ മാനാഞ്ചിറ സ്ക്വയറിൽ സംഘടിപ്പിച്ച വൺ മില്യൺ ഗോൾ സമാപന ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ മുപ്പത്തി അഞ്ചാം വാർഡ് കൗൺസിലർ NC മോയിൻകുട്ടി ഗോൾ അടിച്ചു ഉദ്ഘാടനം ചെയ്തു. ആഴ്ചവട്ടം ബ്രസിൽ ഫാൻസ് അസോസിയേഷൻ പ്രസിഡണ്ട് സന്തോഷ് മണ്ണ് കണ്ടി സമിപം

വേൾഡ് കപ്പിനോടനുബന്ധിച്ച് സൗജന്യ കളരി മർമ്മ ചികിത്സ ക്യാമ്പയിൻ നടത്തി.

No comments
വേൾഡ് കപ്പിനോടനുബന്ധിച്ച് സൗജന്യ കളരി മർമ്മ ചികിത്സ ക്യാമ്പയിൻ നടത്തി. 

കോഴിക്കോട്: 
വേൾഡ് കപ്പ് പ്രമാണിച്ച് സ്പോർട്സിലൂടെയും അല്ലാതെയും , പരുക്കു പറ്റി വരുന്ന വർക്ക് മാവൂർ ചെറൂപ്പയിലെ കളരിമർമ്മ ചികിത്സാ കേന്ദ്രത്തിൽ സൗജന്യ കളരിമർമ്മ ഉഴിച്ചിൽ ക്യാമ്പയിൻ നടത്തി. തുടർന്നു ലോക കപ്പ് കാലാവധി തീരുന്നത്‌വരെ  രോഗികൾക്ക് 50 ശതമാനം ഡിസ്കൗണ്ടിലൂടെ ചികിത്സ നൽകുന്നതിനും തുടക്കമായി. ക്യാമ്പയിൻ എസ്. ടി.യു ജില്ലാ പ്രസിഡണ്ട് കെ.എം. കോയ ഉൽഘാടനം ചെയ്തു. എസ്. ടി.യു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടും സിദ്ധമന:കളരി മർമ്മ അക്കാഡമി ചെയർമാനുമായ 
ടി.എം.സി.അബൂബക്കർ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു..സിനിമാ സീരിയൽ ആർട്ടിസ്റ്റും ഫ്ലാഷ് ന്യൂസ് ചീഫ് എഡിറ്ററുമായ തൽഹത്ത് കുന്നമംഗലം മുഖ്യ അതിഥിയായിരുന്നു.    പി കെ എം എൻ വി എഫ് (എസ് ടി യു ) ജില്ലാ ജനറൽ സെക്രട്ടറി കെ കെ ഇബ്രാഹിം, ശശികല ചെറുപ്പ , തുടങ്ങിയവർ പ്രസംഗിച്ചു.ഡോക്ടർ നിരുപമ കൃഷ്ണൻ ക്യാമ്പിന് നേരത്വം നൽകി. ഇബ്രാഹിം കുറ്റിക്കടവ് നന്ദിയും രേഖപ്പെടുത്തി.

യമ്മി വാലി ടീം സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ ഹിമായത്തിന് മികച്ച വിജയം

No comments
യമ്മി വാലി ടീം സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ ഹിമായത്തിന് മികച്ച വിജയം

കോഴിക്കോട്:
യമ്മി വാലി ടീം സംസ്ഥാനതലത്തിൽ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്ര രചന മത്സരത്തിൽ ഹിമായത്തിനെ പ്രതിനിധീകരിച്ചുകൊണ്ട് മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുക്കുകയും സ്റ്റേറ്റ് തലത്തിൽ തന്നെ മികച്ച 12 ചിത്രങ്ങളിൽ മൂന്ന് ചിത്രങ്ങൾക്ക് ഹിമായത്തിന് ലഭിക്കുകയും ചെയ്തു.
ആയിഷ മഗാനിയ, ഷാസിയ ഇശാക്ക്, നൗസ നബ, എന്നീ മൂന്ന് വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളാണ് സ്റ്റേറ്റ് തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
എറണാകുളം ഇൻഫോപാർക്കിൽ വെച്ച് നടന്ന ചടങ്ങിൽ വിദ്യാർഥികൾ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി.
സ്കൂളിലെ ചിത്രരചന അധ്യാപകനായ പുത്തലത്ത് ഫൈസലാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്

പ്രൊഫ:കടവനാട് മുഹമ്മദിൻ്റെ വേർപാടിൽ അനുശോചിച്ചു

No comments
പ്രൊഫ:കടവനാട് മുഹമ്മദിൻ്റെ വേർപാടിൽ  അനുശോചിച്ചു

കട്ടാങ്ങൽ: 
എം.ഇ.എസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിയായിരിക്കെ നിര്യാതനായ പ്രമുഖ എഴുത്തുകാരനും വാഗ്മിയും ചരിത്ര അധ്യാപകനുമായിരുന്ന പ്രൊഫസർ കടവനാട് മുഹമ്മദിൻ്റെ വേർപാടിൽ  കളൻതോട് എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂൾ അനുശോചന യോഗം സംഘടിപ്പിച്ചു. 
സ്കൂൾ എ വി ഹാളിൽ വെച്ച് നടത്തിയ യോഗത്തിൽ
പ്രിൻസിപ്പാൾ  രമേഷ് കുമാർ സി എസ് അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ കേശവൻ. പി , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  റിഷാദ് ഹമീദ്  എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

 
(പൊന്നാനി എം.ഇ.എസ്. കോളേജിലെ ചരിത്രവിഭാഗം റിട്ട. അധ്യാപകനായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാത്രി ഒൻപതരയോടെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു നിര്യാതനായിരുന്നത്.)
 പൊന്നാനി നഗരസഭ മുൻ സ്ഥിരംസമിതി അംഗം, എം.ഇ.എസ്. എയ്ഡഡ് കോളേജ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, എം.ഇ.എസ്. മുൻ ജില്ലാസെക്രട്ടറി, സംസ്ഥാന ട്രഷറർ, മൊയ്തു മൗലവി, കൃഷ്ണപ്പണിക്കർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, പി.സി.ഡബ്ല്യു.എഫ്. രക്ഷാധികാരി എന്നീ നിലകളിലും സേവനം ചെയ്ത അദ്ദേഹത്തിൻ്റെ നിര്യാണം  തീരാനഷ്ടമാണെന്നും യോഗം അനുസ്മരിച്ചു.



മടവൂർ പഞ്ചായത്ത് കേരളോത്സവത്തിന് ഉജ്വല സമാപനം

No comments
മടവൂർ പഞ്ചായത്ത് കേരളോത്സവത്തിന് ഉജ്വല സമാപനം

മടവൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപന സാംസ്കാരികസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം നിർവഹിച്ചു 
മീഡിയ വൺ പതിനാലാം രാവ് ഫെയിം ഷഹജ മലപ്പുറം മുഖ്യാതിഥിയായി പങ്കെടുത്തു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റപൂളോട്ടുമ്മൽ അധ്യക്ഷത വഹിച്ചു
വിവിധ കലാകായിക മത്സരങ്ങളിൽ വിജയികൾക്കുള്ള അവാർഡ് ദാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലളിതാ കടുകംവള്ളി വിതരണം ചെയ്തു സാംസ്കാരിക സമ്മേളനത്തിനുശേഷം മടവൂർ പഞ്ചായത്തിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധ കലാപ്രകടനങ്ങളും അരങ്ങേറി 
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെലീന സിദ്ധീഖലി അനുമോദന പ്രഭാഷണം നടത്തി.

ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെബിനഅബ്ദുൽ അസീസ് 
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഖദീജ ടീച്ചർ യു ഷറഫുദ്ദീൻ മാസ്റ്റർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി കെ ഇ ചന്ദ്രൻ ജുറൈജ് പുല്ലാളൂർ സി പി അസീസ്  ബാബു മോത്തോന  ബിസി നികിത ഫാത്തിമ മുഹമ്മദ് വാസുദേവൻ  ഷക്കീലബഷീർ സോഷ് മ സുജിത്ത് പ്രജീന അഖിലേഷ് മുഹമ്മദ് പുറ്റാൾ  സിഡിഎസ് ചെയർപേഴ്സൺ സഫിയ മുഹമ്മദ് യൂത്ത് കോഡിനേറ്റർ അഡ്വക്കറ്റ് അബ്ദുറഹിമാൻ വി സി റിയാസ്ഖാൻ ഒ കെ ഇസ്മായിൽ എ പി യൂസഫ്‌അലി മുനീർ പുതുക്കുടി പ്രജീഷ് മുട്ടാഞ്ചേരി നൗഷാദ് മുട്ടാഞ്ചേരി ഹമീദ് മടവൂർ പ്രഭ മടവൂർ കെടി അബ്ദുൽ അസീസ്അൻവർ ചക്കാലക്കൽ എ ആർ റസാഖ് എന്നിവർ സംസാരിച്ചു ,
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട് സ്വാഗതവും
കേരളോത്സവം ജനറൽ കൺവീനർ സലീമുട്ടാഞ്ചേരി നന്ദിയും പറഞ്ഞു

ലഹരിക്കെതിരെ ഫുട്ബോൾ ലഹരി... വേൾഡ് കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റനെ വരവേറ്റ് വൺ ടച്ച് പുത്തുർമഠവും പുണ്യം പുത്തുർമഠവും

No comments
ലഹരിക്കെതിരെ ഫുട്ബോൾ ലഹരി... വേൾഡ് കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റനെ വരവേറ്റ് വൺ ടച്ച് പുത്തുർമഠവും പുണ്യം പുത്തുർമഠവും ഫുട്ബോൾ പ്രേമികൾക്കായി പുത്തുർമഠത്തിൽ ഒരുക്കിയ ബിഗ് സ്ക്രിൻ ജീവകാരുണ്യ പ്രവർത്തൻ . മഠത്തിൽ അബ്ദുൽ അസിസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജിവകാരുണ്യ പ്രവർത്തകൻ അസിനെ പുണ്യം പുത്തുർമഠ പ്രവർത്തകൻ . ക്യഷ്ണൻ കുട്ടി . അസിനെ ആദരിച്ചു പെരുമണ്ണ പഞ്ചായത്ത് പതിമുന്നാം വാർഡ് മെമ്പർ സെക്കിന കെ. പുണ്യം പുങ്കാവനം പുത്തുർ മഠo കോഡിനേറ്റർ സുനിൽ കുമാർ കെ.കൃഷ്ണൻ കുട്ടി . കുഴിപ്പള്ളി . കുഞ്ഞിമോയി . അസിസ് കെ സ്വാഗതവും . എം നൗഷാദ് . നന്ദിയും പറഞ്ഞു

കോവിഡ് കാലത്തെ ലോക്ക് ഡൗൺ പശ്ചാത്തലം:സിറ്റി സബ്ജില്ല ഇംഗ്ലീഷ് സ്കിറ്റിന് ഒന്നാം സ്ഥാനവും എ ഗ്രേഡും

No comments
കോവിഡ് കാലത്തെ ലോക്ക് ഡൗൺ പശ്ചാത്തലം:
സിറ്റി സബ്ജില്ല ഇംഗ്ലീഷ് സ്കിറ്റിന് ഒന്നാം സ്ഥാനവും എ ഗ്രേഡും

കോഴിക്കോട്:
കോഴിക്കോട് സിറ്റി സബ്ജില്ല കലോത്സവത്തിൽ കോവിഡ് കാലത്തെ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇംഗ്ലീഷ് സ്കിറ്റിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.
ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപികയായ പി ഫജീനയാണ് വിദ്യാർഥികളെ പരിശീലിപ്പിച്ചത്

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, സർക്കാറിന്റെ നിസ്സംഗത അവസാനിപ്പിക്കുക:ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ നടത്തി

No comments
അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, സർക്കാറിന്റെ നിസ്സംഗത അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെട്ടാങ്ങൽ അങ്ങാടിയിൽ പ്രതിഷേധ സായാഹ്ന ധർണ നടത്തി. ധർണ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട്‌ എൻ.എം.ഹുസ്സയിൻ അന്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടരി അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു. ജില്ലാ ലീഗ് സെക്രട്ടരി  റഷീദ് വെങ്ങളം മുഖ്യപ്രഭാഷണം നടത്തി. എൻ.പി.ഹംസ മാസ്റ്റർ, കുഞ്ഞിമരക്കാർ മലയമ്മ, ടി.ടി. മൊയ്തീൻ കോയ , ഇ.സി. ബഷീർ മാസ്റ്റർ, എൻ.പി. ഹമീദ് മാസ്റ്റർ, പി.ടി.എ.റഹിമാൻ, മുംതാസ് ഹമീദ്, എം.കെ. നദീറ, സി.ബി.ശ്രീധരൻ , റഊഫ് മലയമ്മ എന്നിവർ സംഗിച്ചു.

മടവൂർ ക്ലസ്റ്റർ എസ്.കെ.എസ്.എസ്.എഫ് സർഗ്ഗലയം

No comments
മടവൂർ ക്ലസ്റ്റർ എസ്.കെ.എസ്.എസ്.എഫ് സർഗ്ഗലയം


മടവൂർ: 
ഇരുന്നൂറോളം സർഗ്ഗ പ്രതിഭകൾ മാറ്റുരച്ച എസ്.കെ.എസ്.എസ്.എഫ് മടവൂർ ക്ലസ്റ്റർ സർഗ്ഗലയം എൻ.പി റഈസ്‌ നഗറിൽ  മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ  അടുക്കത്ത് ഉദ്ഘാടനം ചെയ്തു. മഹല്ല് വൈസ് പ്രസിഡണ്ട് ടി.കെ  അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഫൈസൽ ഫൈസി മടവൂർ, അഫ്സൽ ഫൈസി, റാസിഖ് വളപ്പിൽ, സി.വി.എ റഹ്‌മാൻ, അൻവർ ചക്കാലക്കൽ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പി.ശരീഫ് മാസ്റ്റർ സ്വാഗതവും ഡാനിഷ് ടി.കെ നന്ദിയും പറഞ്ഞു

മടവൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം..ഫുട്ബോളിൽ സോൾജിയേസ് ആർട്സ് & സ്പോർട്സ് ക്ലബ് ജേതാക്കൾ

No comments
മടവൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം..
ഫുട്ബോളിൽ സോൾജിയേസ് ആർട്സ് & സ്പോർട്സ് ക്ലബ് ജേതാക്കൾ




മടവൂർ:  
മടവൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ മത്സരത്തിൽ ണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് എക്സ്ട്രീംഎഫ് സി പള്ളിത്താഴത്തിനെ പരാജയപ്പെടുത്തി സോൾജിയേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആരാമ്പ്രം ജേതാക്കളായി കൊട്ടക്കാവ് വയൽ ക്രസന്റ് മിനി സ്റ്റേഡിയത്തിൽ നടന്ന ടൂർണ്ണമെൻറ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി താഴാട്ട് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ബുഷ്റ പുളോട്ടുമ്മൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെബ്ന അബ്ദുൽ അസീസ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജുറൈജ് പുല്ലാളൂർ, വാസുദേവൻ, ബാബു അങ്കത്തായി ,ഷക്കീല ബഷീർ ,കേരളോത്സവം ജനറൽകൺവീനർ സലീം മുട്ടാഞ്ചേരി, ടി ഹമീദ് മടവൂർ ,സലാം കൊട്ടക്കാവയിൽ , ജംഷീർ എ.പി,  വാഴയിൽ ഹംസ, നാസർ കെ.കെ,കെ.ടി അബ്ദുൽ അസീസ്, മോയിൻ കുട്ടി, എൻ.കെ കാദർ കുട്ടി, സിയാദ്,
എ.പി അബു കൊട്ടക്കാവയൽ, അസ്ഹർ കോട്ടക്കാവയൽ, അൻവർ ചക്കാലക്കൽ, അഡ്വ. അബ്ദുറഹിമാൻ, അനീസ് മടവൂർ എന്നിവർ സംബന്ധിച്ചു എ.പി യൂസഫലി സ്വാഗതവും മുനീർ പുതുക്കുടി നന്ദിയും പറഞ്ഞു.




പ്രവാസികൾ പാർശ്വവത്കരിക്കപ്പെടുന്നു - അസ്‌ലം ചെറുവാടി

No comments
പ്രവാസികൾ പാർശ്വവത്കരിക്കപ്പെടുന്നു - അസ്‌ലം ചെറുവാടി

കോഴിക്കോട് : 
മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ ശാസ്ത്രീയമായ പദ്ധതികൾ നടപ്പിലാക്കാത്തത് മൂലം  പ്രവാസികൾ സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെടുന്നുവെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ അസ്‌ലം ചെറുവാടി അഭിപ്രായപ്പെട്ടു.

പ്രവാസി വെൽഫെയർ ഫോറം ജില്ലാ ഹെൽപ് ഡസ്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല പ്രവാസി കുടുംബങ്ങളും അരക്ഷിതാവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ടു.
നിത്യ ജീവിതത്തിനു ബുദ്ധിമുട്ടുന്ന പ്രവാസികളെ സഹായിക്കാൻ സർക്കാറുകൾക്ക് ബാധ്യതയുണ്ട്.

വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പി. കെ. അബ്ദു റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. എഫ്. ഐ. ടി. യു. ജില്ലാ പ്രസിഡന്റ്‌ ചന്ദ്രൻ കല്ലുരുട്ടി, വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം സലീന ടീച്ചർ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ്‌ മുനീബ് എലങ്കമൽ എന്നിവർ സംസാരിച്ചു.

പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡന്റ്‌ കെ. സലാഹുദ്ധീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്‌റഫ്‌ ആരാമ്പ്രം സ്വാഗതവും, ട്രഷറർ അബ്ദുൾ ഗഫൂർ കിണാശ്ശേരി നന്ദിയും പറഞ്ഞു.

എസ്.ടി.യു. കലക്ടറേറ്റ് മാർച്ച് വിജയിപ്പിക്കും

No comments
എസ്.ടി.യു. കലക്ടറേറ്റ് മാർച്ച് വിജയിപ്പിക്കും.
കൊടുവള്ളി :
 കുതിക്കുന്ന വില, കിതക്കുന്ന ജനത എന്ന മുദ്രാവാക്യമുയർത്തി വിലക്കയറ്റത്തിനും തൊഴിലാളി ദ്രോഹനയങ്ങൾക്കുമെതിരെ കോഴിക്കോട് ജില്ലാ എസ്.ടി.യു. കമ്മിറ്റി ഡിസംബർ ഒന്നിനു കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തുന്ന മാർച്ചും കഞ്ഞി വെപ്പ് സമരവും വിജയിപ്പിക്കാൻ കൊടുവള്ളി മണ്ഡലം എ.സ്.ടി.യു കൺവെൻഷൻ തീരുമാനിച്ചു. പ്രചാരണാർത്ഥം ജില്ലയിൽ 28,29,30 തിയ്യതികളിൽ സംസ്ഥാന ജന: സെക്രട്ടറി യു. പോക്കർ നയിക്കുന്ന വാഹന ജാഥക്ക്  മണ്ഡലത്തിൽ വൻ സ്വീകരണമൊരുക്കാനും  കൺവൻഷൻ തീരുമാനിച്ചു.  ജില്ലാ സെക്രട്ടറി പി.സി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഷ്റഫ് കൂടത്തായി അധ്യക്ഷതവഹിച്ചു , സെക്രട്ടറി സിദ്ധിഖലി മടവൂർ സ്വാഗതം പറഞ്ഞു, കെ.കെ. സലാം, ബുഷ്റ ടീച്ചർ പൂളോട്ടുമ്മൽ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന സിദ്ധീഖലി,  കെ.സുലൈമാൻ, എം.സി. ഇബ്രാഹിം, ഹമീദ് മടവൂർ, കെ.കെ.മജീദ്, അബ്ദുറഹിമാൻ മാസ്റ്റർ, അബൂബക്കർ പന്നൂർ, അഷ്റഫ് മുട്ടാഞ്ചേരി, സി.ടി.സുലൈമാൻ, ഫിറോസ് വെണ്ണക്കോട്, ജമീല ചെമ്പറ്റേരി, പി.വി. ബുഷ്റ ടീച്ചർ, ഹഫ്സത്ത് പുല്ലാളൂർ സംസാരിച്ചു.

ജിയ സുഹറക്ക് അറബിക് എസ്സെ റൈറ്റിംഗിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു

No comments
ജിയ സുഹറക്ക് അറബിക് എസ്സെ റൈറ്റിംഗിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു

കോഴിക്കോട്:
കോഴിക്കോട് ബി ഇ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന കോഴിക്കോട് സിറ്റി സബ്ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം അറബിക് എസ്സെ റൈറ്റിംഗിൽ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ ജിയ സുഹറക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു

കുന്നമംഗലത്തിന് പ്ലയെർസ് എഫ് സിയുടെ ലോകകപ്പ് വിരുന്ന്.....

No comments
കുന്നമംഗലത്തിന് പ്ലയെർസ് എഫ് സിയുടെ ലോകകപ്പ് വിരുന്ന്.
10 വർഷത്തിനടുത്ത് സ്പോർട്സ് മേഖലയിൽ നിറസാനിധ്യമായി പ്രവർത്തിച്ചു വരുന്ന PFC കുന്നമംഗലം ഫുട്ബോൾ ആരാധകർക്കായി ഫാൻസ്‌ വേൾഡ് കപ്പ്, വേൾഡ് കപ്പ് ഫാൻസ്‌ ഷോ, ഫ്രീ ലൈവ് ടീവി സ്ക്രീനിംഗ് എന്നിവ ഒരുക്കിയിരിക്കുന്നു. അതിന്റെ ഭാഗമായി കുറച്ചുകൂടി സൗകര്യം മെച്ചപ്പെടുത്തിയ പുതിയ ഓഫീസ് ഉൽഘടനവും TV സ്വിച് ഓൺ കർമവും നടന്നു. ഉത്ഘാടനം KHSS മാനേജ്മെന്റ് KP വസന്ത രാജ് നിർവഹിച്ചപ്പോൾ സ്വിച്ച് ഓൺ കർമം ചാരിറ്റി പ്രവർത്തകൻ അഡ്വ ഷമീർ കുന്നമംഗലം നിർവഹിച്ചു. സധസ്സിൽ ക്ലബ്‌ ട്രഷറർ റനീഷ് പയമ്പ്ര സ്വാഗതാവും ക്ലബ്‌ പ്രസിഡന്റ്‌ ജാഫർ അധ്യക്ഷതയും CFC യുടെ സാധിക്കലി ഡോൾഫിന്റെ ഉമർ സാന്റോസിന്റെ സാലി എന്നിവർ ആശംസകൾ അറിയിച്ചു. PFC ക്ലബ്‌ സെക്രട്ടറി സൽമാൻ ഫാരിസ്‌ നന്ദിയും പറഞ്ഞു. പൊതു പിരിവോ സ്പോൺസർമാരോ ഇല്ലാതെ PFC യുടെ  പ്രവാസികളും നാട്ടിലെയും മുഴുവൻ മെമ്പർമാരും അവരുടെ കയ്യിൽ ഉള്ള പണം ഉപയോഗിച്ചാണ് കുന്നമംഗലാത്തുകാർക്ക് കളി കാണാൻ അവസരം നൽകുന്നത്. ഫാൻസ്‌ വേൾഡ് കപ്പ് കുന്നമംഗലത്തെ വക്ക വക്ക ടർഫിൽ നവംബർ 19നു നടന്നു അർജന്റീന ചാമ്പ്യന്മാരായി. ഫാൻസ്‌ ഷോ നവംബർ 20 നു കുന്നമംഗലം ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വൻ ജനാവലിയോടെ ആരംഭിച്ചു. കുന്നമംഗലം അങ്ങാടിയിലൂടെ റോഡ് ശോക്ക് ശേഷം ഒരു മ്യൂസിക് ശോയോട് കൂടി ഹൈ സ്കൂൾ ഗ്രൗണ്ടിൽ നിന്നും തന്നെ അവസാനിച്ചു. മികച്ച റോഡ് ശോ നടത്തിയ പോർട്ടുഗൽ ഫാൻസിന് ട്രോഫിയും നൽകി. വേൾഡ് കാപ്പിനെ വരവേറ്റിയ വലിയ ഫ്ലെക്സ് കുന്നമംഗലത്ത സ്ഥാപിക്കാനും pfc ക്ക് കഴിഞ്ഞു

ടൗൺ ടീം ഈസ്റ്റ്‌ മലയമ്മ ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിൽ ഫുട്ബോൾ പ്രേമികൾക്ക് ബിഗ്സ്‌ക്രീൻ സ്ഥാപിച്ചു.

No comments
ടൗൺ ടീം ഈസ്റ്റ്‌ മലയമ്മ ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിൽ  ഫുട്ബോൾ പ്രേമികൾക്ക് ബിഗ്സ്‌ക്രീൻ സ്ഥാപിച്ചു.  
സ്വിച്ച് ഓൺ കർമ്മം വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി നിർവഹിച്ചു. N.P ഹംസ മാസ്റ്റർ, ഹംസ പാറമ്മൽ സമീപം. ടൗൺ ടീം സിക്രട്ടറി . മുസ്ഥഫ പീടികക്കണ്ടി ടൗൺ ടീം അംഗങ്ങളായ ഫൈസൽ P-T , സഫർഹാസ് , അസീസ് K-t, റസാക്ക് TP , തുടങ്ങിയവർ പങ്കെടുത്തു.

മുജാഹിദ് സംസ്ഥാന സമ്മേളനം സർഗമേള മാങ്കാവ് മണ്ഡലം ജേതാക്കളായി.

No comments
മുജാഹിദ് സംസ്ഥാന സമ്മേളനം സർഗമേള മാങ്കാവ് മണ്ഡലം ജേതാക്കളായി.

നരിക്കുനി: 
മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ.എൻ എം കോഴിക്കോട് സൗത്ത് ജില്ലാ സംഘടിപ്പിച്ച സർഗ്ഗമേളയിൽ മാങ്കാവ് മണ്ഡലം ഓവറോൾ ചാമ്പ്യന്മാരായി. മേളയിൽ രണ്ടാം സ്ഥാനം നരിക്കുനി മണ്ഡലവും, മൂന്നാം സ്ഥാനം ഫറോക്ക് മണ്ഡലവും കരസ്ഥമാക്കി. നരിക്കുനി മലബാർ കാമ്പസിൽ നടന്ന മത്സരത്തിൽ എഴുപത് ഇനങ്ങളിൽ, ആയിരത്തിൽ അധികം പ്രതിഭകൾ   പങ്കെടുത്തു.  എം.കെ രാഘവൻ എം പി സർഗമേള ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ സി മരക്കാരുട്ടി അധ്യക്ഷത വഹിച്ചു.   ചേളന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി നൗഷിർ , നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലിം, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ.സർജാസ്, അബൂബക്കർ നന്മണ്ട, എൻ.പി അബ്ദുൽ ഗഫൂർ ഫാറൂഖി, വളപ്പിൽ അബ്ദുസ്സലാം, കെ.അബ്ദുൽ ബഷീർ,  സുബൈർ മദനി, കെ.കെ.അഹമ്മദ് കോയ സ്വലാഹി , വി.പി അബ്ദുൽ ഖാദർ, എൻ. അബ്ദുൽ മജീദ്, ശമീം സ്വലാഹി ,ഷാജി മണ്ണിൽ കടവ് എന്നിവർ സംസാരിച്ചു.

.

ലഹരി ഔട്ട് വൺ മില്ല്യൺ ഗോൾമുസ്ലിം യൂത്ത് ലീഗ് ഫുട്ബോൾ ഷൂട്ടൗട്ട് മണ്ഡലം തല ഉദ്ഘാടനം

No comments
ലഹരി ഔട്ട് വൺ മില്ല്യൺ ഗോൾ
മുസ്ലിം യൂത്ത് ലീഗ് ഫുട്ബോൾ ഷൂട്ടൗട്ട് മണ്ഡലം തല ഉദ്ഘാടനം



കൊടുവള്ളി :  
ലഹരി ഔട്ട് വൺ മില്ല്യൺ ഗോൾ " മുസ്ലിം  യൂത്ത് ലീഗ് ഫുട്ബോൾ ഷൂട്ടൗട്ട് കൊടുവള്ളി മണ്ഡലം തല ഉദ്ഘാടനം മുൻ ഇന്ത്യൻ സബ് ജൂനിയർ, ടൈറ്റാനിയം, യൂണിവേഴ്സിറ്റി ടീമുകളിൽ അംഗവും മുൻ കേരള സ്റ്റേറ്റ് സ്കൂൾ ടീം കോച്ചുമായ അബ്ദുൽ വഹാബ് നിർവഹിച്ചു. കൊട്ടക്കാവയൽ ക്രസന്റ് സ്റ്റേഡിയത്തിൽ നടന്ന ഷൂട്ടൗട്ടിൽ മണ്ഡലം പ്രസിഡണ്ട്‌ സി.കെ. റസാഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി എം.നസീഫ്, ട്രഷറർ ഒ.കെ. ഇസ്മായിൽ, ജില്ലാ കമ്മിറ്റി അംഗം റാഫി ചെരച്ചോറ, മണ്ഡലം സഹ ഭാരവാഹികളായ അർഷദ് കിഴക്കോത്ത്, ഫാസിൽ അണ്ടോണ, നൗഫൽ പുല്ലാളൂർ, സൈനുദ്ദീൻ കൊളത്തക്കര, മടവൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട്‌ അൻവർ ചക്കാലക്കൽ, ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി, ട്രഷറർ അസ്ഹറുദ്ദീൻ കൊട്ടക്കാവയൽ, ഉബൈബ് എ.കെ, അഷ്‌റഫ്‌.പി തുടങ്ങിയവർ സംബന്ധിച്ചു.





Don't Miss
© all rights reserved and made with by pkv24live