എം.എം.ഹൈസ്ക്കൂൾ അറബി അധ്യാപകൻ മനന്തലയിൽ മുഹമ്മദ് നിസാർ (53)നിര്യാതനായി.

No comments
എം.എം.ഹൈസ്ക്കൂൾ അറബി അധ്യാപകൻ മനന്തലയിൽ മുഹമ്മദ് നിസാർ (53) ഫ്രാൻസിസ് റോഡ് മനന്തലപാലം മനന്തല വസതിയിൽ  നിര്യാതനായി.

കുറ്റിച്ചിറ പുതിയ തോപ്പിലകം ഉസ്മാൻ കോയയുടെയും പരേതയായ മനന്തലയിൽ ബിച്ചിബിയുടേയും മകനാണ്.

ഭാര്യ:  സൂപ്പിക്കാവീട്ടിൽ നസീയ.
മക്കൾ: നഫൽ, നഷ, നുസ്ഹ.
സഹോദരങ്ങൾ: മുഹമ്മദ് ഹാരിഫ് (എക്സ് കുവൈറ്റ്), കദീജ, സജിദ, ഷർമിദ, ഫബിദ.

മയ്യത്ത് നമസ്ക്കാരം ഇന്ന് (വ്യാഴം) രാത്രി 8.30 മണിക്ക് കണ്ണംപറമ്പ്  പള്ളിയിൽ.

ഖത്തറിൽ നിന്നും....എ ആർ കൊടിയത്തൂർ.....ലോക കപ്പിന്നായി ഒരുങ്ങുന്ന ഖത്തർ.....

No comments
ഖത്തറിൽ നിന്നും....
എ ആർ കൊടിയത്തൂർ.....
ലോക കപ്പിന്നായി ഒരുങ്ങുന്ന ഖത്തർ.....

ലോക കാൽപന്ത് മത്സരത്തെ വരവേൽക്കാനായി ഖത്തർ ഒരുങ്ങികൊണ്ടിരിക്കുന്നു. പല ആകൃതിയിലുമുള്ള വമ്പൻ സ്റ്റേഡിയങ്ങൾ നിർമിച്ചു. ഇതിൽ കണ്ടയിനർ കൊണ്ടുണ്ടാക്കിയ സ്റ്റേഡിയവുമുണ്ട്. കളി കഴിഞ്ഞാൽ അവ മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാം. ഖത്തറിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഞാനും ഭാര്യ ജൂറൈനയും ഖത്തറിൽ സന്ദർശനത്തിന്നായി വരുമ്പോൾ ഒരു ദിവസത്തെ ഹോട്ടൽ കോറൻഡയിൻ ആണ് ഉണ്ടായിരുന്നത്.ഇപ്പോൾ എത്ര ദിവസം ഖത്തറിൽ നിൽക്കുന്നുവോ അത്രയും ദിവസം ഹോട്ടൽ കൊറൻഡയിൻ വേണം. 
ഖത്തറിലേക്കുള്ള വരവ് നിയന്ത്രിച്ചിരിക്കുകയാണ്.
അടുത്ത നവംബർ 21ന് തുടങ്ങുന്ന ഫിഫ വേൾഡ് കപ്പിൽ 32 ടീമുകളാണ് കളിക്കുക. ലോക കപ്പിന്റെ 92 വർഷത്തിന്നിടെ ആദ്യമായാണ് ടീമുകളെ തെരഞ്ഞെടുക്കാൻ നറുക്കെടുപ്പ് നടത്തിയത്. ഫിഫയുടെ പുതിയ റാങ്കിങ്ങിൽ ബ്രസീൽ ആണ് ഒന്നാമത്. ബെൽജിയം രണ്ടാമതും ഫ്രാൻസ് മൂന്നാമതും അർജന്റീന നാലാമതുമാണ്. ഡിസംബർ 18 ന് ഫൈനൽ മത്സരം നടക്കും.

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനി നേതൃത്വം നൽകുന്ന വേൾഡ് കപ്പ് ഫുട്‌ബോളിന്റെ മത്സര ക്രമ പട്ടിക ഫിഫ ഔദ്യോഗികമായി അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറുമായി അൽബയ്ത് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നതാണ്.
ഖത്തറിലെ ഒട്ടുമിക്ക ഫുട്‌ബോൾ പ്രേമികളും കളി കാണാനുള്ള ടിക്കറ്റ് കൈവശപ്പെടുത്തിയിട്ടുണ്ട്. ഖത്തറിലുള്ള മകൾ ജസ്‌നയുടെ ഭർത്താവ് അമീർ ഷാജി നല്ലൊരു ഫുട്ബാൾ പ്രേമിയാണ്.അതുപോലെ മകൻ ജസീമിന്റെ ഭാര്യ ഹന ഹാറൂൻ നല്ലൊരു ആസ്വാദകയുമാണ്. അവരും നേരത്തെ ടിക്കറ്റ് എടുത്തിട്ടുണ്ട്. വിശ്വ മേളയുടെ ഗാലറി ഇരിപ്പിടങ്ങളിലേക്കാണ് ഫുട്ബാൾ ആരാധകർ ടിക്കറ്റ് ഉറപ്പിച്ചിരിക്കുന്നത്. ഖത്തറിൽ താമസക്കാരായവർക്ക് ലോക കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വിലക്കുറവിലാണ് സംഘാടകർ ടിക്കറ്റ് വിൽപ്പന നടത്തിയത്. ഖത്തറിലുള്ളവർക്ക് വിസ കാർഡ് വഴി മാത്രമാണ് ടിക്കറ്റ് നൽകിയത്. ഗ്രൂപ്പ്‌ ഘട്ടത്തിൽ ഒരു ദിവസം നാലു മത്സരങ്ങൾ വീതമുണ്ടാവും. സ്റ്റേഡിയങ്ങൾ തമ്മിൽ വലിയ അകലമില്ലെന്ന് കണക്കിലെടുത്താണ് ഒരു ദിവസം നാല് മത്സരങ്ങൾ നടത്താൻ ഫിഫ തയ്യാറായത്.ആദ്യ മത്സരം ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ആയിരിക്കും. തുടങ്ങുക. നാലാമത്തെ മത്സരം ഇന്ത്യൻ സമയം രാത്രി 12.30ന് ആയിരിക്കും ആരംഭിക്കുക.
60000പേർക്ക് ഇരിക്കാവുന്ന അൽകോറിലെ അൽബയ്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ലുസൈൽ സ്റ്റേഡിയത്തിലാണ് കലാശക്കൊട്ട്. രണ്ടാം തവണയാണ് ലോക കപ്പ് ഒരു ഏഷ്യൻ രാജ്യത്ത് വന്നെത്തുന്നത്. ഖത്തറിലെ ഏത് വഴിയിലൂടെ സഞ്ചരിച്ചാലും ഫിഫ ലോക കപ്പിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളാണ് കാണാൻ കഴിയുന്നത്.
ഫുഡ്ബോൾ മാമാങ്കത്തിന്റെ വേദികർ ഒരുക്കാനും രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന്നുമായി 200ബില്യൺ റിയാൽ (നാലു ലക്ഷം കോടിയിലേറെ രൂപ )ചെലവഴിച്ചിട്ടുണ്ടെന്നാണ് മത്സര നടത്തിപ്പിന് വേണ്ടി രൂപീകരിച്ച ഏകോപന സമിതിയായ സുപ്രീം കൗൺസിൽ ഫോർ ഡെലിവറി ആന്റ് ലെഗസി നൽകുന്ന കണക്ക്.
ലോക കപ്പ് വേദി പ്രഖ്യാപിക്കുമ്പോഴത്തെ ഖത്തറല്ല ഇന്നത്തേത്. അത്രയേറെ മാറ്റങ്ങളാണ് ഈ രാജ്യത്ത് ഉണ്ടായിട്ടുള്ളത്.
ലോക കപ്പിന്റെ വേദിയായി ഖത്തറിനെ പ്രഖ്യാപിക്കുമ്പോൾ അന്താരാഷ്ട്ര മത്സരങ്ങൾ നടത്താൻ സൗകര്യമുള്ള ഒരൊറ്റ സ്റ്റേഡിയമേ രാജ്യത്തുണ്ടായിരുന്നുള്ളൂ.1978ൽ രാജ്യത്തിനു സമർപ്പിച്ച ഖലീഫ ഇന്റർ നാഷണൽ മൾട്ടി പർപസ് സ്റ്റേഡിയമായിരുന്നു അത്.40000കാണികളെ ഉൾകൊള്ളാനുള്ള സൗകര്യവും ഉഷ്ണകാലത്ത് ശീതീകരണ സംവിധാനത്തിലൂടെ മത്സരങ്ങൾ നടത്താനുള്ള സംവിധാനവും ഇവിടെയുണ്ട്.
പടുകൂറ്റൻ തമ്പിന്റെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന അൽബയ്ത് സ്റ്റേഡിയം പൗരാണിക കാലത്തെ അറേബ്യൻ നാടോടികളുടെ ജീവിതത്തെ പ്രതിനിധീകരിക്കുന്നു. സ്റ്റേഡിയത്തിന്ന് പുറത്ത് സജ്ജീകരിച്ച അതി മനോഹരമായ ഉദ്യാനം ഏറെ ആകർഷണീയമാണ്. ഈ സ്റ്റേഡിയത്തിൽ 60000പേർക്ക് ഇരിക്കാം. ഷിപ്പിംഗ് കണ്ടയിനറുകൾ ഉപയോഗിച്ച് തുറമുഖത്തെ കടൽ തീരത്തോട് ചേർന്ന് നിർമിച്ചിരിക്കുന്ന സ്റ്റേഡിയം 974അറേബ്യൻ ഗൾഫിലെ തുറമുഖ പട്ടണമായ ദോഹയുടെ ചരിത്രപരമായ സവിശേഷതകളെ പ്രതിനിധീകരിക്കുന്നു. രാജ്യത്തിന്റെ ടെലഫോൺ കോഡ് ആണ് 974. ലോക കപ്പ് പദ്ധതിയുടെ ഭാഗമായി നിർമിച്ച പുതിയ നഗരമായ ലുസൈലിലാണ് ലോക കപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയം നില കൊള്ളുന്നത്. അറേബ്യൻ കരകൗശല  നിപുണതയുടെ സുവർണ കാലത്തെ അടയാളപ്പെടുത്തുന്ന ഈ സ്റ്റേഡിയത്തിൽ 80000ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മത്സ്യ ബന്ധന മേഖലയായ അൽവക്രയിൽ നിർമിച്ച അൽ ജനൂബ് സ്റ്റേഡിയത്തിൽ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും മത്സരങ്ങൾ നടത്തുന്നതിനുള്ള കൂളിംഗ് സംവിധാനം ഒരുക്കിയിട്ടിട്ടുണ്ട്. അടക്കാനും തുറക്കാനും കഴിയുന്ന മേൽക്കൂരയുള്ളതിനാൽ ഏത് കാലാവസ്ഥയിലും ഇവിടെ മത്സരങ്ങൾ സംഘടിപ്പിക്കാം. അറേബ്യൻ പത്തെമാരിയുടെ ആകൃതിയിൽ നിർമിച്ചമനോഹര സ്റ്റേഡിയത്തിൽ 40000പേർക്കുള്ള ഇരിപ്പിടമാണ് ഒരുക്കിയിട്ടുള്ളത്.
രത്‌നത്തിന്റെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിന്റെ നിറം സൂര്യന്റെ ചലനതിന്നനുസരിച് മാറിക്കൊണ്ടിരിക്കും. ഈ രത്‌ന കൂടാരത്തിൽ 40000ഇരിപ്പിടങ്ങളുണ്ട്. റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയം അതി മനോഹരമായ നിർമിതിയാണ്.40000പേർക്ക് കളി കാണാനുള്ള സൗകര്യമുണ്ട്. അറബികളുടെ പരമ്പരാഗത തൊപ്പിയുടെ രൂപത്തിൽ ഖത്തരി ആർക്കിടെക്ട് ഇബ്രാഹിം എം ജയ്ദയാണ് അൽത്തുമാമ സ്റ്റേഡിയം രൂപകല്പന ചെയ്തിരിക്കുന്നത്.40000പേർക്ക് ഇരുന്ന് കാൽപന്ത് മത്സരം കാണാം. തല്ക്കാലം ഈ കുറിപ്പ് ഇവിടെ നിർത്തുകയാണ്. ഖത്തറിൽ വിപ്ലവകരമായ വികസന പ്രവർത്തനങ്ങളാണ് നടന്നത്.

ഹെൽത്ത് സെന്ററിൽ ഒരു ഡോക്ടറെടെ നിയമനവുമായി ബന്ധപ്പെട്ട് സർവ്വകക്ഷി യോഗം ചേർന്നു.

No comments
അടിവാരം ഹെൽത്ത് സെന്ററിൽ ഡോക്റ്ററെ നിയമിക്കുന്നതിന് സർവ്വ  കക്ഷി യോഗം ചേർന്നു

അടിവാരം:
പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ 
4,5,6,വാർഡ് ഉൾകൊള്ളുന്ന  അടിവാരത്ത് ടൗണിൽ ഏറെകാലമായി നേരിടുന്ന ചികിത്സാസൗകര്യകുറവ് പരിഹരിക്കുന്നതിന് ഹെൽത്ത് സെന്ററിൽ ഒരു ഡോക്ടറെടെ നിയമനവുമായി ബന്ധപ്പെട്ട് സർവ്വകക്ഷി യോഗം ചേർന്നു. 
സാധാരണകാരായ കർഷകർ, കൂലി പണിക്കർ,പാവംപ്പെട്ട ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അടിവാരം മേഖയിൽ പുതുപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രം മാത്രമാണ് ഒരു ആശ്രയമായിട്ടുള്ളത്.പ്രതികൂല കാലവസ്ഥകളിൽ അംഗ പരിമിതിയുള്ളവർക്കും വയോജനങ്ങൾക്കും പുതുപ്പാടിയിലെ 
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരുക എന്നത് പ്രയാസവും ദുഷ്ക്കരവുമാണ് ഈ പ്രയാസത്തിൽ നിന്നും ഒരു മോചനത്തിനാണ് നിലവിലുള്ള അടിവാരം ഹെൽത്ത്' സെന്ററിൽ ഡോക്റ്ററെ നിയമിക്കണമെന്ന ആവശ്യവുമായി ചുമട്ടു തൊഴിലാളി യൂണിയനുകൾ സർവ്വകക്ഷി  ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകിയത്.

അടിവാരം ഹെൽത്ത് സെന്ററിൽ  ചേർന്ന യോഗത്തിൽ പുതിയ സർവ്വകക്ഷി കമ്മറ്റിയെ തിരഞ്ഞെടുത്തു.യോഗം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസി.ബീനാ തങ്കച്ചൻ ഉൽഘാടനം ചെയ്തു,അഞ്ചാം വാർഡ് മെമ്പറും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ സിന്ധു ജോയി അദ്ധ്യക്ഷനായി എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, ഡ്രൈവേഴ്സ് യൂണിയൻ, ചുമട്ടു തൊഴിലാളി സംഘടനാ പ്രതിനിധികൾ, വ്യാപാരികളും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുത്ത യോഗത്തിന് ജാഫർ കണലാടും സ്വാഗതവും നന്ദി സതീഷും പറഞ്ഞു.

യുവമോർച്ച കൂളിമാട് പാലത്തിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി.

No comments
യുവമോർച്ച കൂളിമാട് പാലത്തിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി.

മാവൂർ:കൂളിമാട് പാലത്തിന്റെ സ്ലാബ് തകർന്നതിൽ അയിമതി ആരോപിച്ച് യുവമോർച്ച കുന്ദംമംഗലം മണ്ഡലം കമ്മറ്റി പ്രതിഷേധ മാർച്ച്‌ നടത്തി.  ഊരാളുങ്കൽ -പൊതുമരാമത്ത് മന്ത്രി മുഹമ്മദ്‌ റിയാസ് എന്നിവർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന ആവശ്യവുമായാണ് യുവ മോർച്ച പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചത്. യുവ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ് കുമാർ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം മണ്ഡലം യുവ മോർച്ച പ്രസിഡന്റ് ജിബിൻ മാടഞ്ചേരി അധ്യക്ഷനായി. ശരത്ത്, ഹരി പ്രസാദ് രാജ ,പി സുനോജ് കുമാർ, പി സുകേഷ്, ബിബിൻ തുടങ്ങിയവർ സംസാരിച്ചു.

ലഹരിയുടെ വ്യാപനം സർക്കാർ ജാഗ്രത കാണിക്കണം.അഹമ്മദ്കുട്ടി ഉണ്ണികുളം

No comments
ലഹരിയുടെ വ്യാപനം സർക്കാർ 
ജാഗ്രത കാണിക്കണം.
അഹമ്മദ്കുട്ടി ഉണ്ണികുളം 

കുന്നമംഗലം : 
നമ്മുടെ കൊച്ചു കേരളം ലഹരിയുടെ പറുദിസയാക്കുന്ന  
കേരള സർക്കാരിൻറെ മദ്യനയം തിരുത്തണമെന്ന് പ്രമുഖ പത്രപ്രവർത്തകനും ഗ്രന്ഥകാരനും 
ട്രേഡ് യൂണിയൻ നേതാവും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ
അഹമ്മദ് കുട്ടി ഉണ്ണികുളം ആവശ്യപ്പെട്ടു.
  കോഴിക്കോട് സൗത്ത് ജില്ല 
ലഹരി നിർമാർജ്ജന സമിതി (എൽ.എൻ.എസ്സ്) കുന്നമംഗലത്ത് സംഘടിപ്പിച്ച കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി നിർമാർജന സമിതി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഗവൺമെന്ററിനോട് മദ്യനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ക്കുള്ള
ഇ-മെയിൽ സന്ദേശം അയക്കുന്നതിന്റെ ജില്ലാ
തല ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
       കഴിഞ്ഞ കാൽ നൂറ്റാണ്ടു കാലം
അംഗൻവാടി ടീച്ചർ എന്ന നിലക്കുള സേവനത്തിൽ നിന്നും വിരമിച്ച വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡൻറ് ശ്രീമതി മുത്തുലക്ഷ്മി ടീച്ചർക്കുള്ള ഉപഹാരവും ഉണ്ണികുളം സമർപ്പിച്ചു.
പ്രസിഡൻറ് അഷ്റഫ് കോരങ്ങാട് അധ്യക്ഷം വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി 
എ. എം .എസ് അലവി, 
ട്രഷറർ മജീദ് അമ്പലക്കണ്ടി,
ആക്ടിംഗ് ജ: സെക്രട്ടറി 
സുബൈർ നെല്ലോളി,
കുന്നമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഒ. സലീം,
എംപ്ലോയിസ് വിങ് സംസ്ഥാന വൈസ് പ്രസിഡൻറ് എ. കെ. അബ്ബാസ് ,
ജില്ലാ ഭാരവാഹികളായ 
ടി .എം .സി . അബൂബക്കർ ,
കെ കോയ , പി പി അബ്ദുൽ ഹമീദ് ,
കമറുദ്ദീൻ എരിഞ്ഞോളി,
അബ്ദുൽ ഖാദർ .കെ,
ജിജിത്ത്  പൈങ്ങോട്ടുപുറം ,
അബ്ദുറസാഖ് പനച്ചി ങ്ങൽ ,
ടി. കെ അബ്ദുള്ള കോയ ,
ജി.കെ ഉബൈദ് ,
വനിതാ വിംഗ് ജില്ലാ നേതാക്കളായ
സീനത്ത് കുന്നമംഗലം, 
അസ്മ ചെറുവണ്ണൂർ,
റുബീന കോഴിക്കോട്,
സഫിയ കുന്നമംഗലം,
പത്മിനി രാമൻ ,
മുനീറത്ത്ടീച്ചർ , സൗദ കുന്നമംഗലം
ജുമൈല കുന്നുമ്മൽ ,
റംല പെരുമണ്ണ , ആത്തിക്ക നല്ലളം
എന്നിവർ സംസാരിച്ചു.

ആശങ്കകൾ അകറ്റി ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സർക്കാർ ഇടപെടണം. ഡോ:എം.കെ. മുനീർ എം എൽ എ

No comments
ആശങ്കകൾ അകറ്റി ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സർക്കാർ ഇടപെടണം. ഡോ:എം.കെ. മുനീർ എം എൽ എ

കോഴിക്കോട് :
വൈരുദ്ധ്യങ്ങളും
അവ്യക്തതകളും ആശങ്കകളും
നീക്കം ചെയ്തും മതനിരപേക്ഷ-ജനാധിപത്യ
മൂല്യങ്ങൾ
അടിസ്ഥാനപ്പെടുത്തിയും ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് മുസ്ലിം ലീഗ് നിയമസഭാകക്ഷി ഉപ നേതാവ് ഡോ: എം.കെ. മുനീർ എം.എൽ.എ. ആവശ്യപ്പെട്ടു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന തല മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ദേശീയ വിദ്യാഭ്യാസ നയം
മുന്നോട്ടു വെക്കുന്ന ഫൗണ്ടേഷൻ സ്റ്റേജിലും
പ്രിപ്പറേറ്ററി സ്റ്റേജിലും
മാതൃഭാഷ ഒഴിച്ചുള്ള
ഇതര ഭാഷകളെക്കുറിച്ച്
കൃത്യമായ
പരാമർശങ്ങളില്ല.
സെക്കൻഡറി തലത്തിൽ
നിർദ്ദേശിക്കപ്പടുന്ന
ത്രിഭാഷാ നയമാകട്ടെ
വിദ്യാർത്ഥികളുടെ
താൽപര്യവും
അഭിരുചിയും
പരിഗണിക്കാത്ത വിധം
സങ്കുചിതവുമാണ്. ഏറെ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തി നേടിയെടുത്ത അറബി ഉർദു സംസ്കൃത ഭാഷാ പഠനം സംരക്ഷിക്കപ്പെടണമെന്നും അതിനുള്ള ഇടപെടലുകൾക്ക് സർക്കാർ അലംഭാവം കാട്ടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എ. ടി.എഫ്. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ലത്തീഫ്,സംസ്ഥാന സെക്രട്ടറിമാരായ കെ.നൂറുൽ അമീൻ, നൗഷാദ് കോപ്പിലാൻ, മൻസൂർ മാടമ്പാട്ട്,സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ഉമ്മർ ചെറൂപ്പ, കെ.വി.അബ്ദുൽ ജൈസൽ എന്നിവർ സംസാരിച്ചു.

ചാത്തമംഗലം ഗ്രാമപഞ്ചായത് വെള്ളലശ്ശേരി വാർഡിൽ പിലാത്തോട്ടത്തിൽ കുടിവെള്ള പദ്ധതിക്കായുള്ള നിർമ്മിച്ച കിണർ ഉദ്ഘാടനം ചെയ്തു.

No comments
കിണർ ഉദ്ഘാടനം ചെയ്തു.

കട്ടാങ്ങൽ : 
ചാത്തമംഗലം ഗ്രാമപഞ്ചായത് വെള്ളലശ്ശേരി വാർഡിൽ പിലാത്തോട്ടത്തിൽ കുടിവെള്ള പദ്ധതിക്കായുള്ള നിർമ്മിച്ച കിണർ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ ബാബു നെല്ലൂളി ഉദ്ഘാടനം നിർവഹിച്ചു. 
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ എൻ കെ നദീറ അധ്യക്ഷത വഹിച്ചു. പിലാത്തോട്ടത്തിൽ, സങ്കേതം മേഖലകളിലെ 150 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുകയെന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.ചാത്തമംഗലം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, വെള്ളലശ്ശേരി വാർഡ് മെമ്പർ വിശ്വൻ വെള്ളലശ്ശേരി കിണറിനായി സ്ഥലം സൗജന്യമായി നൽകിയ ശ്രീ ഗംഗാധരൻ നമ്ഭൂതിരി, അഹമ്മദ്ക്കുട്ടി അരയങ്കോട്, ആലുങ്ങൽ നാരായണൻ, മംഗലഞ്ചേരി ശിവൻ, ബാലഗോപാലൻ എ പി, പി വത്സൻ എന്നിവർ സംസാരിച്ചു.

കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃ ത്തിൽ പ്രതിഷേധ അടുപ്പ് കൂട്ടൽ സമരം നടത്തി

No comments
പ്രതിഷേധ
അടുപ്പ് കൂട്ടൽ സമരം നടത്തി

കുറ്റിക്കാട്ടൂർ :
പാചക വാതക വിലവർദ്ധനക്കെതിരെ കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃ ത്തിൽ കുറ്റിക്കാട്ടൂർ അങ്ങാടിയിൽ  അടുപ്പ് കൂട്ടൽ സമരം നടത്തി മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാധ ഹരിദാസ്  ഉദ്ഘാടനം ചെയ്തു .

മണ്ഡലം വൈസ് പ്രസിഡണ്ട് സുധാകരൻ കൊളക്കാടത്ത്  അധ്യ ക്ഷത വഹിച്ചു . മധുര പറമ്പത്ത് മോഹനൻ , മോഹൻദാസ് ഇ.കെ.അനീഷ് കുമാർ.കെ.പി. മനോജ് കുമാർ .എം.പി. ഹംസ്സ, പി.എം , പി.എം.കൃഷ്ണൻ ,ശാന്ത വൈ.വി. ബീന. ഐ.പി. രമണി എം പി. എന്നിവർ സംസാരിച്ചു. വാസു പാറക്കോട്ട്, ബൈജു . പി.എം. വിനോദ്.ഐ പി. അനിൽ കുമാർ കെ , രാധാകൃഷ്ണൻ , നന്ദൻ ദാസ് , നവാസ്.ടി.പി.എന്നിവർ നേതൃത്വം നൽകി

രക്തതിന് വേണ്ടി വലയുന്നവർക് പ്രതീക്ഷയുടെ വാക്കുകൾ സമ്മാനിക്കുന്ന പ്രിയപ്പെട്ട മാഷ്...!

No comments
ഇന്നിന്റെ പ്രഭാതം വളരെ സന്തോഷത്തിലാണ് ആരംഭിക്കുന്നത്.._

ഓരോ ദിവസവും പുലരുന്നത് ഓരോ പ്രതീക്ഷകളുമായാണ്..                                                                                                                                                                                                     ഓരോ ദിവസവും അവസാനിക്കുന്നത് ഓരോ അനുഭവങ്ങളുമായിട്ടാണ്...
ഞങ്ങളുടെ അഭിമാനം... രക്ത ദാന മേഖലയിലെ നിറ സാന്നിധ്യം...
ഒരു വിളിപുറത്ത്...!!
രക്തതിന് വേണ്ടി വലയുന്നവർക്  പ്രതീക്ഷയുടെ വാക്കുകൾ സമ്മാനിക്കുന്ന പ്രിയപ്പെട്ട മാഷ്...! പ്രായം 60 തിലേക്ക്അടുക്കുന്നു..
ഒരു യുവത്വത്തിന്റെ ചടുലതയോടെ രക്ത ദാന മേഖലയിൽ സേവനം ചെയ്യുകയാണ്...

Jai Maharana Blood Donation Group India, Penchek Silat Welfare Association Khandwa MADHYA PRADESH,INDIA യുടെ രക്തദാന സേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നൽകുന്ന
 PRIDE OF INDIA

ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം

No comments
ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനവും പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ 11-ാ വാർഡിൽ നടപ്പിലാക്കുന്ന
നാട്ടിലൊരു പൂന്തോട്ടം
വീട്ടിലൊരു പൂക്കളം .

75 സെന്റ് ഭൂമിയിൽ ചെട്ടിപ്പൂ തൈ നാട്ടിൽ ഉത്സവവും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് . സി.ഉഷയുടെ അദ്ധ്യക്ഷതയിൽ . പ്രസിഡണ്ട് . ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്യ്തു. വാർഡ് മെമ്പർ
എം.എ. പ്രതീഷ് സ്വഗതവും
ദീപക് ഇളമന. ഷെമീർ .സക്കീന. കൃഷി ഓഫീസർ . ശ്യാംദാസ് . പെരുമണ്ണ കോ - ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ സൊസൈറ്റി പ്രസിഡണ്ട് . സി. സുരേഷ് . ഇ.പി. പോക്കർ എന്നീ വർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live