ജി എച്ച് എസ് എസ് മാവൂർ ഹൈസ്കൂളിന് എസ്എസ്എൽസി ഓർമ്മച്ചെപ്പ് 1998 ബാച്ച് സ്റ്റേജ് കർട്ടൻ സമർപ്പിച്ചു.

No comments
ജി എച്ച് എസ് എസ് മാവൂർ ഹൈസ്കൂളിന് എസ്എസ്എൽസി ഓർമ്മച്ചെപ്പ് 1998 ബാച്ച് സ്റ്റേജ് കർട്ടൻ സമർപ്പിച്ചു.
പ്രോഗ്രാമിൽ ശ്രീജിത്ത് മാവൂർ സ്വാഗതം പറഞ്ഞു .
മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് ടി അധ്യക്ഷതവഹിച്ചു .
പ്രശസ്ത കലാസാഹിത്യപ്രതിഭ ബന്ന ചേന്ദമംഗലൂർ സ്റ്റേജ് കർട്ടൻ സ്കൂളിന് കൈമാറി ഉദ്ഘാടനം നടത്തി .ഹെഡ്മിസ്ട്രസ്സ് ശ്രീലത ടീച്ചർ കർട്ടൻ ഏറ്റുവാങ്ങി .
തുടർന്ന് മാവൂർ ഹൈസ്കൂളിനെ കായികരംഗത്ത് സംസ്ഥാനതലം വരെ ഉയർത്തിയ ബൈജു മാസ്റ്റർക്ക് ഓർമ്മച്ചെപ്പ് 98 ബാച്ചിന്റെ സ്നേഹാദരവ് ബന്ന ചേന്നമംഗല്ലൂർ കൈമാറി  .വഹാബ് മാസ്റ്റർ,ലേഖ ടീച്ചർ, വിനോദ് മാസ്റ്റർ,  ,സരിത ടീച്ചർ എന്നിവർ ആശംസ പ്രസംഗം നടത്തി.
 പ്രോഗ്രാം കമ്മിറ്റി അംഗം അബ്ദുള്ള നന്ദി പറഞ്ഞു.

മുസ്ലിം ലീഗ് സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

No comments
2022 ഡിസം 15 - 24 ന് നടക്കുന്ന കുന്നമംഗലം മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് കുന്ദമംഗലത്ത്  കോഴിക്കോട് ജില്ലാ ലീഗ് പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്തിന്റെ സമഗ്ര കാർഷികവികസന പദ്ധതിയായ കൃഷിപാഠം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം

No comments
ജിഎച്ച്എസ്എസ് മാവൂർ

 ജില്ലാ പഞ്ചായത്തിന്റെ സമഗ്ര കാർഷികവികസന പദ്ധതിയായ കൃഷിപാഠം   പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജിഎച്ച്എസ്എസ് മാവൂർ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സുധാകമ്പളത്ത് തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.ഹെഡ് മിസ്ട്രെസ് ടീച്ചർ സ്വാഗതവും  പ്രിൻസിപ്പൽ മിനി ടീച്ചർ അധ്യക്ഷതയും വഹിച്ചു.
മാവൂർ കൃഷി ഓഫീസർ Dr. ദർശന ദിലീപ് പദ്ധതി വിശദീകരിച്ചു.സീനിയർ അസിസ്റ്റന്റ് അബ്ദുൾ വഹാബ്, എഡ്യൂക്കേർ കോർഡിനേറ്റർ അബ്ദുൾ സലാം, SRG കൺവീനർ ലേഖ, കൃഷി പാഠം കോർഡിനേറ്റർ അനിഷ , ഗൗരിശങ്കർ എന്നിവർ പങ്കെടുത്തു. കൃഷിപാഠം ലീഡർ കുമാരി അനാമിക നന്ദി അറിയിച്ചു..

ജലജീവന്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ തീരുമാനമായി

No comments
ജലജീവന്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ 
തീരുമാനമായി

കുന്ദമംഗലം മണ്ഡലത്തിലെ ജലജീവന്‍ പദ്ധതി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തീരുമാനമായി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ പി.ടി.എ റഹീം എം.എല്‍.എ മാവൂര്‍ ഗ്രാമപഞ്ചായത്ത്  ഹാളില്‍ വിളിച്ചുചേര്‍ത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരുടേയും യോഗത്തിലാണ് ഇക്കാര്യത്തിലുള്ള ധാരണയുണ്ടായത്.
പ്രവൃത്തികള്‍ നടന്നുവരുന്ന പൊതുമരാമത്ത് റോഡുകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പ്രവൃത്തി നടത്തുന്നതിന് മുന്‍ഗണന നല്‍കാനും ചാത്തമംഗലം പഞ്ചായത്തിലെ താന്നിക്കോട് മലയില്‍ എട്ട് പഞ്ചായത്തുകള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ തയ്യാറാക്കിയ പദ്ധതി ടാങ്കിന് സ്ഥലം ഏറ്റെടുക്കല്‍ നടപടി അടിയന്തിരമായി പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു. മണ്ഡലത്തിലെ ചെറുകിട ജലസേചന പദ്ധതികളുടെ പ്രവൃത്തികള്‍ നടത്തുന്നതില്‍ നിലവിലുള്ള തടസങ്ങള്‍ നീക്കുന്നതിനും സ്ഥലം സംബന്ധിച്ച ആശയകുഴപ്പങ്ങളുള്ള ഭാഗങ്ങള്‍  റവന്യു ഉദ്യോഗസ്ഥര്‍ക്കൊപ്പം പരിശോധിച്ച് സമയബന്ധിത നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.

ഗ്രാമപഞ്ചായത്ത് തലത്തില്‍ ജലജീവന്‍, കെ.ഡബ്ല്യു.എ, മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ  യോഗം വിളിച്ചു ചേര്‍ക്കുന്നതിനും അതാത് പ്രദേശങ്ങളിലെ  വിഷയങ്ങള്‍ പരിഹരിക്കുന്നതിനും മറ്റുതരത്തിലുള്ള തടസ്സങ്ങള്‍ കണ്ടെത്തുന്നപക്ഷം അക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതിനും എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.

പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി രഞ്ജിത്, ഓളിക്കല്‍ ഗഫൂര്‍, എം.കെ സുഹറാബി, ഷാജി പുത്തലത്ത്, പി ശാരുതി, കെ.ഡബ്ല്യു.എ, ജലജീവന്‍, മൈനര്‍ ഇറിഗേഷന്‍, പൊതുമരാമത്ത് റോഡ്, റവന്യൂ, എല്‍.എസ്.ജി.ഡി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംബന്ധിച്ചു.

കെ എം സി ടി കോളേജ് ഓഫ് ആർക്കിടെക്ചർ കളൻതോട് പുതിയ ബാച്ചിനു നൽികിയ സ്വീകരണം പത്മശ്രീ കെ. കെ. മുഹമ്മദ് തിരിതെളിയിച്ചു ഉദ്‌ഘാടനം ചെയ്തു

No comments
പുതിയ ബാച്ചിന് സ്വീകരണം നൽകി 

കട്ടാങ്ങൽ: 
കളൻതോട് കെ എം സി ടി  കോളേജ് ഓഫ് ആർക്കിടെക്ചർ കോളേജിൽ പുതിയ 2022 ബാച്ച് ആർക്കിറ്റെക്ച്ചർ വിദ്യാർത്ഥികളെ സ്വീകരിക്കുന്നത്തിന്റെ ഭാഗമായി ഇനാഗ്വറൽ സെറിമണി നടത്തി. കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻ  ചെയർമാൻ ഡോ: കെ. മൊയ്‌തു അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ കെ. കെ. മുഹമ്മദ് ( മുൻ റീജിയണൽ ഡയറക്ടർ , ആർക്കിയോളജി സർവ്വേ ഓഫ് ഇന്ത്യ ) പരിപാടി ഉദ്ഘാടനം ചെയ്തു.  പ്രൊഫസർ കെ. കെ.  ബാബു (മുൻ പ്രൊഫസർ ജി ഇ സി  തൃശൂർ )  മുഖ്യതിഥിയായി.



കുടിയിറക്കല്‍ ഭീഷണി; വെൽഫെയർ പാർട്ടി സംരക്ഷണ സമിതി രൂപീകരിച്ചു

No comments
കുടിയിറക്കല്‍ ഭീഷണി; വെൽഫെയർ പാർട്ടി സംരക്ഷണ സമിതി രൂപീകരിച്ചു

വെള്ളിപറമ്പ്: 
വെള്ളിപറമ്പ് ആറാം മൈലിൽ പൂവംപറമ്പത് മീത്തലിൽ കുടിയിറക്കല്‍ ഭീഷണി നേരിടുന്ന, 8 കുടുംബങ്ങൾക്ക് വെൽഫെയർ പാർട്ടി പിന്തുണ പ്രഖ്യാപിച്ചു. 60 വര്‍ഷത്തിലധികമായി  പ്രദേശത്ത് കെട്ടിട നികുതിയടച്ച് ജീവിക്കുന്നവരാണ് കുടിയിറക്കല്‍ ഭീഷണി നേരിടുന്നത്. പ്രസ്തുത സ്ഥലത്ത് കുറ്റിക്കാട്ടൂർ വില്ലേജ് ഓഫീസ് കെട്ടിടം പണിയുന്നതിനാൽ, ഈ സ്ഥലത്ത് നിന്നും ഒഴിഞ്ഞു പോകണമെന്നാണ് അധികൃതർ അവരോട് ആവശ്യപ്പെട്ടിട്ടുള്ളത്.  വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റ് എ പി വേലായുധൻ്റെ നേതൃത്വത്തിൽ വെൽഫെയർ പാർട്ടി നേതാക്കൾ സ്ഥലം സന്ദര്‍ശിച്ച് പ്രദേശവാസികളുമായി സംസാരിച്ചു. ഭൂമിയുടെ അവകാശം നേടിയെടുക്കാനുള്ള സമരത്തിന് സർവ്വ പിന്തുണയും അറിയിച്ചു. യോഗത്തിൽ വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് ഇ പി അൻവർ സാദത്ത്, ട്രഷറർ ടി പി ഷാഹുൽ ഹമീദ്, ഫ്രറ്റേണിറ്റി മണ്ഡലം കൺവീനർ മുസ്‌ലിഹ് പെരിങ്ങളം, പഞ്ചായത്ത് പ്രസിഡൻ്റ് അഷ്റഫ് വെള്ളിപറമ്പ്, സെക്രട്ടറി സമദ് നെല്ലിക്കോട് എന്നിവർ സംസാരിച്ചു. ബക്കർ വെള്ളിപറമ്പ് സ്വാഗതവും ഷൈലജ പി നന്ദിയും പറഞ്ഞു. പ്രദേശത്ത് സംരക്ഷണ സമിതി രൂപീകരിച്ചു.
രക്ഷാധികാരി: എ പി വേലായുധൻ
ചെയർമാൻ: അഷ്റഫ് വെള്ളിപറമ്പ്
കൺവീനർ: ഷൈലജ പിഎം
കമ്മിറ്റിയംഗങ്ങൾ: സുബ്രമണ്യൻ, പ്രകാശൻ, കല്യാണി, നാരായണി, മാളു, അശ്വിൻ, ഷൈജു, ദിലീപ്.

ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ കരിയർ ഗൈഡൻസ് ആൻ്റ് അഡോള സെൻറ് കൗൺസിലിംഗ് സെൽ കരിയർ ശില്പശാല സംഘടിപ്പിച്ചു.

No comments
ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ
കരിയർ ഗൈഡൻസ് ആൻ്റ് അഡോള സെൻറ് കൗൺസിലിംഗ് സെൽ കരിയർ ശില്പശാല സംഘടിപ്പിച്ചു.

കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ കരിയർ ഗൈഡൻസ് ആൻ്റ് അഡോള സെൻറ് കൗൺസിലിംഗ് സെൽ കരിയർ ശിൽപ്പശാല സംഘടിപ്പിച്ചു.
പ്ലസ് ടു സയൻസ് കോമേഴ്സ് വിദ്യാർത്ഥികൾക്കായി രണ്ടു സെക്ഷനുകളായിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്.
കരിയർ ഗുരു ഡോക്ടർ എം എസ് ജലീൽ കരിയർ ഗൈഡൻസിന് നേതൃത്വം നൽകി. രാവിലെ പത്ത് മണിക്ക് തുടങ്ങിയ ശില്പശാല വൈകിട്ട് അഞ്ചുമണിയോടുകൂടി അവസാനിച്ചു. പ്രിൻസിപ്പാൾ ടിപി മുഹമ്മദ് ബഷീറിൻറെ അധ്യക്ഷതയിൽ അബ്ദുൽ ഖാദർ കക്കാട്ടിൽ സ്വാഗതവും, എസ് സർഷാറലി, സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പി കെ അബ്ദുൽസലാം  തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വിദ്യാർത്ഥികളുടെ കരിയറിനെ കുറിച്ചുള്ള ധാരാളം സംശയങ്ങൾക്ക് സെമിനാറിൽ ഉപകാരപ്രദമായി
ഫോട്ടോ ക്യാപ്ഷൻ:
ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച
കരിയർ ഗൈഡൻസ് ആൻ്റ് അഡോള സെൻറ് കൗൺസിലിംഗ് സെൽ കരിയർ ശില്പശാല കരിയർ ഗുരു ഡോക്ടർ എം എസ് ജലീൽ ഉദ്ഘാടനം ചെയ്യുന്നു

പുനീത് സാഗർ അഭിയാൻ പദ്ധതിയുടെ ഭാഗമായി എൻസിസി കേഡറ്റുകൾ സൗത്ത് ബീച്ച് ശുചീകരണം നടത്തി.

No comments
പുനീത് സാഗർ അഭിയാൻ പദ്ധതിയുടെ ഭാഗമായി എൻസിസി കേഡറ്റുകൾ സൗത്ത് ബീച്ച് ശുചീകരണം നടത്തി.

കോഴിക്കോട്:
കേന്ദ്രസർക്കാറിന്റെയും ഐക്യരാഷ്ട്ര സഭയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന പുനീത് സാഗർ അഭിയാൻ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ 30 കേരള ബറ്റാലിയൻ എൻ സി സി കേഡറ്റുകൾ കോഴിക്കോട് സൗത്ത് ബീച്ച് ശുചീകരണം നടത്തി.എൻസിസി കോഡിനേറ്റർ ജദീർ പുനീത് സാഗർ അഭിയാൻ പ്രതിജ്ഞ വിദ്യാർത്ഥികൾക്കായി ചൊല്ലിക്കൊടുത്തു.
സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ എം നൂറുദ്ദീൻ മുഹമ്മദിൻ്റെ അധ്യക്ഷതയിൽ
പ്രധാന അധ്യാപകൻ വി കെ ഫൈസൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എ കെ അഷ്റഫ്, അഷ്റഫ് കല്ലോട്, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ മാനാഞ്ചിറ സ്ക്വയറിൽ സംഘടിപ്പിച്ച വൺ മില്യൺ ഗോൾ സമാപന ചടങ്ങ്

No comments
കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ മാനാഞ്ചിറ സ്ക്വയറിൽ സംഘടിപ്പിച്ച വൺ മില്യൺ ഗോൾ സമാപന ചടങ്ങ്
കോഴിക്കോട്:
കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ മാനാഞ്ചിറ സ്ക്വയറിൽ സംഘടിപ്പിച്ച വൺ മില്യൺ ഗോൾ സമാപന ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ മുപ്പത്തി അഞ്ചാം വാർഡ് കൗൺസിലർ NC മോയിൻകുട്ടി ഗോൾ അടിച്ചു ഉദ്ഘാടനം ചെയ്തു. ആഴ്ചവട്ടം ബ്രസിൽ ഫാൻസ് അസോസിയേഷൻ പ്രസിഡണ്ട് സന്തോഷ് മണ്ണ് കണ്ടി സമിപം

വേൾഡ് കപ്പിനോടനുബന്ധിച്ച് സൗജന്യ കളരി മർമ്മ ചികിത്സ ക്യാമ്പയിൻ നടത്തി.

No comments
വേൾഡ് കപ്പിനോടനുബന്ധിച്ച് സൗജന്യ കളരി മർമ്മ ചികിത്സ ക്യാമ്പയിൻ നടത്തി. 

കോഴിക്കോട്: 
വേൾഡ് കപ്പ് പ്രമാണിച്ച് സ്പോർട്സിലൂടെയും അല്ലാതെയും , പരുക്കു പറ്റി വരുന്ന വർക്ക് മാവൂർ ചെറൂപ്പയിലെ കളരിമർമ്മ ചികിത്സാ കേന്ദ്രത്തിൽ സൗജന്യ കളരിമർമ്മ ഉഴിച്ചിൽ ക്യാമ്പയിൻ നടത്തി. തുടർന്നു ലോക കപ്പ് കാലാവധി തീരുന്നത്‌വരെ  രോഗികൾക്ക് 50 ശതമാനം ഡിസ്കൗണ്ടിലൂടെ ചികിത്സ നൽകുന്നതിനും തുടക്കമായി. ക്യാമ്പയിൻ എസ്. ടി.യു ജില്ലാ പ്രസിഡണ്ട് കെ.എം. കോയ ഉൽഘാടനം ചെയ്തു. എസ്. ടി.യു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടും സിദ്ധമന:കളരി മർമ്മ അക്കാഡമി ചെയർമാനുമായ 
ടി.എം.സി.അബൂബക്കർ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു..സിനിമാ സീരിയൽ ആർട്ടിസ്റ്റും ഫ്ലാഷ് ന്യൂസ് ചീഫ് എഡിറ്ററുമായ തൽഹത്ത് കുന്നമംഗലം മുഖ്യ അതിഥിയായിരുന്നു.    പി കെ എം എൻ വി എഫ് (എസ് ടി യു ) ജില്ലാ ജനറൽ സെക്രട്ടറി കെ കെ ഇബ്രാഹിം, ശശികല ചെറുപ്പ , തുടങ്ങിയവർ പ്രസംഗിച്ചു.ഡോക്ടർ നിരുപമ കൃഷ്ണൻ ക്യാമ്പിന് നേരത്വം നൽകി. ഇബ്രാഹിം കുറ്റിക്കടവ് നന്ദിയും രേഖപ്പെടുത്തി.

യമ്മി വാലി ടീം സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ ഹിമായത്തിന് മികച്ച വിജയം

No comments
യമ്മി വാലി ടീം സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ ഹിമായത്തിന് മികച്ച വിജയം

കോഴിക്കോട്:
യമ്മി വാലി ടീം സംസ്ഥാനതലത്തിൽ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്ര രചന മത്സരത്തിൽ ഹിമായത്തിനെ പ്രതിനിധീകരിച്ചുകൊണ്ട് മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുക്കുകയും സ്റ്റേറ്റ് തലത്തിൽ തന്നെ മികച്ച 12 ചിത്രങ്ങളിൽ മൂന്ന് ചിത്രങ്ങൾക്ക് ഹിമായത്തിന് ലഭിക്കുകയും ചെയ്തു.
ആയിഷ മഗാനിയ, ഷാസിയ ഇശാക്ക്, നൗസ നബ, എന്നീ മൂന്ന് വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളാണ് സ്റ്റേറ്റ് തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
എറണാകുളം ഇൻഫോപാർക്കിൽ വെച്ച് നടന്ന ചടങ്ങിൽ വിദ്യാർഥികൾ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി.
സ്കൂളിലെ ചിത്രരചന അധ്യാപകനായ പുത്തലത്ത് ഫൈസലാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്

പ്രൊഫ:കടവനാട് മുഹമ്മദിൻ്റെ വേർപാടിൽ അനുശോചിച്ചു

No comments
പ്രൊഫ:കടവനാട് മുഹമ്മദിൻ്റെ വേർപാടിൽ  അനുശോചിച്ചു

കട്ടാങ്ങൽ: 
എം.ഇ.എസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിയായിരിക്കെ നിര്യാതനായ പ്രമുഖ എഴുത്തുകാരനും വാഗ്മിയും ചരിത്ര അധ്യാപകനുമായിരുന്ന പ്രൊഫസർ കടവനാട് മുഹമ്മദിൻ്റെ വേർപാടിൽ  കളൻതോട് എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂൾ അനുശോചന യോഗം സംഘടിപ്പിച്ചു. 
സ്കൂൾ എ വി ഹാളിൽ വെച്ച് നടത്തിയ യോഗത്തിൽ
പ്രിൻസിപ്പാൾ  രമേഷ് കുമാർ സി എസ് അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ കേശവൻ. പി , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  റിഷാദ് ഹമീദ്  എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

 
(പൊന്നാനി എം.ഇ.എസ്. കോളേജിലെ ചരിത്രവിഭാഗം റിട്ട. അധ്യാപകനായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാത്രി ഒൻപതരയോടെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു നിര്യാതനായിരുന്നത്.)
 പൊന്നാനി നഗരസഭ മുൻ സ്ഥിരംസമിതി അംഗം, എം.ഇ.എസ്. എയ്ഡഡ് കോളേജ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, എം.ഇ.എസ്. മുൻ ജില്ലാസെക്രട്ടറി, സംസ്ഥാന ട്രഷറർ, മൊയ്തു മൗലവി, കൃഷ്ണപ്പണിക്കർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, പി.സി.ഡബ്ല്യു.എഫ്. രക്ഷാധികാരി എന്നീ നിലകളിലും സേവനം ചെയ്ത അദ്ദേഹത്തിൻ്റെ നിര്യാണം  തീരാനഷ്ടമാണെന്നും യോഗം അനുസ്മരിച്ചു.



മുബീന പഴമ്പള്ളിയെ കോൺഗ്രസ്സ് കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു.

No comments
മുബീന പഴമ്പള്ളിയെ കോൺഗ്രസ്സ് കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു.
മാവൂർ.കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്നും അഗ്രികൾച്ചറൽ സയൻസിൽ (അഗ്രോണമി) ഡോക്ടറേറ്റ് ലഭിച്ച മുബീന പഴമ്പള്ളിക്ക് മാവൂർ പാറമ്മൽ കോൺഗ്രസ് കമ്മറ്റി ഉപഹാരം  നൽകി .വാർഡ് പ്രസിഡണ്ട് ബിസ് ബിസ് മുജീബ് ഉപഹാരം സമർപ്പിച്ചു.കെ.ടി.അഹമ്മദ് കുട്ടി, പി എം ഹമീദ്, കെ.ടി ഷമീർ ബാബു, സെയ്ഫുദ്ദീൻ കെ, സുരേഷ് പി എന്നിവർ പ്രസംഗിച്ചു.

മടവൂർ പഞ്ചായത്ത് കേരളോത്സവത്തിന് ഉജ്വല സമാപനം

No comments
മടവൂർ പഞ്ചായത്ത് കേരളോത്സവത്തിന് ഉജ്വല സമാപനം

മടവൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപന സാംസ്കാരികസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം നിർവഹിച്ചു 
മീഡിയ വൺ പതിനാലാം രാവ് ഫെയിം ഷഹജ മലപ്പുറം മുഖ്യാതിഥിയായി പങ്കെടുത്തു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റപൂളോട്ടുമ്മൽ അധ്യക്ഷത വഹിച്ചു
വിവിധ കലാകായിക മത്സരങ്ങളിൽ വിജയികൾക്കുള്ള അവാർഡ് ദാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലളിതാ കടുകംവള്ളി വിതരണം ചെയ്തു സാംസ്കാരിക സമ്മേളനത്തിനുശേഷം മടവൂർ പഞ്ചായത്തിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധ കലാപ്രകടനങ്ങളും അരങ്ങേറി 
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെലീന സിദ്ധീഖലി അനുമോദന പ്രഭാഷണം നടത്തി.

ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെബിനഅബ്ദുൽ അസീസ് 
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഖദീജ ടീച്ചർ യു ഷറഫുദ്ദീൻ മാസ്റ്റർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി കെ ഇ ചന്ദ്രൻ ജുറൈജ് പുല്ലാളൂർ സി പി അസീസ്  ബാബു മോത്തോന  ബിസി നികിത ഫാത്തിമ മുഹമ്മദ് വാസുദേവൻ  ഷക്കീലബഷീർ സോഷ് മ സുജിത്ത് പ്രജീന അഖിലേഷ് മുഹമ്മദ് പുറ്റാൾ  സിഡിഎസ് ചെയർപേഴ്സൺ സഫിയ മുഹമ്മദ് യൂത്ത് കോഡിനേറ്റർ അഡ്വക്കറ്റ് അബ്ദുറഹിമാൻ വി സി റിയാസ്ഖാൻ ഒ കെ ഇസ്മായിൽ എ പി യൂസഫ്‌അലി മുനീർ പുതുക്കുടി പ്രജീഷ് മുട്ടാഞ്ചേരി നൗഷാദ് മുട്ടാഞ്ചേരി ഹമീദ് മടവൂർ പ്രഭ മടവൂർ കെടി അബ്ദുൽ അസീസ്അൻവർ ചക്കാലക്കൽ എ ആർ റസാഖ് എന്നിവർ സംസാരിച്ചു ,
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട് സ്വാഗതവും
കേരളോത്സവം ജനറൽ കൺവീനർ സലീമുട്ടാഞ്ചേരി നന്ദിയും പറഞ്ഞു

മദ്യ-മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ലഹരി വിരുദ്ധ ബോധവൽക്കരണ തെരുവുനാടകവുമായി മാവൂർ കച്ചേരിക്കുന്ന് നന്മ റസിഡൻസ് അസോസിയേഷൻ രംഗത്ത്

No comments
മദ്യ-മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ലഹരി വിരുദ്ധ ബോധവൽക്കരണ തെരുവുനാടകവുമായി മാവൂർ കച്ചേരിക്കുന്ന് നന്മ റസിഡൻസ് അസോസിയേഷൻ രംഗത്ത്. മാറൂർ വിജയൻ രചനയും സംവിധാനവും നിർവ്വഹിച്ച "അശ്വന്ത് എങ്ങനെ ഇങ്ങനെയായി "എന്ന നാടകത്തിന്റെ ഉൽഘാടനം മാവൂരിൽ നടന്നു. മാവൂർ പഞ്ചായത്തിലും ജില്ലയിലെ മറ്റു പ്രദേശങ്ങളിലും അവതരിപ്പിക്കുന്ന നാടകത്തിന്റെ ആദ്യ അവതരണം മാവൂർ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ടി. രജ്ഞിത്ത് പരിപാടി ഉത്ഘാടനം ചെയ്തു. ദിലീപ്.കെ. ജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം. ധർമ്മജൻ, കെ.ജി. പങ്കജാക്ഷൻ, ഗീത മണി .. കെ., വ്യാസ് പി റാം എന്നിവർ സംസാരിച്ചു.    തുടർന്ന് മാവൂർ ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ, നായർ കുഴി ഹൈസ്ക്കൂൾ എന്നിവിടങ്ങളിലും നാടകം അവതരിപ്പിച്ചു. അര മണിക്കൂർ സമയം കൊണ്ട് മയക്കു മരുന്ന് വിപത്തി നാൽ അശ്വന്ത് എന്ന വിദ്യാത്ഥിയുടെ കുടുംബം ശീഥലമായ കാര്യ കഥ പറയുന്ന നാടകത്തിൽ മാവൂർ വിജയൻ, ഇന്ദിര. കെ.കെ , അശ്വന്ത്.കെ എന്നിവർ അഭിനയിക്കുന്നു. ന്യാസ് . പി , ലത്തീഫ് പാലക്കോൾ , . ഒ എം നൗഷാദ്, സുബ്രമണ്ണ്യൻ, കെ  എന്നിവർ നാടക യാത്രക്ക് നേതൃത്വം നൽക്കുന്നു. വരും ദിവസങ്ങളിൽ വിവിധ വേദികളിൽ നാടകം അവതരിപ്പിക്കും.

ലഹരിക്കെതിരെ ഫുട്ബോൾ ലഹരി... വേൾഡ് കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റനെ വരവേറ്റ് വൺ ടച്ച് പുത്തുർമഠവും പുണ്യം പുത്തുർമഠവും

No comments
ലഹരിക്കെതിരെ ഫുട്ബോൾ ലഹരി... വേൾഡ് കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റനെ വരവേറ്റ് വൺ ടച്ച് പുത്തുർമഠവും പുണ്യം പുത്തുർമഠവും ഫുട്ബോൾ പ്രേമികൾക്കായി പുത്തുർമഠത്തിൽ ഒരുക്കിയ ബിഗ് സ്ക്രിൻ ജീവകാരുണ്യ പ്രവർത്തൻ . മഠത്തിൽ അബ്ദുൽ അസിസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജിവകാരുണ്യ പ്രവർത്തകൻ അസിനെ പുണ്യം പുത്തുർമഠ പ്രവർത്തകൻ . ക്യഷ്ണൻ കുട്ടി . അസിനെ ആദരിച്ചു പെരുമണ്ണ പഞ്ചായത്ത് പതിമുന്നാം വാർഡ് മെമ്പർ സെക്കിന കെ. പുണ്യം പുങ്കാവനം പുത്തുർ മഠo കോഡിനേറ്റർ സുനിൽ കുമാർ കെ.കൃഷ്ണൻ കുട്ടി . കുഴിപ്പള്ളി . കുഞ്ഞിമോയി . അസിസ് കെ സ്വാഗതവും . എം നൗഷാദ് . നന്ദിയും പറഞ്ഞു

പെരുമണ്ണ- പാറമ്മൽപൂവ്വത്തുംകണ്ടി ചന്ദ്രൻ (നടക്കാവിൽ) 68 വയസ്സ്. കടന്നൽ കുത്തേറ്റു മരണപ്പെട്ടു

No comments
പെരുമണ്ണ- പാറമ്മൽ
പൂവ്വത്തും കണ്ടി ചന്ദ്രൻ (നടക്കാവിൽ) 68 വയസ്സ്. കടന്നൽ കുത്തേറ്റു മരണപ്പെട്ടു
പെരുമൺപുറ കൊളായി പറമ്പിൽ വെച്ച് 11.30 Am മണിയോടുകൂടിയാണ് കടന്നൽ കുത്തേറ്റത് കവുങ്ങിൽ നിന്നും
അടയ്ക്ക പറിക്കുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത് നാട്ടുകാരാണ് ഹോസ്പിറ്റലിൽ എത്തിച്ചത് ... കൂടെ ജോലിയിലുണ്ടായിരുന്ന പള്ളിത്താഴം മൂസ്സ, മണി എന്നിവർ മെഡിക്കൽ കോളേജ ഹോസ്പിറ്റലിൽ ചികിത്സയിലാണ് .... ഭാര്യ രമണി (കോഴിക്കോട്കോർപ്പറേഷൻ)
മക്കൾ : രതീഷ് . ( ഫ്ലിപ്പ് കാർട്ട് ) . രമ്യ (വനിത സിവിൽ പോലീസ് ഓഫീസർ മാവൂർ ) ( രഞ്ജിത്ത്, (JB ഫാർമ റീജിയണൽ മാനേജർ )
മരുമക്കൾ : നീമ  (പേരാമ്പ്ര) രാജേഷ് പുവ്വാട്ടു പറമ്പ്, അശ്വതി ഈസ്റ്റ് ഹിൽ
സഹോദരങ്ങൾ: സുമതി, ശാന്ത, അരവിന്ദൻ , ശോഭന,

ലഹരിക്കെതിരെ കൈകൾ കോർത്ത്മാവൂർ സൗഹൃദ വേദി

No comments
ലഹരിക്കെതിരെ കൈകൾ കോർത്ത്
മാവൂർ സൗഹൃദ വേദി 

മാവൂർ: 
വിവിധ മേഖലകളിലെ പ്രമുഖർ ചേർന്ന് രൂപീകരിച്ച മാവൂർ സൗഹൃദ വേദിയുടെ പ്രഥമ പരിപാടിയായ ലഹരിക്കെതിരെ ബോധവത്കരണ പ്രചരണം വെള്ളലശ്ശേരിയിൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.പി ചെറൂപ്പ അധ്യക്ഷത വഹിച്ചു. അരയ​ങ്കോട് മുക്കിൽ, കണ്ണിപ്പറമ്പ്, കുറ്റിക്കടവ്, ചെറൂപ്പ, തെങ്ങിലക്കടവ്, കൽപ്പള്ളി, പാറമ്മൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി. വിവിധ സ്ഥലങ്ങളിൽ എൻ.എം. ഹുസൈൻ, മാധവൻ നമ്പൂതിരി, എം. ധർമജൻ, എം.ടി. ജോസ്, പുലപ്പാടി ഉമ്മർ മാസ്റ്റർ, കെ.ടി. അഹമദ്കുട്ടി, കെ.പി. വിജയൻ, അബ്ദുല്ല മാനൊടുകയിൽ, കെ.പി. രാജ​ശേഖരൻ, കെ.എസ്. രാമമൂർത്തി, ആലി ഓനാക്കിൽ, കെ.വി. ഷംസുദ്ദീൻ ഹാജി, എൻ.​കെ. അബ്ദുറസാഖ്, ശ്രീനിവാസൻ ചെറൂപ്പ, എം.പി. മുഹമ്മദലി, ടി.ടി. ഖാദർ, എ.കെ. മുഹമ്മദലി, ടി. മുഹമ്മദലി, പുതുക്കുടി സുരേഷ്, 
വി.എസ്. രഞ്ജിത്ത്, പി. അബ്ദുൽ ലത്തീഫ്, എം.പി. മുഹമ്മദ്, എ.പി. അബ്ദുൽ കരീം, കെ ടി ഷമീർ ബാബു, എ.എം. അഹമ്മദ്കുട്ടി മാസ്റ്റർ, കെ.എം. ഷമീർ എന്നിവർ സംസാരിച്ചു.  മാവൂരിൽ നടന്ന സമാപനസമ്മേളനം മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത് ഉദ്ഘാടനം ചെയ്തു. മാവൂർ പൊലീസ് ഇൻസ്പെക്ടർ കെ. വിനോദൻ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ടി.പി ചെറൂപ്പ അധ്യക്ഷത വഹിച്ചു. കെ.ജി. പങ്കജാക്ഷൻ, എൻ.പി. അഹമദ്, ഇ.എൻ. പ്രേമനാഥൻ,  ജില്ല പഞ്ചായത്ത് അംഗം കമ്പളത്ത് സുധ,  പി. സുനോജ് കുമാർ, കെ.എസ്. രാമമൂർത്തി, എം. ധർമജൻ എന്നിവർ സംസാരിച്ചു. എം.ടി. ​ജോസ് സ്വാഗതവും കെ.പി. രാജശേഖരൻ നന്ദിയും പറഞ്ഞു.

മെഹ്ഫിൽ എന്ന യു എ ഈ യിലെ കലാസാംസ്കാരിക കൂട്ടായ്മ കലാസംഗമവും ഇൻഡോ അറബ് മ്യൂസിക് ആൽബം ഫെസ്റ്റിന്റെ വിജയകൾക്ക് മെമെന്റൊയും സർട്ടിഫിക്കറ്റ് വിതരണവും...

No comments
മെഹ്ഫിൽ എന്ന യു എ ഈ യിലെ കലാസാംസ്കാരിക കൂട്ടായ്മ മെഹ്ഫിൽ മേരെ സനം എന്ന പേരിൽ കലാസംഗമവും ഇൻഡോ അറബ് മ്യൂസിക് ആൽബം ഫെസ്റ്റിന്റെ വിജയകൾക്ക് മെമെന്റൊയും സർട്ടിഫിക്കറ്റ് വിതരണവും ഷാർജ ഇന്ത്യൻ അസ്സോസിയയേഷൻ ഹാളിൽ വെച്ച് നടന്നു
 
ആദ്യകാല റേഡിയോ പ്രവർത്തകനായ  കെ. പി. കെ. വേങ്ങരയെ ചടങ്ങിൽ ആദരിച്ചു . ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ വൈ. എ.. റഹീം,ആർ. ജെ. ശ്രുതി മുരളീധരൻ, ഇ പി ജോൺസൻ, ഡാവിഞ്ചി സുരേഷ്  എന്നിവർ ആശംസകൾ നേർന്നു..പ്രശസ്ത ചിത്രകാരനായ ഡാവിഞ്ചി സുരേഷിനെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു ,  ചടങ്ങിൽ ബഷീർ മെഹ്ഫിൽ രക്ഷാധികാരിയായ ബഷീർ സില്സിലയുടെ കലാസാംസ്കാരിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള   ഡോക്യൂമെന്ററി പ്രദർശനവും ഉണ്ടായിരുന്നു  
സാലി, കലാഭവൻ ഹമീദ്, അഭി വേങ്ങര, സീനോ ആന്റണി എന്നിവരുടെ ഗാനമേളയും മറ്റു നൃത്ത നൃത്യങ്ങളും അരങ്ങേറി.

ഷീന അജയ് ചടങ്ങിന് നേതൃത്വം നൽകി , മെഹ്ഫിൽ ഡയറക്ടർസ് ആയ പോൾസൺ പാവറട്ടി, ഷാനവാസ്‌ കണ്ണഞ്ചേരി ജാക്കി റഹ്മാൻ അഷ്‌റഫ് പിലാക്കൽ നിസാർ ഇബ്രാഹിം അൻസാർ കൊയിലാണ്ടി എന്നിവരും പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live