സൗത്ത് കൊടിയത്തൂർ സലഫി മദ്റസയിലെ ലൈബ്രറിക്ക് അലമാര ലഭിച്ചു.

No comments
സൗത്ത് കൊടിയത്തൂർ സലഫി മദ്റസയിലെ ലൈബ്രറിക്ക് അലമാര ലഭിച്ചു.

സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ, സലഫി സെക്കന്ററി മദ്റസയിലെ ലൈബ്രറി ക്ക് ഖാദിമുൽ ഇസ്‌ലാം സംഘo വൈസ് പ്രസിഡന്റ്‌ ഇ. മോയിൻ മാസ്റ്റർ സംഭാവന നൽകയ അലമാര വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് ബാസിം ഏറ്റുവാങ്ങി.സദർ മുദരിസ് പി അബ്ദുറഹിമാൻ സലഫി അധ്യക്ഷനായിരുന്നു.
പി സി അബ്ദുറഹിമാൻ മാസ്റ്റർ,കാരാട്ട് മുഹമ്മദ് മാസ്റ്റർ, കെ ടി ഹബീബുറഹ്‌മാൻ, മുഹമ്മദ് ഗുൽഫാറാസ്, 
സുബൈദ എ പി, തസ്‌നി ബാനു കെ സി, ഖൈറുന്നിസ. കെ, നിഹ്‌ല. പി എന്നിവർ പങ്കെടുത്തു.

നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി തൃശൂർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനം നേടിയഅഫ ഹലീമിനെ അനുമോദിച്ചു.

No comments
അഫ ഹലീമിനെ അനുമോദിച്ചു.


മടവൂർ : 
നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി തൃശൂർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ അഫ ഹലീമിനെ മടവൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. ഉപഹാരസമർപ്പണം മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നസീഫ് കൊടുവള്ളി നിർവഹിച്ചു. മണ്ഡലം ട്രഷറർ ഒ.കെ. ഇസ്മായിൽ, പഞ്ചായത്ത്‌ എസ്.ടി.യു പ്രസിഡണ്ട്‌ ടി. ഹമീദ് മടവൂർ, പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട്‌ അൻവർ ചക്കാലക്കൽ, ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി, ടൗൺ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷമീർ മുട്ടാഞ്ചേരി തുടങ്ങിയവർ സംബന്ധിച്ചു. മുട്ടാഞ്ചേരി ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട്‌ അബ്ദുൽ അസീസ് കെ.കെ യുടെ മകളാണ്.

ഭാരതീയ നാഷണൽ ജനതാ ദൾ രാഷ്ട്രീയ ജനതാദള്ളിൽ ലയിക്കുന്നു

No comments
ഭാരതീയ നാഷണൽ ജനതാ ദൾ രാഷ്ട്രീയ ജനതാദള്ളിൽ ലയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ
 ഇന്ന് ഏറണാകുളത്ത് ചേർന്ന ഇരു  പാർട്ടികളുടെയും സംയുക്ത ഭാരവാഹികളുടെ യോഗത്തിൽ പൂർത്തിയായി
 മുന്ന് മാസങ്ങൾക്ക് മുമ്പ്  ആരംഭിച്ച ചർച്ചകളുടെ ഭാഗമായി രാഷ്ട്രീയ ജനതാ ദൾ ദേശിയ സെക്രട്ടറി അനു ചാക്കോയും ഭാരതിയ നാഷണൽ ജനതാ ദൾ പ്രസിഡന്റ് അഡ്വ: ജോൺ ജോണും ഡൽഹിയിൽ ചെന്ന് രാഷ്ട്രീയ ജനതാ ദൾ ദേശീയ പ്രസിഡന്റ് ലാലു പ്രസാദ് യാദവും ദേശീയ നേതാക്കളുമായി ചർച്ച നടത്തി തീരുമാനങ്ങളിൽ എത്തുകയും ചെയ്തു

ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ  15 ന് രാഷ്ട്രീയ ജനതാ ദൾ ദേശീയ നേതാക്കളുടെ സാനിധ്യത്തിൽ തിരുവനന്തപുരത്ത് ലയന സമ്മേളനം നടത്താനും 
ഇന്നത്തെ യോഗത്തിൽ തീരുമാനമായി.

മതേതര ഇന്ത്യയുടെ ഐക്യത്തിനും ജനാധിപത്യ സംരക്ഷണത്തിനും രാജ്യത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമായിരിക്കുകയാണന്നും,  
ദളിത് പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമ  പ്രവർത്തനങ്ങൾക്കും അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനുമായ പ്രവർത്തനങ്ങളാണ് രാഷ്ട്രീയ ജനതാദൾ ദേശീയ പ്രസിഡന്റ് ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നും 
 രാഷ്ട്രീയ ജനതാദൾ ദേശീയ സെക്രട്ടറി അനു ചാക്കോ ലയന ചർച്ചയെ അഭിസംബോധനം ചെയ്ത് കൊണ്ട് പറഞ്ഞു,
ഇരു പാർട്ടികളുടെയും ലയനം കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് അഭിമാനകരമായ വളർച്ചക്ക് കാരണമാവുകയും അത് വഴി യുഡിഎഫിന് ശക്തി പകരാൻ സാധിക്കുമെന്നും  അഡ്വ.ജോൺ ജോൺ പറഞ്ഞു,
രാഷ്ട്രീയ ജനതാ ദൾ നേതാക്കളായ ഡോ.ജോർജ് ജോസഫ് , നൗഷാദ്തോട്ടുംകര, ചോലക്കര മുഹമ്മദ് മാസ്റ്റർ, ബിജു തേറാട്ടിൽ, ബിനു പഴയചിറ, ദേവി അരുൺ , ഷാഹുൽ ഹമീദ് ,യൂസഫ് അലി. നിസാർ സിവി , എന്നിവരും ഭാരതീയ നാഷണൽ ജനതാ ദൾ നേതാക്കളായ കെ ടി ജോസഫ് ,അനിൽ മേടയിൽ ,സെനിൻ റാഷി,സി കെ സഹജൻ, ഷംനാദ് കുട്ടികട, മനോജ് കൊട്ടാരക്കര , എന്നിവരും പങ്കെടുത്തു

മതിയായ ഡ്രൈനേജ് സംവിധാനം ഇല്ല: മഴ പെയ്താൽ വീട്ടുമുറ്റം കുളമായി മാറുന്നു

No comments
മതിയായ ഡ്രൈനേജ് സംവിധാനം ഇല്ല: മഴ പെയ്താൽ വീട്ടുമുറ്റം കുളമായി മാറുന്നു

പെരുമണ്ണ : ഡ്രൈനേജ് സിസ്റ്റം മതിയായ ഇല്ലാത്തതിനാല്‍ വീട്ടുമുറ്റത്ത് അഴുക്ക് ജലം ഒഴുകി എത്തി ദുരിതത്തിലായിരിക്കുകയാണ് പെരുമണ്ണ അറത്തിൽ പറമ്പിൽ മരക്കാടിപ്പൊറ്റ താഴം - മൂലഞ്ചേരി ഭാഗത്തെ വീട്ടുകാർ.
     മഴ പെയ്താൽ വീട്ടുമുറ്റത്ത് മലിന ജലം കെട്ടിനിന്ന് വീട്ടില്‍ നിന്നും പുറത്ത്‌ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ ആണെന്ന് വീട്ടുകാർ പറയുന്നു.
മതിയായ ഡ്രൈനേജ് സിസ്റ്റം ഇല്ലാത്തതിനാല്‍ സമീപത്തെ റോഡില്‍ നിന്നും ഒഴുകിവരുന്ന മലിന ജലം നേരെ എത്തുന്നത് സമീപ പ്രദേശത്തെ വീട്ട് മുറ്റത്താണ്. വീട്ടിലേക്കുള്ള പുതുവഴി പൂര്‍ണമായും വെള്ളക്കെട്ടിനാൽ നിറഞ്ഞ അവസ്ഥയിലാണ്.
      വീട്ട് മുറ്റത്ത്‌ മലിന ജലം കെട്ടിനിൽക്കുന്നത് കാരണം വീടുകളിലെ കിണറുകള്‍ മലിനമാക്കുന്നുണ്ട്. ഇത് രോഗങ്ങള്‍ പിടിപെടാനും ആക്കും കൂട്ടുന്നു. കൂടാതെ, പുതുവഴിയിൽ മലിന ജലം കെട്ടിനിൽക്കുന്നത് കൊതുകുകൾ പെരുകുന്നതിനും സാഹചര്യം ഒരുക്കുന്നുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് അധികാരികളെ നിരന്തരം കാര്യം അറിയിച്ചിട്ടും ഇതുവരെ ഒരു ഫലവും ഉണ്ടായിട്ടില്ലെന്നും സമീപവാസികൾ പറയുന്നു.

ലഹരി വിരുദ്ധ ബോധവൽക്കരണം പാഠ്യപദ്ധതയുടെ ഭാഗമാക്കണം- എം.എസ്.എം വിദ്യാർത്ഥി സമ്മേളനം

No comments
ലഹരി വിരുദ്ധ ബോധവൽക്കരണം പാഠ്യപദ്ധതയുടെ ഭാഗമാക്കണം- എം.എസ്.എം വിദ്യാർത്ഥി സമ്മേളനം

മാളിക്കടവ്: 
വിദ്യാർഥികളിൽ ലഹരി ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം ശക്തമാക്കണമെന്നും മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്മെന്റ്(എം.എസ്.എം) കോഴിക്കോട് സൗത്ത് ജില്ല കമ്മറ്റി സംഘടിപ്പിച്ച 'ഹൈസെക്' ഹയർസെക്കണ്ടറി വിദ്യാർത്ഥി സമ്മേളനം അഭിപ്രായപ്പെട്ടു. വളർന്നു വരുന്ന തലമുറയെ പുരോഗമനത്തിന്റെ പേരിൽ അരാജകത്വത്തിലേക്ക് നയിക്കുന്ന ലിബറൽ സമീപനങ്ങൾ തിരിച്ചറിയാൻ വിദ്യാർത്ഥി സമൂഹം തയ്യാറകാണമെന്നും 'അധാർമികത പുരോഗമനമല്ല' എന്ന പ്രമേയത്തിൽ നടന്ന സമ്മേളനം ആഹ്വാനം ചെയ്തു. മാളിക്കടവ് എം.എസ്.എസ് പബ്ലിക് സ്‌കൂളിൽവെച്ച് നടന്ന സമ്മേളനം ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എം നസീർ ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ജില്ല പ്രസിഡണ്ട് സി.മരക്കാരുട്ടി അധ്യക്ഷനായിരുന്നു. വിവിധ സെഷനുകളിൽ പങ്കെടുത്തുകൊണ്ട് പി.കെ സകരിയ്യ സ്വലാഹി, ഹാഫിസ് റഹ്മാൻ മദനി, അൻസാർ നന്മണ്ട, അലി ശാക്കിർ മുണ്ടേരി, ബഷീർ പട്ടേൽത്താഴം, അബ്ദുൽ വഹാബ് സ്വലാഹി,ഷമീർ ഖാൻ, വളപ്പിൽ അബ്ദുസ്സലാം, നിസാർ ഒളവണ്ണ എന്നിവർ സംസാരിച്ചു.
വൈകിട്ട് നടന്ന സമാപന സമ്മേളനം കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി എം.മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു.
പാലത്ത് അബ്ദുറഹ്മാൻ മദനി,എ.പി കുഞ്ഞാമു,മുഹമ്മദ് കമാൽ,ജാസിർ രണ്ടത്താണി,ഫവാസ് മൂസ, അസ്ജദ് കടലുണ്ടി, ജാനിഷ് പെരുമണ്ണ, ശമൽ പൊക്കുന്ന് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിൽ മുഴുവൻ പ്രതിനിധികളും പങ്കെടുത്ത ലഹരി വിരുദ്ധ പ്രതിഞ്ജ എം.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി സുഹ്ഫി ഇമ്രാൻ ചൊല്ലി കൊടുത്തു.

ചികിത്സ സഹായ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

No comments
ചികിത്സ സഹായ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

പെരുവയൽ: 
ഇരു വൃക്കകളും തകരാറിലായ കായലം അത്തിക്കോട്ടുമ്മൽ സുബൈറിൻ്റെ ചികിത്സ സഹായ കമ്മറ്റി ഓഫീസ് ഉദ്ഘാടനം പെരുവയൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ സുബിത തോട്ടാഞ്ചേരി നിർവ്വഹിച്ചു.
സി.എം സദാശിവൻ ,ഇ സി മുഹമ്മദ് ,
മുഹമ്മദ് കോയ കായലം ,
ഒ എം റഷീദ് ,പ്രദീപ് കുമാർ ചാലങ്ങൽ ,ഇ.കെ അബ്ദുൽ ഖാദർ ,മുസ്തഫ മാങ്ങാട്ട് ,
വി.കെ ബഷീർ ,ലത്തീഫ് തയ്യിൽ ,
കുഞ്ഞിമുഹമ്മദ് വി.എം സംസാരിച്ചു.


സംസ്ഥാന സർക്കാറിന്റെ പാഠ്യ പദ്ധതി പരിഷ്കരണം അപാകതകൾ ക്കെതിരെ സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ

No comments
മാവൂർ: 
സംസ്ഥാന സർക്കാറിന്റെ പാഠ്യ പദ്ധതി പരിഷ്കരണം അപാകതകൾ ക്കെതിരെ  സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ മാവൂർ റെയിഞ്ച് സംഘടിപ്പിച്ച സായാഹ്ന ധർണ്ണ മാമൂരിൽ കെ മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു.  ജമാലുദ്ദീൻ ഹൈതമി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് അഹമ്മദ് കുട്ടി അരയങ്കോട്  അധ്യക്ഷനായി. മുഅല്ലിം  റെയിഞ്ച് പ്രസിഡന്റ് അഷ്റഫ് റഹ്മാനി,  മുജീബ്റഹ്മാൻ അഹ് സനി, കെ. അഹമ്മദ് കോയ മുസ്ലിയാർ, എൻ.പി അഹമ്മദ്, കെ.എം.എ റഹ്മാൻ, എന്നിവർ സംസാരിച്ചു.കെ. ജാഫർ സ്വാഗതവും റഊഫ് മുസ്ലിയാർ നന്ദിയും പറഞ്ഞു.

പ്രതിഷേധ സംഗമം താക്കീതായി

No comments
പ്രതിഷേധ സംഗമം
താക്കീതായി
കോഴിക്കോട് :
പാഠ്യപദ്ധതി പരിഷ്ക്കരണത്തിലെ
ഒളിയജണ്ടകൾ ക്കെതിരെ
സമസ്ത കേരള മദ്റസ്സ മാനേജ്മെൻ്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ റെയിഞ്ച് ആസ്ഥാനങ്ങളിൽ
സായാഹ്ന പ്രതിഷേധ സംഗമം നടത്തി.
കുറ്റിക്കിട്ടൂരിൽ നടന്ന റെയിഞ്ച്തല പ്രതിഷേധ സംഗമം സമസ്ത വിദ്യാഭ്യാസ ബോർഡ് മെമ്പർ എം.സി മായിൻ ഹാജി ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് കെ.പി കോയ ഹാജി അദ്ധ്യക്ഷനായി.
അബൂബക്കർ ഫൈസി മലയമ്മ മുഖ്യ പ്രഭാഷണം നടത്തി .ഇ.അബൂബക്കർ വഹബി, എ ടി ബഷീർ ഹാജി,ആർ.വി അബ്ബാസ് ദാരിമി,പി ബാവ ഹാജി, മുളയത്ത് മുഹമ്മദ് ഹാജി,
ടി.പി സുബൈർ മാസ്റ്റർ,ജമാലുദ്ദീൻ ദാരിമി,കെ എം അഹമ്മദ് ,പി.പി അബ്ദു റഹിമാൻ, കെ.മരക്കാർ ഹാജി,പേങ്കാട്ടിൽ അഹമ്മദ് ഹാജി ,എ.പി സലീം ഹാജി ,സി.എ സലാം ഹാജി,
ഇ മുജീബ് റഹ്മാൻ സംസാരിച്ചു.സെക്രട്ടറി എൻ.കെ യൂസുഫ് ഹാജി സ്വാഗതവും
എൻ.വി കോയ നന്ദിയും പറഞ്ഞു.

മലപ്പുറം ജില്ലാ സ്കൂൾ കായികമേള: വാഴക്കാടിന്റെ മിന്നും താരം അഫ്രീന സംസ്ഥാന തലത്തിലേക്ക്

No comments
മലപ്പുറം ജില്ലാ സ്കൂൾ കായികമേള: മലപ്പുറവും ഓടികടന്ന് വാഴക്കാടിന്റെ മിന്നും താരം അഫ്രീന സംസ്ഥാന തലത്തിലേക്ക്
വാഴക്കാട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി  സ്റ്റേഡിയത്തിൽ വച്ച് നടന്ന മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ 800 മീറ്റർ 1500 മീറ്റർ , 3000 മീറ്റർ ഓട്ട മത്സരങ്ങളിൽ വാഴക്കാട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ  അഫ്രീന സ്വർണ്ണ മെഡലുകൾ നേടി ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. പെരുവയൽ മേലെ നടുക്കണ്ടിയിൽ ആബിദ് -  സുബൈദ ദമ്പതികളുടെ മകളാണ് പ്ലസ് വൺ വിദ്യാർഥിയായ അഫ്രീന.
ഡിസംബർ 3 മുതൽ 5 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന  സ്കൂൾ കായിക മേളയിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

ഫറോക്ക്പേട്ടയിൽ ഗ്രൗണ്ട് നവീകരിച്ച് പാർക്കിംഗ് പ്ലാസ പണിയണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി

No comments
ദിനംപ്രതി ഗതാഗത തിരക്ക് അനുഭവപ്പെടുന്ന ഫറോക്ക്പേട്ടയിൽ  ഗ്രൗണ്ട് നവീകരിച്ച് പാർക്കിംഗ് പ്ലാസ പണിയണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി പേട്ട ചന്തക്കടവ് യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ. ഫൈസലിന്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം സി.വി. ഇഖ് ബാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി. മരക്കാർ, വൈസ് പ്രസിഡണ്ട് കെ.എം. റഫീഖ്, മേഖലാ സെക്രട്ടറി ടി. മധുസൂദനൻ, പ്രസിഡണ്ട് എ. എം. ഷാജി, ടി സുധീഷ്, എം. സുരേഷ്, ജലീൽ ചാലിയിൽ, കെ .വി .എം. ഫിറോസ് ശ്രീധരൻ നടുക്കണ്ടി,k. ദീപേഷ്, എന്നിവർ പ്രസംഗിച്ചു. പ്രവീൺ കൂട്ടുങ്ങൽ സ്വാഗതവും റഫീഖ് ടോപ്പ് അപ്പ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കെ. ഫൈസൽ പ്രസിഡൻറ്, എം. സുരേഷ് സെക്രട്ടറി, റഫീഖ് ടോപ്പ് അപ്പ്,ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു

ജെ.സി.ഐ മാവൂർ ലീഡർഷിപ്പ് സ്ട്രാറ്റേജിസ് ട്രെയിനിങ് പ്രോഗ്രാം നടത്തി:

No comments
ജെ.സി.ഐ മാവൂർ  ലീഡർഷിപ്പ് സ്ട്രാറ്റേജിസ് ട്രെയിനിങ് പ്രോഗ്രാം നടത്തി:
മാവൂർ ജെ.സി.ഐയുടെ നേതൃത്വത്തിൽ ലീഡർഷിപ്പ് സ്ട്രാറ്റേജിസ് എന്ന വിഷയത്തെ ആസ്പദമാക്കി
ട്രെയിനിങ് പ്രോഗ്രാം നടത്തി. ജെ.സി.ഐ മാവൂർ മുൻ പ്രസിഡന്റ്‌ഉം, 
ജെ.സി.ഐ സോൺ 
ട്രെയിനറുമായ JFD റഷീദ്‌ അലി. പി ക്ലാസ് എടുത്തു. ജെ.സി.ഐ മാവൂർ പ്രസിഡന്റ് JFD ശ്രീജിത്ത്‌ മാവൂർ അധ്യക്ഷത വഹിച്ചു സംസാരിച്ചു. വൈസ് പ്രസിഡന്റ് ട്രെയിനിങ് JC ബിസ്മില്ല ബീഗം സ്വാഗതവും പറഞ്ഞു. സോൺ വൈസ് പ്രസിഡന്റ് JFM സനീഷ് പി, പാസ്ററ് പ്രസിഡന്റ്‌മാരായ HGF അനൂപ്.ടി, JFM ഖാലിദ് ഈ.എം, ജെസി.ഐ മെമ്പർമാരായ 
JC ബിജു കെ, JC ബിജീഷ് എം,JC രാജേഷ് കുമാർ,
,JC അനുശ്രീ പ്രശാന്ത്, JC ശബാന,JC രമ്യ ഹരീഷ്,
JC രതീഷ് എന്നിവർ സംസാരിച്ചു.
ട്രഷറർ JC ഹരീഷ് കുമാർ ചടങ്ങിന് നന്ദി പറഞ്ഞു.

പെരുമണ്ണ പഞ്ചായത്ത് ഒൻപതാം വാർഡിൽ വയോജന ക്ലബ് രൂപികരിച്ചു.

No comments
പെരുമണ്ണ പഞ്ചായത്ത് ഒൻപതാം വാർഡിൽ വയോജന ക്ലബ് രൂപികരിച്ചു. അറത്തിൽ പറമ്പ സ്കൂളിൽ വച്ച് നടന്ന   രൂപി കരണ് യോഗം ഒൻപതാം വാർഡ് മെമ്പർ  c, ഉഷ നേതൃത്ത്വം നൽകി  വയോജന ക്ലബ് സെക്രട്ടറിയായി  ചോലയിൽ വിശ്വനേയും, പ്രസിഡണ്ടായി മേലെ കരിമ്പനക്കണ്ടി ബാലനെയും തിരഞ്ഞെടുത്തു.

ജില്ലാ കലോത്സവത്തിൽ അറബിക് ഉപന്യാസ മത്സരത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജിയ സുഹറക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും

No comments
ജില്ലാ കലോത്സവത്തിൽ അറബിക് ഉപന്യാസ മത്സരത്തിൽ ജിയ സുഹറക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും

കോഴിക്കോട്:
കോഴിക്കോട് ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം അറബിക് ഉപന്യാസ മത്സരത്തിൽ ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ ജിയ സുഹറക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. വടകര ബി ഇ എം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ചായിരുന്നു മത്സരങ്ങൾ നടന്നത്.
സ്കൂളിലെ തന്നെ അറബിക് അധ്യാപികയായ സി ടി ഫാത്തിമ ടീച്ചറാണ് പരിശീലനം നൽകിയത്

കലോത്സവ വിജയികളെ അനുമോദിച്ചു

No comments
കലോത്സവ വിജയികളെ അനുമോദിച്ചു

കോഴിക്കോട്:
കോഴിക്കോട് സിറ്റി സബ്ജില്ലാ കലാ കായികമേളകളിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പഠനത്തോടൊപ്പം തന്നെ കലയും കായികവും വിദ്യാർഥികൾക്ക് പകർന്നു നൽകുവാനും ഒരുപാട് യുവ പ്രതിഭകളെ കണ്ടെത്തുവാനും ഇത്തരം മേളയിലൂടെ സാധിച്ചിട്ടുണ്ട്. സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ എം നൂറുദ്ദീൻ മുഹമ്മദിന്റെ അധ്യക്ഷതയിൽ പ്രധാന അധ്യാപകൻ വി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എ കെ അഷ്റഫ്, കെ പി സാജിദ്, ടി കെ ഫൈസൽ, കെ സീന,  ഇ വഹീദ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എറണാകുളത്ത് വച്ച് നടന്ന സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവർത്തി പരിചയമേളയിൽ നാലാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ
 കെപിസിനാൻ മുഹമ്മദിനെയും ചടങ്ങിൽ ആദരിച്ചു.

അമ്പിലോളിയിൽ നടന്ന ലഹരി വിരുദ്ധ സംഗമം പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ്‌ ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു

No comments
ലഹരി വിരുദ്ധ സംഗമം  നടത്തി

പെരുമണ്ണ : 
അമ്പിലോളിയിൽ നടന്ന ലഹരി വിരുദ്ധ സംഗമം പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ്‌ ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പതിനാറാം വാർഡ് മെമ്പർ സമീറ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് നേതാവ്  കെ ടി മൂസ, കോൺഗ്രസ്സ് നേതാവ് എംപി പുരുഷു, ഐ എന്‍ എല്‍ നേതാവ് ശിഹാബ്,ബിജെപി നേതാവ് പ്രദീപ്, വാർഡ് വികസന സമിതി ചെയർമാൻ ഹബീബ് പേരിശ്ശേരി , യൂത്ത് കോൺഗ്രസ് നേതാവ് ഷാനവാസ്‌, സിപിഐഎം നേതാവ് വിനു, അരമ്പച്ചാലിൽ രാധാകൃഷ്ണൻ മാസ്റ്റർ വിവിധ ക്ലബ്‌ ഭാരവാഹികൾ പ്രദേശ വാസികൾ, അമ്മമാർ, കുട്ടികൾ തുടങ്ങിയവർ  പങ്കെടുത്തു. എക്സ്സൈസ് ഓഫീസർ റഷീദ് ക്ലാസെടുത്തു.

ജി എച്ച് എസ് എസ് മാവൂർ ഹൈസ്കൂളിന് എസ്എസ്എൽസി ഓർമ്മച്ചെപ്പ് 1998 ബാച്ച് സ്റ്റേജ് കർട്ടൻ സമർപ്പിച്ചു.

No comments
ജി എച്ച് എസ് എസ് മാവൂർ ഹൈസ്കൂളിന് എസ്എസ്എൽസി ഓർമ്മച്ചെപ്പ് 1998 ബാച്ച് സ്റ്റേജ് കർട്ടൻ സമർപ്പിച്ചു.
പ്രോഗ്രാമിൽ ശ്രീജിത്ത് മാവൂർ സ്വാഗതം പറഞ്ഞു .
മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് ടി അധ്യക്ഷതവഹിച്ചു .
പ്രശസ്ത കലാസാഹിത്യപ്രതിഭ ബന്ന ചേന്ദമംഗലൂർ സ്റ്റേജ് കർട്ടൻ സ്കൂളിന് കൈമാറി ഉദ്ഘാടനം നടത്തി .ഹെഡ്മിസ്ട്രസ്സ് ശ്രീലത ടീച്ചർ കർട്ടൻ ഏറ്റുവാങ്ങി .
തുടർന്ന് മാവൂർ ഹൈസ്കൂളിനെ കായികരംഗത്ത് സംസ്ഥാനതലം വരെ ഉയർത്തിയ ബൈജു മാസ്റ്റർക്ക് ഓർമ്മച്ചെപ്പ് 98 ബാച്ചിന്റെ സ്നേഹാദരവ് ബന്ന ചേന്നമംഗല്ലൂർ കൈമാറി  .വഹാബ് മാസ്റ്റർ,ലേഖ ടീച്ചർ, വിനോദ് മാസ്റ്റർ,  ,സരിത ടീച്ചർ എന്നിവർ ആശംസ പ്രസംഗം നടത്തി.
 പ്രോഗ്രാം കമ്മിറ്റി അംഗം അബ്ദുള്ള നന്ദി പറഞ്ഞു.

മുസ്ലിം ലീഗ് സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

No comments
2022 ഡിസം 15 - 24 ന് നടക്കുന്ന കുന്നമംഗലം മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് കുന്ദമംഗലത്ത്  കോഴിക്കോട് ജില്ലാ ലീഗ് പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു
Don't Miss
© all rights reserved and made with by pkv24live