Peruvayal News

Peruvayal News

ഇന്നത്തെ. പ്രത്യേകതകൾ ഇന്ന് , 1194 വൃശ്ച്ചികം 07, 1440 റബീഉൽ അവ്വൽ 15 , വെള്ളി

ഇന്നത്തെ. പ്രത്യേകതകൾ
ഇന്ന് , 1194 വൃശ്ച്ചികം 07, 1440 റബീഉൽ അവ്വൽ 15 , വെള്ളി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 23 വർഷത്തിലെ 327-ാം ദിനമാണ്‌( അധിവർഷത്തിൽ 328). വർഷത്തിൽ 38 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

🔹1867 - രണ്ട് ഐറിഷുകാരെ തടവിൽ നിന്നും രക്ഷിച്ചതിന്‌ വില്യം ഒബ്രയാൻ, വില്യം ഒമെറ അലൻ, മൈക്കൽ ലാർകിൻ (മാഞ്ചസ്റ്റർ രക്തസാക്ഷികൾ) എന്നിവരെ ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ തൂക്കിലേറ്റി.

🔹1914 - അമേരിക്കൻ പട്ടാളം മെക്സിക്കോയിൽ നിന്നും പിന്മാറി.

🔹1936 - ലൈഫ് മാസിക പുറത്തിറങ്ങി.

🔹1971 - ചൈനയുടെ പ്രതിനിധികൾ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ പങ്കെടുത്തു.

🔹1980 - ഇറ്റലിയിൽ ഭൂകമ്പം - 4800 പേർ കൊല്ലപ്പെട്ടു.

🔹1996 - അൻ‌ഗോള ലോക വ്യാപാര സംഘടനയിൽ ചേർന്നു.

ജന്മദിനങ്ങൾ

🔹1970 - ഡൈഡ്‌ ഫർ - ( റെസിഡൻറ് ഇവിൾ സിരീസിലെ   കാർലോസ് ഒലിവെറ, ദ് മമ്മിയിലെ   അർഡെത്ത് ബേ തുടങ്ങിയ  കഥാപാത്രങ്ങൾ അവതരിപ്പിച്ച  ഇസ്രയേലി ചലച്ചിത്ര, ടെലിവിഷൻ അഭിനേതാവായ  ഒഡെഡ് ഫെർ )

🔹1962 - നിക്കോളാസ്‌ മദുറൊ - ( മുൻ വൈസ്​പ്രസിഡന്റും ഹ്യൂഗോ ചാവേസിന്റെ മരണാനന്തരം ഇടക്കാല പ്രസിഡന്റുമായിരുന്ന ഇപ്പോഴത്തെ   വെനസ്വെലൻ പ്രസിഡന്റ് നിക്കൊളാസ് മദുറോ )

🔹1979 - സരസ്വതി സാഹ - ( എഷ്യൻ ഗെയിംസിൽ ഓട്ടത്തിൽ ഭാരതത്തിനു വേണ്ടി സ്വർണ്ണം നേടിയ കായികതാരം സരസ്വതിസാഹ )

🔹1926 - സത്യസായി ബാബ - ( ഒരു ആത്മീയ ഗുരുവായും, അത്ഭുതസിദ്ധിയുള്ളവനായും, സർവോപരി ചിലർ ദൈവമായും കരുതിപോരുന്ന സത്യ നാരായണ രാജു എന്ന 'ഭഗവാൻ ശ്രീ സത്യ സായി ബാബ )

🔹1930 - ഗീതാ ദത്ത്‌ - ( അൻപതുകളിലേയും അറുപതുകളിലേയും പ്രശസ്തയായ ഹിന്ദി, ബംഗാളി പിന്നണി ഗായികയായിരുന്ന ഗീതാ ഘോഷ് റോയ് ചൗധരി എന്ന ഗീതാ ദത്ത്‌ )

🔹1553 - പ്രോസ്പെറോ ആൽപിനി - ( ഈന്തപ്പനയുടെ പരിപാലനത്തിൽ പുതിയ സിദ്ധാന്തം ആവിഷ്കരിച്ച ഇറ്റലിക്കാരനായ സസ്യശാസ്ത്രജ്ഞനും ശരീരശാസ്ത്രജ്ഞനുമായിരുന്ന പ്രോസ്പെറോ ആല്പിനി )

🔹1881 - അൻവർ പാഷ - ( തുർക്കിയിലെ യുവതുർക്കി പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന അൻവർപാഷ )

🔹1920 - പോൾ സെലാൻ - ( ജൂതന്മാരെ ഉന്മൂലനം ചെയ്യാൻ അഡോൾ ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ നാസികൾ നടപ്പിലാക്കിയ ആസൂത്രിത പരിപാടി ആയ ഹോലോകാസ്റ്റിൻറെ ജീവിക്കുന്ന രക്ത സാക്ഷി ആയിരുന്ന വിശ്രുത ജർമൻ കവി ആയ പോൾ സെലാൻ )

🔹1933 - അലി ശരീഅത്തി - ( ഇറാൻ ഇസ്ലാമിക വിപ്ലവത്തിന്റെ സൈദ്ധാന്തികാചാര്യനും മതത്തിന്റെ സാമുഹ്യശാസ്ത്രത്തെക്കുറിച്ച രചനകളിലൂടെ പ്രസിദ്ധനായ ഇറാനീ സാമൂഹ്യശാസ്ത്രജ്ഞൻ അലി ശരീഅത്തി )

🔹1944 - ഒഡേസ സത്യൻ - (  നക്സൽ വർഗീസിന്റെ വധം ഏറ്റുപറഞ്ഞ രാമചന്ദ്രൻ നായരെ കുറിച്ചുള്ള 'വേട്ടയാടപ്പെട്ട മനസ്സ്, വ്യാജ പ്രണയങ്ങളെ തുറന്നുകാട്ടിയ 'മോർച്ചറി ഓഫ് ലൗ, രക്തസാക്ഷിത്വം വരിച്ച നക്‌സലൈറ്റ് അങ്ങാടിപ്പുറം ബാലകൃഷ്ണനെ കുറിച്ചുള്ള 'അഗ്നിരേഖ', മൃഗങ്ങളെ ഒരേസമയം ആരാധിക്കുകയും ബലി നല്കുകയും ചെയ്യുന്ന മനുഷ്യന്റെ ഇരട്ടമുഖം കാണിക്കുന്ന 'വിശുദ്ധപശു' തുടങ്ങി ശ്രദ്ധേയമായ ഡോക്യുമെൻററികൾ എടുത്ത ജനകീയ സിനിമാനിർമ്മാണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ ചലച്ചിത്ര പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായിരുന്ന ഒഡേസ സത്യൻ )

🔹1917 - എ ബാലകൃഷ്ണ വാര്യർ - ( സാഹിത്യസംബന്ധിയായി നിരവധി പ്രബന്ധങ്ങള്‍ രചിക്കുകയും കവിതാനിരൂപണത്തിൽ  കൂടുതല്‍ താല്പര്യം കാണിക്കുകയും, തന്റെ നിരൂപണങ്ങളില്‍ ക്രാന്തദര്‍ശിയായ പണ്ഡിതനെ മാത്രമല്ല, തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പോലും സൗമ്യവാക്കായ മികച്ച സഹൃദയത്വം  കാണിക്കുകയും ചെയ്ത അദ്ധ്യാപകന്‍, വാഗ്മി, നിരൂപകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ എ. ബാലകൃഷ്ണ വാര്യർ  )

🔹1930 - ഡോ കെ കെ രാഹുലൻ - ( ആതുര ശുശ്രൂഷ രംഗത്തും, സാമൂഹ്യ, സാംസ്‌കാരിക, ശാസ്‌ത്ര, സാഹിത്യ പരിഷത്ത്‌, മേഖലയിലും അതുല്യ സംഭാവനകള്‍ നല്‍കിയ എസ്‌എന്‍ഡിപി യോഗം മുന്‍ പ്രസിഡന്‍റും സാമൂഹ്യ പ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന ഡോ. കെ കെ രാഹുലൻ )

🔹1944 - എ ഡി മാധവൻ - ( സമകാലിക സംഗീതം' എന്ന പേരിൽ ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി അക്കാദമിക ജേണൽ പ്രസിദ്ധീകരിക്കുകയും, സംഗീതവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ ഭാഗമായി എട്ട് പുസ്തകങ്ങൾ രചിക്കുകയും ചെയ്ത സംഗീതപണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന എ.ഡി. മാധവൻ )

🔹1897 - ബംഗാളി സാഹിത്യകാരൻ നീരോദ് ചോന്ദ്രോ ചൗധരിയുടെ

1982 - ജമൈക്കൻ ഓട്ടക്കാരൻ അസഫ പവൽ

മരണങ്ങൾ

2014 - എം കെ ദിവാകരൻ - ( സി.പി.ഐ നേതാവും മൂന്നാം കേരള നിയമസഭയിലെ റാന്നിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട  അംഗവുമായിരുന്ന എം.കെ ദിവാകരൻ )

🔹1945 - മുഹമ്മദ്‌ അബ്ദുൾ റഹ്മാൻ സാഹിബ്‌ - ( ഇന്ത്യയുടെ മതേതരത്വം, അഖണ്ഡത, വൈവിധ്യപൂര്‍ണ്ണമായ സാംസ്‌ക്കാരികാടിത്തറ, ദേശീയത എന്നീ വികാരങ്ങള്‍ക്കും സങ്കല്‍പങ്ങള്‍ക്കും വേണ്ടി ജീവിതം മാറ്റിവെച്ച  മഹാനായിരുന്ന കേരളത്തിലെ ആദ്യകാല കോൺഗ്രസ് നേതാവ് മുഹമ്മദ് അബ്ദുർ റഹ്മാൻ സാഹിബ്‌ )

🔹1937 - ജെ സി ബോസ്‌ - ( റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുകയും, സസ്യങ്ങൾക്കും ജീവനുണ്ടെന്നു തെളിയിക്കുകയും ചെയ്ത , ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും മുഖ്യമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്ന സർ ജഗദീഷ് ചന്ദ്ര ബോസ് എന്ന ജെ. സി. ബോസ്‌ )

🔹1995 - ലൂയി മാൽ - ( ഒരു ഫ്രഞ്ച് ചലച്ചിത്രകാരനായിരുന്ന ലൂയി മാൽ )

മറ്റു പ്രത്യേകതകൾ

ദേശീയ കശുവണ്ടി ദിനം

യു എസ് എ ബ്ലാക്ക് ഫ്രൈഡേ
(ബൈ നത്തിങ്ങ് ഡേ)

ജപ്പാൻ: ലേബർ താങ്ക്സ്ഗിവിങ്ങ് ഡെ

Don't Miss
© all rights reserved and made with by pkv24live