Peruvayal News

Peruvayal News

ഈ വര്‍ഷം 1,86,000 വിദ്യാര്‍ത്ഥികളാണ് കൂടുതലായി പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അറിയിച്ചു.

ഈ വര്‍ഷം 1,86,000 വിദ്യാര്‍ത്ഥികളാണ് കൂടുതലായി പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മിഷന്റെ അവലോകന യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളിലെ മൊത്തം വിദ്യാര്‍ത്ഥികളുടെ എണ്ണം നീണ്ടകാലത്തിന് ശേഷം വര്‍ധിച്ചു. 36.8 ലക്ഷത്തില്‍ നിന്ന് 37 ലക്ഷമായി മൊത്തം വിദ്യാര്‍ത്ഥികളുടെ എണ്ണം ഉയര്‍ന്നു.

വിദ്യാര്‍ത്ഥികള്‍ തീരെ കുറവായ സ്‌കൂളുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് അധ്യാപകരുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ പ്രത്യേക ശ്രമം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. അധ്യാപകരുടെയും നാട്ടുകാരുടെയും സഹകരണമുണ്ടെങ്കില്‍ വിദ്യാലയങ്ങള്‍ മെച്ചപ്പെടും എന്നതാണ് അനുഭവം. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയും ഇക്കാര്യത്തില്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മിഷന്റെ അവലോകന യോഗത്തില്‍ സംസാരിക്കുകുയായിരുന്നു മുഖ്യമന്ത്രി. യോഗത്തില്‍ മന്ത്രിമാരായ സി.രവീന്ദ്രനാഥ്, ഡോ. തോമസ് ഐസക്, കെ.കെ. ശൈലജ, എം.എം. മണി, എ.സി. മൊയ്തീന്‍ എന്നിവരും ചീഫ് സെക്രട്ടറി ടോം ജോസ് ഉള്‍പ്പെടെയുളള പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്തു.
സംസ്ഥാനത്ത് 8 മുതല്‍ 12 വരെയുളള ക്ലാസുകളില്‍ 43,329 ക്ലാസ്മുറികള്‍ ഇതിനകം ഹൈടെക് ആയിക്കഴിഞ്ഞു. കിഫ്ബി വഴി ഇതിന് 226 കോടി രൂപയാണ് ചെലവഴിച്ചത്. 9.941 സ്‌കൂളൂകളില്‍ (ഒന്നുമുതല്‍ ഏഴ് വരെയുളള ക്ലാസുകള്‍) ഹൈടെക് ലാബ് ഏര്‍പ്പെടുത്തുന്നതിന് 300 കോടി രൂപയുടെ പദ്ധതി കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. 2019 മെയ് 31ന് മുമ്പ് ഇതു പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

97 ശതമാനം വിദ്യാലയങ്ങളില്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രവര്‍ത്തന പദ്ധതിയാക്കി മാറ്റിക്കഴിഞ്ഞു. ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങളില്‍ മുഴുവന്‍ കുട്ടികള്‍ക്കും ഉയര്‍ന്നശേഷി കൈവരിക്കുന്നതിനുളള പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു. ഭാഷാശേഷി ഉറപ്പാക്കുന്ന ‘മലയാളത്തിളക്കം’ പദ്ധതി െ്രെപമറിതലത്തില്‍ പൂര്‍ത്തിയായി. സെക്കണ്ടറി തലം 2019 ജനുവരിയില്‍ പൂര്‍ത്തിയാകും. വായനാശീലം മെച്ചപ്പെടുത്തുന്നതിനും ഇംഗ്ലീഷ് ഭാഷയിലെ കഴിവ് വര്‍ധിപ്പിക്കുന്നതിനുമുളള പദ്ധതികളും നടപ്പാക്കുന്നു. ശാസ്ത്രാവബോധം വളര്‍ത്തുന്നതിന് ‘ശാസ്ത്രരംഗം’ പദ്ധതി ആരംഭിച്ചു

Don't Miss
© all rights reserved and made with by pkv24live