Peruvayal News

Peruvayal News

മലയോര മഹോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു


പ്രളയത്തിൽ മുരടിച്ച മലയോര മേഖലയുടെവീണ്ടെടുപ്പ് ലക്ഷ്യംവച്ച് നടത്തുന്ന മലയോര മഹോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. അതിജീവനത്തിന് ഒരു കൈത്താങ്ങ് എന്ന സന്ദേശവുമായി തൊണ്ടിമ്മൽ ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ജനുവരി 11 മുതൽ 27 വരെയാണ് മഹോത്സവം.
കാർഷിക വിപണന മേളയോടൊപ്പം സാംസ്കാരികപരിപാടികൾ, അമ്യൂസ്മെന്റ് പാർക്ക്, ഫോട്ടോഗ്രഫി എക്സിബിഷൻ, ഫ്ളവർഷോ,പെറ്റ് ഷോ, സയൻസ് ആൻഡ് ടെക്നോളജി എക്സിബിഷൻ, ഫുഡ് ഫെസ്റ്റ്, കുടുംബശ്രീ കലാമേള,
ടൂർ പാക്കേജുകൾ എന്നിവയും ഉണ്ടാകും.
ജില്ലാ പഞ്ചായത്തും കൊടുവള്ളി, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തുകളും 17 ഗ്രാമപഞ്ചായത്തുകളും മുക്കം, കൊടുവള്ളി നഗരസഭകളും മഹോത്സ വവുമായി സഹകരിക്കും.കാരാട്ട് റസാഖ് എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ് ബാബു പറശേരി അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ടി. അഗസ്റ്റിൻ, കെ.എസ്. ഡീന, സോളി ജോസഫ്, ഗ്രേസി നെല്ലിക്കുന്നേൽ, പി.വി. പങ്കജാക്ഷൻ, ജില്ലാ പഞ്ചായത്തംഗം സി.കെ. കാസിം തുടങ്ങിയവർ പ്രസംഗിച്ചു. ബാബു പറശേരി (ചെയർ മാൻ), പി.ടി.അഗസ്റ്റിൻ (ജന. കൺവീനർ), എ. സുന്ദരൻ പ്രണവം(കൺവീനർ), അജു എമ്മാനുവൽ (കോ-ഓർഡിനേറ്റർ), കെ.ടി.സെബാസ്റ്റ്യൻ (ഖജാൻജി). എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടകസമിതിക്ക് യോഗം രൂപം നല്കി.
 
Don't Miss
© all rights reserved and made with by pkv24live