Peruvayal News

Peruvayal News

86-ാ മത് ശിവഗിരി തീർത്ഥാടനം:കമ്മിറ്റികൾ രൂപികരിച്ചു.



86-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ വിവിധ കമ്മിറ്റികൾ ശ്രീനാരായണ ധർമ്മ സംഘംട്രസ്റ്റ്‌ പ്രസിഡന്റ്റ്ബ്രഹ്മശ്രീ. വിശുദ്ധാനന്ദസ്വാമികളുടെ അധ്യക്ഷതയിൽ‍ ചേർന്ന ആലോചനയോഗത്തിൽ രൂപികരിച്ചു.

ധർമ്മ സംഘം പ്രസിഡന്റ്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ, ജനറൽ സെക്രട്ടറി ശ്രീമത് സാന്ദ്രാനന്ദ സ്വാമികൾ‍,ഖജാൻജി ശ്രീമത് ശാരദാനന്ദ സ്വാമികൾ‍ ,തീർത്ഥാടന കമ്മറ്റി സെക്രട്ടറി ശ്രീമത് വിശാലാനന്ദ സ്വാമികൾ‍ എന്നിവർ‍ നേതൃത്വം നൽകുന്ന കമ്മിറ്റികളാണ് രൂപീകരിക്കപ്പെട്ടത്.

തീർ‍ത്ഥാടന കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരികളായ് ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികൾ‍,SNDP യോഗം പ്രസിഡന്റ്റ് Dr M.N സോമൻ എന്നിവരെയും രക്ഷാധികാരികളായി ശ്രീ ഗോകുലം ഗോപാലൻ‍ (ഗോകുലം ഗ്രൂപ്പ്),ശ്രീ M.I ദാമോധരൻ‍,ശ്രീ മുരളീധരൻ മുരളിയ(മുരളീയ ഫൌണ്ടേഷൻ‍),പത്മശ്രീ M.A യുസഫലി എന്നിവരെയും തിരഞ്ഞെടുത്തു. 
SNDP യോഗം ജനറല്‍ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ‍ ചെയർമാനും, ശ്രീ ബാബുരാജ്‌ ബഹറിൻ വർക്കിംഗ്‌ ചെയർമാനുമായിരിക്കും.
Dr.സുരേഷ് കുമാർ മധുസൂദനൻ‍(വൈസ് ചെയർമാൻ) SNDP യോഗം വൈസ് പ്രസിഡന്റ്റ് ശ്രീ തുഷാർ‍ വെള്ളാപ്പള്ളി,GDPS വൈസ് പ്രസിഡന്റ്റ് ശ്രീ കൃഷ്ണനന്ദ ബാബു, ശ്രീ സമ്പത്ത് MP, അഡ്വക്കേറ്റ് വി.ജോയ് MLA, ശ്രീ വർക്കല കഹാർ Ex MLA, മുനിസിപ്പൽ‍ ചെയർപേഴ്സൺ ശ്രീമതി ബിന്ദു ഹരിദാസ്‌ (ജോയിന്റ് സെക്രട്ടറിമാർ‍) ശ്രീ M.B ശ്രീകുമാർ(ചീഫ് കോർഡിനേറ്റർ‍) അരയകണ്ടി സന്തോഷ്(ജനറൽ കൺവീനർ) എന്നിവർ ഉൽപ്പെടുന്ന കമിറ്റികളാണ് നിലവിൽ വന്നത്.

യോഗത്തിൽ‍ ശ്രീമത് ശിവസ്വരൂപാനന്ദ സ്വാമികൾ‍ സ്വാഗതം പറഞ്ഞു. ശ്രിമത് ശാരദാനന്ദ സ്വാമികൾ, വിദ്യാനന്ദ സ്വാമികൾ‍, കരുണാകരാനന്ദ സ്വാമികൾ‍,Dr.സമ്പത്ത്MP, Adv.V.ജോയ് MLA, മുനിസിപ്പൽ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്‌, വർ‍ക്കല കഹാർ‍ Ex.MLA, GDPS രജിസ്ട്രാർ‍ ശ്രീ രാജേന്ദ്രൻ‍ തുടങ്ങിയവര്‍ ആശംസകൾ‍ അർപ്പിച്ചു.
വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികൾ‍,വിവിധ രാഷ്ട്രിയ പ്രസ്ഥാനങ്ങളുടെ നേതാക്കൾ‍, ശ്രീനാരായണീയരായ ഗുരുദേവ ഭക്തർ ‍ തുടങ്ങിയവർ ‍ പങ്കെടുത്തു.

Don't Miss
© all rights reserved and made with by pkv24live