Peruvayal News

Peruvayal News

ഇന്ന് മിക്കവരും നേരിടുന്ന പ്രശ്നമാണ് നടുവേദന. ജീവിതശൈലീ പ്രശ്നങ്ങള്‍ കൊണ്ടാണ് ഇന്ന് കൂടുതൽ പേർക്കും നടുവേദന ഉണ്ടാകുന്നത്.

ഇന്ന് മിക്കവരും നേരിടുന്ന പ്രശ്നമാണ് നടുവേദന. ജീവിതശൈലീ പ്രശ്നങ്ങള്‍ കൊണ്ടാണ് ഇന്ന് കൂടുതൽ പേർക്കും നടുവേദന ഉണ്ടാകുന്നത്. വേദനസംഹാരികൾ വാങ്ങിക്കഴിച്ച് സ്വയംചികിത്സ ചെയ്യാതെ നടുവേദനയുടെ ശരിയായ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. ചില ശീലങ്ങൾ മാറ്റിയാൽ തന്നെ നടുവേദന ഒഴിവാക്കാനാകും.

അധിക നേരം ഇരുന്ന് ജോലി ചെയ്യരുത്..


കമ്പ്യൂട്ടറിന്റെ മുന്നിൽ സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവർക്കാണ് നടുവേദന പ്രധാനമായി വരാറുള്ളത്. അധികനേരം ഇരുന്ന് ജോലി ചെയ്യുന്നത് പുകവലിപോലെ ശരീരത്തിനു കൂടുതൽ ദോഷം ചെയ്യുന്ന ഒന്നാണ്. ഒറ്റയിരുപ്പിരുന്നാല്‍ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ കഴിയുന്ന എന്‍സൈമുകളില്‍ തൊണ്ണൂറു ശതമാനം ഇടിവ് സംഭവിക്കും. രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി ഇരിക്കുമ്പോള്‍തന്നെ ശരീരത്തിനു ഗുണം ചെയ്യുന്ന നല്ല കൊളസ്ട്രോള്‍ ഇരുപതു ശതമാനം കുറയും. നാല് മണിക്കൂര്‍ ഒറ്റയിരിപ്പ് ഇരുന്നാൽ ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഡയബറ്റിസ് സാധ്യത കൂടുകയും ചെയ്യുന്നു.


ഭാരമുള്ള സാധനങ്ങള്‍ എടുക്കുമ്പോൾ സൂക്ഷിക്കണേ…

ഭാരമുള്ള സാധനങ്ങള്‍ എടുത്തുയര്‍ത്തുമ്പോഴും ചുമക്കുമ്പോഴും നട്ടെല്ലിനു ആയാസം നല്‍കിക്കൊണ്ടാണ് ചെയ്യുന്നത്. എന്നാല്‍ നട്ടെല്ലിന് ഊന്നല്‍ നല്‍കാതെ ഭാരം ഉയര്‍ത്താനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക. ഭാരം എടുക്കുമ്പോഴോ അതിനു ശേഷമോ ചെറിയ നടുവേദന എങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ നിസ്സാരമായി അവഗണിക്കരുത്.


ലാപ് ടോപ്പും മൊബെെൽ ഫോണും ഉപയോ​ഗിക്കുമ്പോൾ..

മിക്കവരും ലാപ്‌ ടോപ്‌ ഉപയോ​ഗിക്കുമ്പോൾ മടിയില്‍ വച്ച് തല കുമ്പിട്ടു കഴുത്തും നട്ടെല്ലും വളച്ചു വച്ചാണ് ഉപയോഗിക്കാറുള്ളത്. ഫോണ്‍ നെഞ്ചുയരത്തില്‍ വച്ച് കഴുത്തു വളച്ചു ഫോണിലേക്ക് നോക്കുന്നതാണ് പലരുടെയും ശീലം. 

Don't Miss
© all rights reserved and made with by pkv24live