സ്നേഹിക്കുക,
മതിയാവോളം...
സ്നേഹമാണ് എല്ലാവര്‍ക്കും വേണ്ടത്.., അതിന്ന് വേണ്ടിയാണ് എല്ലാവരും നെട്ടോട്ടമോടുന്നതും, അത് തന്നെയാണ് ഏതൊരു ബന്ധത്തിന്റെ അടിസ്ഥാനവും...
സ്നേഹം കിട്ടാന്‍ കാണിക്കുന്നതിന്റെ പാതി ശ്രമംപോലും, ആരും അത് തിരികെ കൊടുക്കാന്‍ കാണിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം...
പ്രതികൂല സാഹചര്യത്തിലും സ്നേഹത്തിന്‍റെ ഒഴുക്കിന്ന് തടസ്സമില്ലെങ്കിൽ അതാണ് യഥാര്‍ത്ഥ സ്നേഹം...
സ്നേഹമാണ് ഉള്ളില്‍ നിറയ്‌ക്കേണ്ടതെന്നും, സ്നേഹം കൊണ്ടാണ് മറ്റുള്ളവരെ കീഴടക്കേണ്ടതെന്നും നാം സ്വയം ഓർമ്മിപ്പിച്ച് കൊണ്ടേയിരിക്കണം.
