വാർത്തകൾ വിരൽത്തുമ്പിൽ
🌀➖🌀➖🌀➖🌀➖🌀
2018 നവംബർ 22
1194 വൃശ്‌ചികം 6
1440 റബീഉൽ അവ്വൽ 14
വ്യാഴം ( ഭരണി നാൾ)
പ്രഭാത വാർത്തകൾ
🌀➖🌀➖🌀➖🌀➖🌀
👁🗨കൂട്ടായി പ്രതിഷേധ ശരണം വിളി നടത്തുന്നതു തടയരുതെന്നു ഹൈക്കോടതി. നിരോധനാജ്ഞ ഭക്തരെ തടയാനല്ല, തീര്‍ഥാടനം സുഗമമാക്കാനാണെന്നു പോലീസിനു മനസിലായിട്ടുണ്ടോയെന്നും ദേവസ്വം ബഞ്ച്.
👁🗨ശബരിമലയിലെ യാത്രാ നിയന്ത്രണങ്ങള്‍ നീക്കി. രാത്രിയും പകലും പമ്പയിലേക്കും സന്നിധാനത്തേക്കും യാത്ര ചെയ്യാം. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. രാത്രി 9.30 മുതല്‍ പുലര്‍ച്ചെ രണ്ടുവരെ പമ്പയില്‍നിന്ന് മലയിലേക്കു പ്രവേശനം അനുവദിച്ചിരുന്നില്ല. ഈ വിലക്കും നീക്കി.
👁🗨ജമ്മു കാഷ്മീര്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ഗവര്‍ണര്‍ക്കു കത്തു നല്‍കിയതിനു പിറകേയാണ് സഭ പിരിച്ചുവിട്ടത്. 87 അംഗ സഭയില്‍ പുതുതായി രൂപീകരിച്ച പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് സഖ്യം 56 പേരുടെ പിന്തുണ അവകാശപ്പെട്ടിരുന്നു. ഇതിനു പിറകേ അവകാശവാദം ഉന്നയിച്ച് ഗവര്‍ണര്‍ക്കു വാട്‌സാപ് സന്ദേശം അയച്ചെന്നു ബിജെപി.
👁🗨സന്നിധാനത്തെ വടക്കേനടയില്‍ കര്‍പ്പൂരാഴിയുമായി നാമജപം. വൈകുന്നേരം 7.10 നാണു സമരം തുടങ്ങിയത്. വലിയ നടപ്പന്തലിലേക്കു പ്രവേശിക്കാനുള്ള നാമജപ സമരക്കാരുടെ നീക്കം പോലീസ് തടഞ്ഞു. കര്‍പ്പൂരാഴി തെളിച്ച് നാമജപം നടത്തുന്ന ആചാരം ശബരിമലയിലുണ്ട്.
👁🗨ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ പി. സദാശിവത്തിനു നിവേദനം നല്‍കി.
👁🗨ശബരിമലയില്‍ തന്നോടു ചോദിച്ചതുപോലെ എസ്പി യതീഷ് ചന്ദ്ര മുഖ്യമന്ത്രിയോടു സംസാരിക്കുമോയെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. ശബരിമലയില്‍ കുഴപ്പമുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്നാണ് തന്നോടു ചോദിച്ചത്. പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
👁🗨എസ്പി യതീഷ് ചന്ദ്രക്കെതിരേ തിരുവനന്തപുരത്തും തൃശൂരും പ്രതിഷേധം. കേന്ദ്രമന്ത്രിയെ എസ്പി അധിക്ഷേപിച്ചെന്ന് ആരോപിച്ചാണു പ്രതിഷേധിച്ചത്.
👁🗨പോലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായും ജാതി പറഞ്ഞും അധിക്ഷേപിക്കുന്നതിനെതിരേ നടപടി ആവശ്യപ്പെട്ട് ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘടന മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തു നല്‍കി. ജുഡീഷ്യറിയില്‍നിന്നുപോലും മോശമായ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നു. ഇതിനെതിരേ സുപ്രീം കോടതിയെ സമീപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
👁🗨കാറ്റാടി യന്ത്രങ്ങളുടെ വിതരണാവകാശം നല്‍കാമെന്നു പറഞ്ഞ് കബളിപ്പിച്ചെന്ന പരാതിയില്‍ സരിത എസ്. നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരായ കേസിന്റെ വിചാരണ തിരുവനന്തപുരത്ത് ആരംഭിച്ചു. കേസിലെ രണ്ടു പ്രതികള്‍ ഒളിവിലാണ്.
👁🗨റിട്ടയേഡ് ജഡ്ജി ജസ്റ്റിസ് എ.എം. ഫാറൂഖ് (76) അന്തരിച്ചു. കാസര്‍കോട് സ്വദേശിയും കര്‍ണാടക ഹൈക്കോടതി ജഡ്ജിയുമായിരുന്നു.
👁🗨സംസ്ഥാനത്തു ചിലയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. ആന്ധ്ര, തമിഴ്‌നാട് തീരങ്ങളിലെ കടലില്‍ അതിശക്തമായ കാറ്റ് വീശും.
👁🗨ന്യൂനമര്‍ദം മൂലം കനത്ത മഴ. ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.
👁🗨കാന്‍സര്‍ ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച്. ജനകീയ പ്രസ്ഥാനങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണു മാര്‍ച്ച് നടത്തിയത്. ബിജെപി ഒഴികേയുള്ള വിവിധ പാര്‍ട്ടികളുടെ നേതാക്കളും പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തു.
👁🗨മുളകുപൊടി ആക്രമണം നടത്തിയത് രാഷ്ട്രീയ പ്രതിയോഗികളുടെ ഗൂഡാലോചനയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. രണ്ടു വര്‍ഷത്തിനിടെ നാലു തവണ ആക്രമണത്തിന് ഇരയായെന്നും കേജരിവാള്‍.
👁🗨തല്‍സമയ ടിവി ചര്‍ച്ചയ്ക്കിടെ മാധ്യമപ്രവര്‍ത്തകയെ ലൈംഗികതൊഴിലാളിയെന്നും ബിജെപിയുടെ ഏജന്റാണെന്നും ആക്ഷേപിച്ചെന്ന് ആരോപിച്ച് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി എംഎല്‍എ സോമനാഥ് ഭാരതിക്കെതിരേ കേസ്. വാര്‍ത്താ അവതാരക നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
👁🗨ആന്‍ഡമാന്‍ ദ്വീപിലെ സെന്റിനല്‍ ദ്വീപിലുള്ള ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റ് അമേരിക്കന്‍ പൗരന്‍ കൊല്ലപ്പെട്ടു. മിഷണറിയായ ജോണ്‍ അലന്‍ ചൗ ആണു കൊല്ലപ്പെട്ടത്. ഇയാളെ ദ്വീപില്‍ എത്തിച്ച ഏഴു മല്‍സ്യത്തൊഴിലാളികളെ പോലീസ് അറസ്റ്റു ചെയ്തു. സന്ദര്‍ശകര്‍ക്കു നിരോധിത മേഖലയാണിത്.
👁🗨നോട്ടു നിരോധനവും ജിഎസ്ടിയും വഴി ജനങ്ങളെ ദുരിതത്തിലാക്കുകയും റാഫാല്‍ യുദ്ധ വിമാനം ഇടപാടിലൂടെ കോടികളുടെ അഴിമതി നടത്തുകയും ചെയ്ത ബിജെപി സര്‍ക്കാരിനെ പുറത്താക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. ഇന്‍ഡോറില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
👁🗨അമൃത്സറില്‍ പ്രാര്‍ഥനാലയത്തില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തിനു പിറകില്‍ പാക് ചാരസംഘമായ ഐഎസ്‌ഐയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ഉപയോഗിച്ച ഗ്രനേഡുകള്‍ പാക്കിസ്ഥാനില്‍ നിര്‍മിച്ചതാണെന്നു കണ്ടെത്തി.
👁🗨രാജ്യത്തെ പകുതിയോളം എടിഎമ്മുകളും അടുത്ത മാര്‍ച്ചു മാസത്തോടെ പൂട്ടും. എടിഎമ്മുകളുടെ പ്രവര്‍ത്തനം ആദായകരമല്ലാത്തതാണു കാരണം. പണം പിന്‍വലിക്കുന്നതിനു നിരക്ക് ഏര്‍പ്പെടുത്തിയതോടെ ജനങ്ങള്‍ ഏറെപ്പേരും ഡിജിറ്റില്‍ ആയി. ഇതോടെ എടിഎമ്മുകളില്‍നിന്നു പണം പിന്‍വലിക്കുന്നതു വളരെ കുറഞ്ഞു. ഇന്ത്യയില്‍ 2.38 ലക്ഷം എടിഎമ്മുകളുണ്ട്.
👁🗨സാത്താന്‍ സേവയ്ക്കായി കാമുകിയെ കൊന്നു ശരീരഭാഗങ്ങള്‍ ഭക്ഷിച്ച യുവാവിന് 19 വര്‍ഷം കഠിന തടവ്. റഷ്യയിലാണ് സംഭവം. 45 വയസുള്ള കാമുകിയെയാണ് 23 കാരനായ ദിമിത്രി ലൂച്ചിന്‍ കൊന്നു തിന്നത്.
👁🗨കാമുകന്‍ പുതിയ കാമുകിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചു, പ്രകോപിതയായ കാമുകി കാമുകനെ കൊന്ന് ബിരിയാണിവച്ചു സദ്യ വിളമ്പി. യുഎഇയില്‍ താമസിക്കുന്ന മൊറോക്കന്‍ സ്വദേശിനിയാണ് ഇതു ചെയ്തത്. ഏഴു വര്‍ഷം പ്രണയത്തിലായിരുന്ന കാമുകന്‍ മറ്റൊരു കാമുകിയുമായി അടുപ്പത്തിലായെന്നു മനസിലാക്കിയതോടെയാണ് നവംബര്‍ 13 നു കഥകഴിച്ചത്. യുവതിയെ പോലീസ് അറസ്റ്റു ചെയ്തു.
