Peruvayal News

Peruvayal News

എം.ഐ ഷാനവാസിന് കേരളത്തിന്‍റെ അന്ത്യാഞ്ജലി

എം.ഐ ഷാനവാസിന് കേരളത്തിന്‍റെ അന്ത്യാഞ്ജലി

അന്തരിച്ച വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ എം. ഐ ഷാനവാസിന് കേരളത്തിന്‍റെ അന്ത്യാഞ്ജലി. ഔദ്യോഗിക ബഹുമതികളോടെ എറണാകുളം തോട്ടത്തുംപടി പള്ളിയില്‍ രാവിലെ പത്തര മണിക്ക് മൃതദേഹം ഖബറടക്കി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച്ച പുലര്‍ച്ചെ 1.35ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു എം.ഐ ഷാനവാസിന്റെ അന്ത്യം. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ചെന്നെയില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം രണ്ടരയോട് കൂടിയാണ് വീട്ടലെത്തിച്ചത്. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല,കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, മുതിര്‍ന്ന നേതാവ് എ.കെ ആന്റണി , എ.ഐ.സി.സി അംഗം ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് വൈകിട്ട് 3.45 ഓടെ എറണാകുളം ടൌണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വെച്ച ഷാനവാസിന്റെ ഭൌതിക ശരീരത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമെത്തി.

വൈകിട്ട് ടൌണ്‍ ഹാളിലെ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം തുടര്‍ന്ന് വീണ്ടും ഷാനവാസിന്റെ വീട്ടിലെത്തിച്ചു. ദീര്‍ഘ നാളായി ചികിത്സയിലായിരുന്ന ഷാനവാസിന് കരൾ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ അണുബാധയാണ് മരണത്തിന് കാരണമായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സുധാകരന്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു.

Don't Miss
© all rights reserved and made with by pkv24live