പ്രവാസികള്‍ക്ക് സംരംഭവും വിദ്യാലയ റേഡിയോയും
നൂതന പദ്ധതികളുമായി പെരുവയ.ല്‍ വികസന സെമിനാര്‍
പെരുവയല്‍ :വേറിട്ട നിരവധി പദ്ധതികള്‍ ഉള്‍കൊള്ളിച്ച് പെരുവയല്‍ ഗ്രാമപഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിക്ക് വികസന സെമിനാര്‍ രൂപം നല്‍കി. പ്രവാസികള്‍ക്ക് സംരംഭക ക്ലബ്ബ് വഴി സംരംഭമൊരുക്കുന്നതിനും വിദ്യാലയങ്ങളെ ബന്ധിപ്പിക്കുന്ന വിദ്യാലയ റേഡിയോയും വനിതാ ശാക്തീകരണത്തിനുള്ള ഉജ്ജ്വല പദ്ധതിയും ഉള്‍പ്പെടെ നൂതന പദ്ധതികള്‍ക്ക് സെമിനാറില്‍ അവതരിപ്പിക്കപ്പെട്ടു.
മാമ്പുഴയില്‍ പുതിയ വി.സി.ബി, അംഗനവാടികളില്‍ ബേബി ഫ്രണ്ട് ലീ ടോയ്ലറ്റ്, വിദ്യാലയങ്ങളില്‍ ഗേള്‍സ് ഫ്രണ്ട്ലീ ടോയ്ലറ്റ്, സ്മാര്‍ട്ട് ക്ലാസ് റൂം, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് കലാകായിക മേള, പട്ടികാജാതി ക്ഷേമത്തിന് മുഖ്യധാര പദ്ധതി, ബാന്‍റ് വാദ്യം ഗ്രൂപ്പ്, ബേക്കറി ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റ്, സ്വയംതൊഴിലിന് ഇരുചക്ര വാഹനം തുടങ്ങി പദ്ധതികള്‍ക്കും സെമിനാര്‍ രൂപം നല്‍കി. ഡിസംബര്‍ നാലിന് ചേരുന്ന ഭരണസമിതി പദ്ധതിക്ക് അന്തിമ രൂപം നല്‍കും.
സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കുന്നുമ്മല്‍ ജുമൈല , സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുബിത തോട്ടാഞ്ചേരി, പി.കെ.ഷറഫുദ്ദീന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രജനി തടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.കെ.റംല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.എം.ചന്ദ്രശേഖരന്‍, മിനി ശ്രീകുമാര്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ടി.പി.മുഹമ്മദ്, സി.എം.സദാശിവന്‍, സെക്രട്ടറി സിന്ധു.പി.എസ് പ്രസംഗിച്ചു.
