Peruvayal News

Peruvayal News

ഇന്ധന വിലയില്‍ ഇന്നും കുറവ്; മാറിയ നിരക്ക് ഇങ്ങനെ...

ഇന്ധന വിലയില്‍ ഇന്നും കുറവ്; മാറിയ നിരക്ക് ഇങ്ങനെ...

തിരുവനന്തപുരം: സാധാരണക്കാാര്‍ക്ക് ആശ്വാസമായി ഇന്ധന വിലയില്‍ ഇന്നും കുറവ്. ആഗോള വിപണിയില്‍ ക്രൂഡ് വില 30 ശതമാനം ഇടിഞ്ഞെങ്കിലും ഇന്ത്യയില്‍ ഇന്ധനവില പത്തു ശതമാനം പോലും കുറഞ്ഞിട്ടില്ല എന്നതും വസ്തുതയാണ്. സംസ്ഥാനത്ത് പെട്രോളിന് 33 പൈസും ഡീസലിന് 42 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 78.54 രൂപയും ഡീസലിന് 75.27 രൂപയുമായി. കോഴിക്കോട്ട് പെട്രോള്‍ വില 77.51 രൂപയും ഡീസല്‍ വില 74.19 രൂപയുമാണ്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 77.17 രൂപയായി. ഒരു ലിറ്റര്‍ ഡീസലിന് 73.84 രൂപയുമാണ്.

Don't Miss
© all rights reserved and made with by pkv24live