Peruvayal News

Peruvayal News

പ്രാചീനമനുഷ്യരുടെ പ്രാര്‍ഥനാരീതികള്‍ മാറ്റിമറിച്ചത് പ്രവാചകനാണെന്ന് ഡോ. അലക്സാണ്ടര്‍ ജേക്കബ്

കൊല്ലം: പ്രാചീന മനുഷ്യരുടെ പ്രാര്‍ഥനാരീതികള്‍ മാറ്റിമറിച്ചത് പ്രവാചകനായ മുഹമ്മദ് നബിയാണെന്ന് മുന്‍ ഡി.പി.പി.ഡോ.അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു. പ്രപഞ്ചത്തിന്റെ ശക്തികളെ മനുഷ്യശരീരത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ ഉതകുന്ന പ്രാര്‍ഥാന രീതിയാണ് പ്രവാചകന്‍ ആവിഷ്കരിച്ചത്. കൊല്ലം കര്‍ബല ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാചീനമനുഷ്യന്‍ പ്രകൃതിശക്തികളെയാണ് ആരാധിച്ചിരുന്നത്. കാറ്റും മഴയും തീയും അങ്ങിനെ പ്രാചീന മനുഷ്യരുടെ ആരാധനാമൂര്‍ത്തികളായി. പിന്നീട് ദൈവം മൃഗരൂപങ്ങളായി. അതുംകഴിഞ്ഞ് മൃഗവും മനുഷ്യരും ചേര്‍ന്നതായി ദൈവസങ്കല്‍പ്പം. എന്നാല്‍ പ്രവാചകന്‍ വിഭാവനം ചെയ്ത ദൈവത്തിന് രൂപമില്ല


Don't Miss
© all rights reserved and made with by pkv24live