ചൈൽഡ് പ്രൊട്ടക്ട് ടീം കേരള
കോഴിക്കോട് ജില്ല
വടകര മണ്ഡലം കമ്മിറ്റി
ഒന്നാം വാർഷിക ആഘോഷം
ചിത്രശലഭങ്ങൾക്കൊരു കൂട്ട്
വടകര കൊപ്ര ഭവനിൽ നടന്നു.
വടകര മണ്ഡലം കമ്മിറ്റിയുടെ വാർഷിക ആഘോഷ പരിപാടി വടകര കൊപ്ര ഭവനിൽ വച്ചു നടന്നു.
ബഹുമാനപ്പെട്ട വടകര എം.എൽ.എ ശ്രീ സി.കെ നാണു അവർകൾ വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു CPT വടകര മണ്ഡലം ട്രഷറർ സന്ദീപ് വള്ളിക്കാട് പരിപാടിയിൽ സ്വാഗതം പറഞ്ഞു മണ്ഡലം പ്രസിഡൻറ് പ്രിയ കൈനാട്ടി അധ്യക്ഷയായി.
CPT സംസ്ഥാന ജനറൽ സിക്രട്ടറി ശ്രീ.സുനിൽ മാളിക്കൽ ചടങ്ങിൽ മുഖ്യാതിഥിയായി.
വർണ്ണോത്സവം 2018 ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് ശ്രീ സുനിൽ മാളിക്കൽ ,ശ്രീ സിദ്ധിഖ് ഫറോക്ക് ; ശ്രീ ശ്രീജിത്ത് തൃശൂർ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.
CPT സംസ്താന ജനറൽ സിക്രട്ടറി ശ്രീ സുനിൽ മാളിക്കൽ നെ വടകര മണ്ഡലം പ്രസിഡന്റ് പ്രിയ കൈനാട്ടി ചടങ്ങിൽ പൊന്നാട അണിയിച്ചു.
ഗോവയിൽ വച്ച് നടന്ന അണ്ടർ 17 ഫുട്ബോൾ മത്സരത്തിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് കളിച്ച കുട്ടികൾക്ക് അനുമോദനം നൽകി
ഇവർക്കുള്ള മൊമന്റൊ CPT കോഴിക്കോട് ജില്ലാ പ്രസിഡന്റ് ശ്രീ ഷാജി കോഴിക്കോട് നൽകി.
ഓൾ കേരള ഹൂഷു ചാമ്പ്യൻഷിപ്പ് മൽസരത്തിൽ കോഴിക്കോട് ജില്ലാ ടീം മാനേജരായി പ്രവർത്തിക്കുകയും ജില്ലാ സ്കൂൾ തല ജൂ ഡൊ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലാ ടീം മാനേജരായി പ്രവർത്തിക്കുകയും ചെയ്ത കുമാരി ജിൻസി രാജ് കൈനാട്ടിയെ CPT വടകര മണ്ഡലം പ്രസിഡന്റ് പ്രിയ കൈനാട്ടി ചടങ്ങിൽ അനുമോദിച്ചു.
അശംസകൾ അർപ്പിച്ചു കൊണ്ട്
CPT സംസ്ഥാന സെക്രട്ടറി മാരായ
സിദ്ധിഖ് ഫറോക്ക്,
ശ്രീജിത്ത് തൃശൂർ,
CPT കോഴിക്കോട് ജില്ലാ
പ്രസിഡന്റ്
ശ്രീ .ഷാജി കോഴിക്കോട്
CPT ജില്ലാ സിക്രട്ടറി
ശ്രീ.സാദിഖ്ബേപ്പുർ
CPT ജില്ലാ ട്രഷറർ
ശ്രീ .ബിജു മലാപ്പറമ്പ്
വടകര മണ്ഡലം കോ ഡിനേറ്റർ സുനീത് ബക്കർ എന്നിവർ സംസാരിച്ചു.
കുമാരി ജിൻസിരാജ് കൈനാട്ടിചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.
നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും CPTയെ സ്നേഹിക്കുന്ന വടകരയിലെ പൗരാവലിയും പരിപാടിയിൽ പങ്കാളികളായി ഏറെ സന്തോഷവും അതിലുപരി അഭിമാനവും തോന്നിയ നിമിഷങ്ങളായിരുന്നു ഇന്ന് ഓരോ CPT പ്രവർത്തകരെ സംബന്ധിച്ചിടത്തോളവും അത്രയും പ്രൗഡോജ്വലമായ ചടങ്ങിനായിരുന്നു കടത്തനാടിന്റെ മണ്ണ് ഇന്ന് സാക്ഷ്യം വഹിച്ചത്.
ഒരു വർഷ കാലം കൊണ്ട് നാടിന്റെയാകെ പ്രശംസ പിടിച്ചുപറ്റാവുന്ന നിരവധി പരിപാടികൾ സഘടിപ്പിച്ച ഞങ്ങൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുന്ന നല്ലവരായ വടകര മണ്ഡലത്തില എല്ലാ ജനവിഭാഗത്തിനും ഒരായിരം നന്ദി അർപ്പിക്കുകയാണ്.
തുടർന്നും നിങ്ങളുടെ സഹായ സഹകരണങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം
പ്രിയ കൈനാട്ടി
പ്രസിഡന്റ് CPT വടകര മണ്ഡലം കമ്മിറ്റി.
ഫായിസ് വില്ലാപ്പള്ളി,
സിക്രട്ടറി CPT വടകര മണ്ഡലം കമ്മിറ്റി.
