Peruvayal News

Peruvayal News

പഠന ക്യാമ്പിനിടെ കെട്ടിടം തകര്‍ന്നു വീണ് പോലീസുകാര്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് അസോസിയേഷന്‍  പരിപാടിക്കായി കെട്ടിയ പന്തല്‍ തകര്‍ന്നുവീണ് 50 പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. തോട്ടട കീഴുന്നപാറയില്‍ റിസോര്‍ട്ടിലാണ് അപകടമുണ്ടായത്.  പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പഠന ക്ലാസിന്റെ ഉദ്ഘാടനത്തിനിടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബീച്ചിലുള്ള കാന്‍ബേ എന്ന റിസോര്‍ട്ടിലാണ് അപകടം നടന്നത്. തകര്‍ന്ന് വീണ കെട്ടിടത്തിന് അധികം പഴക്കമില്ലെന്നാണ് പ്രാഥമിക വിവരം.  
Don't Miss
© all rights reserved and made with by pkv24live