Peruvayal News

Peruvayal News

തീവണ്ടികളിൽ ലേഡീസ് ഓൺലി കോച്ചുകൾ നിർത്തുന്നു

ദീർഘദൂര തീവണ്ടികളിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രത്യേക കോച്ചുകൾ റെയിൽവേ നിർത്തലാക്കുന്നു. പകരം ജനറൽകോച്ചുകളിലെ നിശ്ചിത സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവയ്ക്കും. ബസുകളിലെ സീറ്റ് സംവരണത്തിന്റെ മാതൃകയിൽ സ്ത്രീകളുടെ സീറ്റുകൾ തിരിച്ചറിയാൻ സ്റ്റിക്കർ പതിക്കും.
തിരുവനന്തപുരം-ചെന്നെ മെയിൽ, കൊച്ചുവേളി-ബെംഗളൂരൂ എന്നീ തീവണ്ടികളിലാണ് ആദ്യഘട്ടത്തിൽ ഈ ക്രമീകരണം നടപ്പാക്കിയത്. മറ്റു തീവണ്ടികളിലേക്കും ഇത് വ്യാപിപ്പിച്ചേക്കും. ഈ രണ്ട് തീവണ്ടികളിലും നിലവിലുള്ള മൂന്ന് ജനറൽ കമ്പാർട്ട്‌മെന്റുകളിലൊന്നിൽ ഒന്നുമുതൽ 30 വരെയുള്ള സീറ്റുകൾ സ്ത്രീകൾക്കുവേണ്ടി മാറ്റി. മുൻകൂർ അറിയിപ്പുനൽകാതെ സീറ്റുകൾക്ക് മുകൾഭാഗത്ത് സ്ത്രീസംവരണം എന്നെഴുതി ഒട്ടിച്ചത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.

Don't Miss
© all rights reserved and made with by pkv24live