Peruvayal News

Peruvayal News

ട്വന്റി 20 ലോക വനിതാ ക്രിക്കറ്റ്ഇന്ത്യ ഇന്ന് അയര്‍ലന്റിനെ നേരിടും

ട്വന്റി 20 ലോക വനിതാ ക്രിക്കറ്റ്ഇന്ത്യ ഇന്ന് അയര്‍ലന്റിനെ നേരിടും

പ്രൊവിഡന്‍സ്: ട്വന്റി 20 വനിതാ ക്രിക്കറ്റില്‍ ഗ്രൂപ്പ് ബിയില്‍ ഇന്ന് ഇന്ത്യ അയര്‍ലന്റിനെ നേരിടും. കളിച്ച രണ്ടു മല്‍സരങ്ങളും ജയിച്ച ഇന്ത്യ നാലു പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. അതേസമയം ദുര്‍ബലരായ ഐറിഷ് വനിതാ ടീം രണ്ടു കളികളും തോറ്റ് ന്യൂസിലാന്റിനൊപ്പം ഏറ്റവും പിന്നിലാണ്. കളിച്ച മൂന്നു കളികളും ജയിച്ച ആസ്‌ത്രേലിയയാണ് ഗ്രൂപ്പില്‍ മുന്നിലുള്ളത്. അവര്‍ക്ക് ആറു പോയിന്റുണ്ട്. രണ്ടു തോല്‍വിയും ഒരു ജയവുമായി പാകിസ്താനാണ് മൂന്നാം സ്ഥാനത്ത്. ഗ്രൂപ്പ് എയില്‍ ഇംഗ്ലണ്ടാണ് മുന്നിലുള്ളത്.
ഗ്രൂപ്പ് ബിയിലെ ആദ്യ മല്‍സരത്തില്‍ 34 റണ്‍സിന് ന്യൂസിലാന്റ് വനിതകളെ പരാജയപ്പെടുത്തിയ ഇന്ത്യ പാകിസ്താനെ ഏഴു വിക്കറ്റിന് തോല്‍പിച്ച് വമ്പന്‍ ജയം കരസ്ഥമാക്കിയിരുന്നു. 17ാം തിയ്യതി ആസ്‌ത്രേലിയയുമായുള്ള മല്‍സരം കടുത്തതാവാന്‍ സാധ്യതയുള്ളതിനാല്‍ ക്രിക്കറ്റിലെ ശിശുക്കളായ അയര്‍ലന്റിനെ വന്‍ മാര്‍ജിനില്‍ തോല്‍പിച്ച് ഗ്രൂപ്പില്‍ മുന്നിലെത്താനാണ് ഇന്ത്യന്‍ വനിതകളുടെ ശ്രമം. നവംബര്‍ 24ന് നോര്‍ത്ത് സൗണ്ടിലാണ് ഫൈനല്‍.
ഓള്‍റൗണ്ടറായ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാരായ ജമീമ റോഡ്രിഗസ്, മിതാലി രാജ് എന്നിവരടങ്ങിയ ഇന്ത്യന്‍ വനിതകള്‍ ബാറ്റിങില്‍ മികച്ച ഫോമിലാണ്. മിതാലി പാകിസ്താനെതിരേ മിന്നിയപ്പോള്‍ ഹര്‍മന്‍പ്രീത് കൗര്‍ ന്യൂസിലാന്റിനെതിരേ സെഞ്ച്വറി നേടി. ബൗളിങിലും ടീം ഫോം നിലനിര്‍ത്തുന്നുണ്ട്.

Don't Miss
© all rights reserved and made with by pkv24live