കോഴിക്കോട്: ഹിമായത്തുൽ ഇസ്ലാം HSS വിജയോൽസവം 2018-19 ഔപചാരികമായ ഉദ്ഘാടനം ഡെപ്യൂട്ടി കലക്ടർ ബിജു സി. നിർവഹിച്ചു. ഹെഡ്മാസ്റ്റർ വി.കെ ഫൈസൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ. ഹസൻ കോയ, പി.ടി.എ പ്രസിഡണ്ട് ഷാജി ക്രൈഫ്, പ്രിൻസിപ്പൽ ടി.പി മുഹമ്മദ് ബഷീർ, വിജയോൽസവം കോഴിക്കോട് കോർപ്പറേഷൻ കോ-ഓർഡിനേറ്റർ രാജീവ്, പി. സ്മിത, കെ.ടി ഹസീന, വിവിധ ക്ലാസുകളിലെ വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ടി. അശ്റഫ് മാസ്റ്റർ രചിച്ച വിജയോൽസവഗാനം കുട്ടികൾ അവതരിപ്പിച്ചു. വിജയോൽസവം കൺവീനർ മുഹമ്മദ് റോഷൻ സ്വാഗതവും എ.എം നൂറുദ്ദീൻ നന്ദിയും പറഞ്ഞു. വിജയപ്രതിജ്ഞ SSLC വിദ്യാർഥിനിയായ തെഹ്മിന ചൊല്ലിക്കൊടുത്തു.
