SCERT യുടെ നേതൃത്വത്തിൽ
കുഞ്ഞുമലയാളം
ട്രൈ ഔട്ട് ആരംഭിച്ചു.
തിരുവല്ല: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ (SCERT കേരള) നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പാലയ്ക്കൽത്തകിടി പള്ളിക്കൂടത്തിൽ ( സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ) കുഞ്ഞു മലയാളത്തിന്റെ ആദ്യ ഔദ്യോഗീക ട്രൈ ഔട്ട് 12/11/18 തിങ്കൾ ,13/11/ 18 ചൊവ്വ ദിവസങ്ങളിലായി നടന്നു.
ഒന്ന് ,രണ്ട് ക്ലാസുകളിലെ കുട്ടികളെ
മലയാള ഭാഷയിൽ മികച്ച നിലവാരത്തിലേയ്ക്കുയർത്തുന്നതിനായ് 50 ദിവസം നീണ്ടു നിൽക്കുന്ന
അരമണിക്കൂർ വീതമുള്ള പ്രവർത്തന പാക്കേജാണ് കുഞ്ഞുമലയാളം മൊഡ്യൂൾ .
ബഹുതല ചിന്തയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി
നല്ല ചിന്ത ... നല്ല വായന ... നല്ല എഴുത്ത് എന്നീ കാര്യങ്ങളെ പരിഗണിച്ചാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ ( SCERT കേരള) നേതൃത്വത്തിൽ 2017-18 അധ്യയന വർഷം ഗവേഷണതൽപ്പരരായ അധ്യാപകർക്ക് അക്കാദമീകവും സാമ്പത്തികവുമായ സഹായം നൽകി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി കറുകപ്പിള്ളി ഗവ യു പി സ്കൂളിൽ നിന്നും രൂപം കൊണ്ടതാണ്
കുഞ്ഞുമലയാളം പദ്ധതി.
ഈ മൊഡ്യൂൾ അനുസരിച്ച് കേരളത്തിലെ നിരവധി വിദ്യാലയങ്ങളിലും അധ്യാപക കൂട്ടായ്മകളിലും ട്രൈ ഔട്ട് നടത്തി മെച്ചപ്പെടുത്തലുകൾ വരുത്തിയിരുന്നു.
SCERT അസിസ്റ്റന്റ് പ്രൊഫസർ
ഡോ ശോഭ ജേക്കബ് ,
ഹെഡ്മിസ്ട്രസ്
ബി സുനീല ദേവി,
പി ടി എ പ്രസിഡന്റും പത്തനംതിട്ട ജില്ലാപഞ്ചായത്തംഗവുമായ എസ് വി സുബിൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അധ്യാപകരായ ജിഷാമോൾ ചെറിയാൻ,
എസ് നിർമ്മല ,ബീനാ വർഗീസ്,കെ എസ് ശാരിക ,ടി ടി പൗലോസ് എന്നിവർ ട്രൈ ഔട്ട് ക്ലാസുകൾക്ക് നേതൃത്വം നൽകി.
