Peruvayal News

Peruvayal News

മാനാഞ്ചിറയിൽ 3 കോടിയുടെ വികസന പ്രവൃത്തിക്ക‌് തുടക്കം

കോഴിക്കോട്:കോഴിക്കോടിന്റെ സ്വന്തം മാനാഞ്ചിറ കൂടുതൽ സുന്ദരിയാവുകയാണ‌്.  ഓപ്പൺ എയർ സ്റ്റേജ്, ഷെൽട്ടറുകൾ, മൂത്രപ്പുര, പുതിയ കവാടം, വൈദ്യുതി വിളക്കുകൾ, പുതിയ പുൽത്തകിടി ഉൾപ്പെടെ  മാനാഞ്ചിറയുടെ മുഖം മാറ്റുന്ന മൂന്ന‌ുകോടി രൂപയുടെ വികസന   പ്രവൃത്തികളാണ‌് ഒരുങ്ങുന്നത‌്.  സംസ്ഥാന വിനോദസഞ്ചാര വകുപ്പ് 1.70 കോടിയും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 80 ലക്ഷവും ബാക്കി തുക കോഴിക്കോട് കോര്‍പറേഷനുമാണ് ചെലവഴിക്കുന്നത്.
പ്രവൃത്തി ഉദ‌്ഘാടനം  മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍,  ഡോ. എം കെ മുനീര്‍ എംഎല്‍എ,   കലക്ടര്‍ യു വി ജോസ് എന്നിവർ  നിർവഹിച്ചു.

Don't Miss
© all rights reserved and made with by pkv24live