കഥകളി ആചാര്യൻ പറശ്ശിനി കുഞ്ഞിരാമൻ നായർ അന്തരിച്ചു. തളിപ്പറമ്പ്: കഥകളി കലാകാരനും കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ പറശ്ശിനി കുഞ്ഞിരാമൻ നായർ (85) അന്തരിച്ചു. സംസ്കാരം നാളെ (14-11-2018- ബുധൻ ) രാവിലെ 10 :00 മണിക്ക് കണിച്ചേരി പൊതു ശ്മശാനത്തിൽ. വേദികളിൽ നിരവധി വേഷങ്ങൾക്ക് ജീവൻ നൽകി കുഞ്ഞിരാമൻ നായർ ശ്രദ്ധേയനായിരുന്നു. ഏറെക്കാലം തളിപ്പറമ്പ് കഥകളി സംഘത്തിന്റെ ആശാനായിരുന്നു.
