തിരുവനന്തപുരം: സനലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സനലിന്റെ ഭാര്യ വിജി നെയ്യാറ്റിന്‍കരയില്‍ ആരംഭിച്ച ഉപവാസസമരം അവസാനിപ്പിച്ചു. കേസിലെ പ്രതിയായ ഡിവൈ.എസ്.പി. ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
ദൈവത്തിന്റെ വിധി നടപ്പായെന്നും തനിക്ക് മറ്റൊന്നും പറയാനില്ലെന്നും വിജി പ്രതികരിച്ചു.
ഹരികുമാറിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സനല്‍ മരിച്ച സ്ഥലത്ത് ഇന്ന് രാവിലെയാണ് വിജിയും കുടുംബവും നാട്ടുകാരും ഉപവാസസമരം തുടങ്ങിയത്.
അതേസമയം, ഡി.വൈ.എസ്.പിക്ക് ഇത്ര ദിവസം ഒളിവില്‍ കഴിയാന്‍ അവസരമൊരുക്കിയവരെ അറസ്റ്റ് ചെയ്യുംവരെ സമരം തുടരുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
