പന്ത്രണ്ട് ദിവസമായി വിദ്യാർത്ഥികൾ നടത്തിവന്ന രാപ്പകൽ സമരം വിജയിച്ചു..
കോട്ടയം● മഹാത്മാഗാന്ധി സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥികൾ കഴിഞ്ഞ പന്ത്രണ്ട് ദിവസമായി നടത്തിവന്ന അനിശ്ചിതകാല രാപ്പകൽ സമരം വിജയിച്ചു.
സമരത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രതിനിധികളുമായി സര്‍വകലാശാല അധികൃതർ നടത്തിയ ചര്‍ച്ചയിൽ വിദ്യാർത്ഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർവകലാശാല അംഗീകരിക്കുകയായിരുന്നു. എം.ഫിൽ വിദ്യാർത്ഥികൾക്ക് മുന്‍കാല പ്രാബല്യത്തോടെ ഫെല്ലോഷിപ്പ് അനുവദിക്കുക, ഫെല്ലോഷിപ്പ് വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുക, മുഴുവൻ ഗവേഷക വിദ്യാർത്ഥികൾക്കും സർവകലാശാല ഫെല്ലോഷിപ്പ് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എസ് എഫ് ഐ യുടെയും ആള്‍ കേരള റിസര്‍ച്ച് സ്കോളേഴ്സ് അസോസിയേഷന്റെയും (എകെആർഎസ്എ) നേതൃത്വത്തില്‍ ജനുവരി പത്തു മുതൽ ഗവേഷക വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല രാപ്പകല്‍ സമരം ആരംഭിച്ചത്.
