ഇന്നത്തെ QIP തീരുമാനങ്ങൾ
1⃣ SSLC , Hടട പരീക്ഷകൾ ഒരുമിച്ച് നടത്തില്ല. SSLC, HSS, VHSS പരീക്ഷകൾ ഒരുമിച് നടത്താൻ സ്ഥലസൗകര്യമില്ലാത്തതാണ് കാരണം.
200ലധികം Hടs കളിൽ നിർമ്മാണ പ്രവർത്തനം നടക്കുകയാണ്. ഇതിനാൽ ഈ വർഷം ഒരുമിച്ച് പരീക്ഷ നടത്തുക പ്രയാസമാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തൽക്കാലം തീരുമാനം മാറ്റിയത്.അടുത്ത വർഷം ഒന്നാം ടേം പരീക്ഷ മുതൽ ഏകീകരിച്ച പരീക്ഷ നടക്കും.
2⃣ SSLC പരീക്ഷ മാർച്ച് 13 മുതൽ 28 വരെ
മാർച്ച് 27 ന് അവസാനിക്കുമെന്ന മുൻ ടൈം ടേബിൾ, കണക്ക് പരീക്ഷയ്ക്കു മുമ്പ് ഒരു ഒഴിവു കൂടി നൽകിയതിനാൽ മാറി.
3⃣ സ്ക്കൂൾ പരീക്ഷ (ഹൈസ്കൂൾ) മാർച് 6 മുതൽ 29 വരെ
4⃣ പ്രൈമറി തല പരീക്ഷാ തീയതി ഉടൻ അന്തിമമാക്കും.
5⃣ എറണാകുളം ജില്ലയിൽ കഴിഞ്ഞ രണ്ടാം ശനി പ്രവൃത്തിദിനമാക്കിയ കളക്ടറുടെ നടപടി ഉചിതമായില്ലെന്ന് സംഘടനകൾ ഒറ്റക്കെട്ടായി വിമർശനം ഉന്നയിച്ചു.
