ഓണ്‍ലൈന്‍ വീഡിയോമത്സരം 'മിഴിവ് 2019' ന് തുടക്കമായി
ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ വീഡിയോ മത്സരം 'മിഴിവ് 2019' ന് തുടക്കമായി. www.mizhiv2019.kerala.gov.in എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മത്സരത്തില്‍ പങ്കെടുക്കാം. അപ്‌ലോഡ് ചെയ്യുന്ന വീഡിയോകള്‍ പ്രമുഖ സംവിധായകര്‍ വിലയിരുത്തി ജേതാക്കളെ കണ്ടെത്തും.
ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ഒരുലക്ഷം രൂപ, 50,000 രൂപ, 25,000 രൂപ എന്ന ക്രമത്തില്‍ സമ്മാനങ്ങള്‍ നല്‍കും. പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 5,000 രൂപ വീതം നല്‍കും.
മികച്ച സൃഷ്ടികളുടെ അണിയറ പ്രവര്‍ത്തകരെ പി.ആര്‍.ഡിയുടെ വീഡിയോ / ഓഡിയോ സംരംഭങ്ങളില്‍ പങ്കാളികളാകുന്നതിന് പരിഗണിക്കും. സര്‍ക്കാര്‍ വകുപ്പുകളുടെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പി.ആര്‍.ഡി ഡയറക്ടര്‍ ടി.വി. സുഭാഷ് പറഞ്ഞു.
രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ലോഗിന്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ഫെബ്രുവരി 24 വരെ വീഡിയോ അപ്‌ലോഡ് ചെയ്യാം. പ്രധാനമായും വികസനം, ക്ഷേമം, കേരള പുനര്‍നിര്‍മാണം എന്നീ വിഷയങ്ങളിലൂന്നിയാണ് വീഡിയോകള്‍ നിര്‍മിക്കേണ്ടത്. പ്രഫഷണല്‍ കാമറ ഉപയോഗിച്ചോ, മൊബൈലിലോ ഷൂട്ട്‌ചെയ്യാം. ഫിക്ഷന്‍/ ഡോക്യൂഫിക്ഷന്‍/ അനിമേഷന്‍ (3D / 2D), നിശ്ചലചിത്രങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയവ തുടങ്ങി ഏത് വിഭാഗത്തിലുള്ള വീഡിയോകളും പരിഗണിക്കും. ഇവ സാധാരണക്കാര്‍ക്ക് മനസിലാകുന്ന വിധത്തില്‍ ലളിതവും കൗതുകം നിറഞ്ഞതുമായിരിക്കണം. പരമാവധി ദൈര്‍ഘ്യം മൂന്ന് മിനിറ്റ്. ക്രെഡിറ്റ്‌സ്, ലഘുവിവരണം എന്നിവ ചേര്‍ത്ത് ഫുള്‍ എച്ച്.ഡി (1920×1080) MP4 ഫോര്‍മാറ്റിലാണ് അപ്ലോഡ്‌ചെയ്യേണ്ടത് .
(പി.ആര്‍.പി. 192/2019)
ആറ്റുകാല്‍ പൊങ്കാല: ഡ്രൈ ഡേ പ്രഖ്യാപിച്ചു
ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഫെബ്രുവരി 19 ന് വൈകിട്ട് ആറു മുതല്‍ 20ന് വൈകിട്ട് ആറു വരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലും വെങ്ങാനൂര്‍ പഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി ഉത്തരവിട്ടു.
(പി.ആര്‍.പി. 193/2019)
അഭിഭാഷകര്‍ക്ക് ധനസഹായം
ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ഒരു ലക്ഷം രൂപയില്‍ കവിയാത്ത വാര്‍ഷികവരുമാനമുള്ളവരും കേരള ബാര്‍ കൗണ്‍സിലില്‍ 2017 ജൂലൈ ഒന്നിനും 2018 ഡിസംബര്‍ 31 നുമിടയില്‍ എന്റോള്‍ ചെയ്ത് സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യുന്നവരുമായ അഭിഭാഷകര്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം നല്‍കുന്നു. താല്‍പ്പര്യമുള്ളവര്‍ അനുബന്ധരേഖകള്‍ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 16 നകം പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഓഫീസില്‍ നേരിട്ടോ തപാല്‍മാര്‍ഗമോ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും www.bedd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2429130.
(പി.ആര്‍.പി. 194/2019)
കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിന്റെ 2019 -2020 അവധിദിന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയില്‍ പരിശീലനം ലഭിക്കും. അപേക്ഷാഫോറം കെല്‍ട്രോണ്‍ നോളജ് സെന്ററിലും www.ksg.keltron.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. K.S.E.D.C Ltd എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി. സഹിതം പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 25 നകം കെല്‍ട്രോണ്‍ നോളജ് സെന്റര്‍, സെക്കന്റ് ഫ്‌ലോര്‍, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ്‌റോഡ്, വഴുതക്കാട്, തിരുവനന്തപുരം 695014 എന്ന വിലാസത്തില്‍ അയക്കണമെന്ന് സെന്റര്‍ മേധാവി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8137969292, 9746798082.
(പി.ആര്‍.പി. 195/2019)
കരട് പട്ടിക പ്രസിദ്ധീകരിച്ചു
പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ മത്സരപരീക്ഷാ പരിശീലന ധനസഹായ പദ്ധതിയായ 'എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം 2018-19' ന്റെ മെഡിക്കല്‍/എന്‍ജിനീയറിങ് വിഭാഗത്തിലെ ഗുണഭോക്താക്കളുടെ കരട് പട്ടിക www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ആക്ഷേപമുള്ളവര്‍ അസല്‍ രേഖകള്‍ സഹിതം ഫെബ്രുവരി 12 ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പ് വകുപ്പുമായി ബന്ധപ്പെടണമെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
(പി.ആര്‍.പി. 196/2019)
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ കൃഷിവകുപ്പിന്റെ കാര്‍ഷിക സേവന കേന്ദ്രത്തില്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ബി.എസ്.സി/ബി.ടെക് (അഗ്രികള്‍ച്ചര്‍) ബിരുദം, മൂന്ന് വര്‍ഷം പ്രവര്‍ത്തിപരിചയത്തോടെ അഗ്രികള്‍ച്ചറല്‍ സയന്‍സ്/ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ, അഞ്ച് വര്‍ഷം പ്രവര്‍ത്തിപരിചയത്തോടെ വി.എച്ച്.എസ്.സി അഗ്രികള്‍ച്ചര്‍ എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. കൃഷി ഓഫീസര്‍/ കൃഷി അസിസ്റ്റന്റ് തസ്തികകളില്‍ വിരമിച്ചവര്‍ക്കും പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരം ജില്ലയില്‍ സ്ഥിരതാമസക്കാരകണം. താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഫെബ്രുവരി 18 രാവിലെ 10ന് നെടുമങ്ങാട് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.
(പി.ആര്‍.പി. 197/2019)
മാര്‍ത്താണ്ഡം കുളം പുനരുദ്ധാരണം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കോട്ടുകാല്‍ അവണാകുഴി വാര്‍ഡിലെ മാര്‍ത്താണ്ഡം കുളം പുനരുദ്ധരിച്ചു. 483 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചാണ് നവീകരണം പൂര്‍ത്തിയാക്കിയത്. കുളം വൃത്തിയാക്കി പാര്‍ശ്വഭിത്തി നിര്‍മിക്കുകയും കയര്‍ ഭൂവസ്ത്രം വിരിക്കുകയും ചെയ്തു. അവണാകുഴി വാര്‍ഡിലെ 150 കുടുംബങ്ങള്‍ക്ക് പദ്ധതികൊണ്ട് പ്രയോജനമുണ്ടായതായി അതിയന്നൂര്‍ ജോയിന്റ് ബി.ഡി.ഒ. എ.എം.സുശീല പറഞ്ഞു.
(പി.ആര്‍.പി. 198/2019)
വൈദ്യുതി മുടങ്ങും
പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ദിരാനഗര്‍ ട്രാന്‍സ്‌ഫോമര്‍ പ്രദേശങ്ങളിലും പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഭീമ, ആയുര്‍വ്വേദ കോളേജ്, ചെട്ടിക്കുളങ്ങര, ഉപ്പിലാമ്മൂട്, ഓവര്‍ബ്രിഡ്ജ്, ആരോഗ്യഭവന്‍, ഹൗസിംഗ് ബോര്‍ഡ്, രാജാജി നഗര്‍, ഊറ്റുകുഴി, അരിസ്റ്റോ, എസ്.എം, കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാലുമുക്ക്, എഫ്.സി.ഐ, മാണിക്യവിളാകം റോഡ് എന്നിവിടങ്ങളിലും കാച്ചാണി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കാച്ചാണി സ്‌ക്കൂള്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും ഇന്ന് (ഫെബ്രുവരി 12) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 199/2019)
