Peruvayal News

Peruvayal News

നവദമ്ബതികളെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചെന്ന കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍.

നവദമ്ബതികളെ അപമാനിച്ച കേസ്; വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ അറസ്റ്റില്‍

കണ്ണൂര്‍: നവദമ്ബതികളെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചെന്ന കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍.


വിവിധ വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരായ അഞ്ചുപേരെയാണ് ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും വിവാഹചിത്രമാണ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്.


വധുവിന് വരനേക്കാള്‍ പ്രായക്കൂടുതലാണെന്നും സ്ത്രീധനം മോഹിച്ചാണ് വരന്‍ വിവാഹം കഴിച്ചത്, എന്നൊക്കെയായിരുന്നു ഇവരുടെ പ്രചരണം.


വിവാഹപരസ്യത്തിലെ വിലാസവും വിവാഹ ഫോട്ടോയും ചേര്‍ത്ത് തങ്ങള്‍ക്കെതിരെ വ്യാപകപ്രചാരണമാണ് ഇവര്‍ നടത്തിയതെന്നും ജൂബി നല്‍കിയ പരാതിയില്‍ പറയുന്നു. നിരവധി വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലേക്ക് ഇരുവരുടെ ചിത്രവും മറ്റ് വിവരങ്ങളും ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.


Don't Miss
© all rights reserved and made with by pkv24live