ജാതിവിവേചനത്തിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്ന ദമ്പതികള്‍ക്ക് പുതിയ വീട് നിര്‍മിച്ചു നല്‍കി.
പാലക്കാട്: ജാതിവിവേചനത്തിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്ന ദമ്പതികള്‍ക്ക് പുതിയ വീട് നിര്‍മിച്ചു നല്‍കി നടനും എംപിയുമായ സുരേഷ് ഗോപി. പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെന്ന വീരന്‍- കാളിയമ്മ ദമ്പതികള്‍ക്കാണ് വീട് നിർമിച്ച് നല്‍കിയത്. ജാതീയ വിവേചനം കാരണം വീട് നിഷേധിക്കപ്പെട്ട ഈ ദമ്പതികള്‍ക്ക് സ്വന്തം കൈയില്‍ നിന്ന് പൈസ ചെലവഴിച്ചാണ് സുരേഷ് ഗോപി വീട് നിര്‍മിച്ചത്.