Peruvayal News

Peruvayal News

പൈതൃക ബോധം നഷ്ടപ്പെടുത്തുന്നത് നവോത്ഥാനമല്ല-ജമലുല്ലൈലി തങ്ങള്‍

പൈതൃക ബോധം നഷ്ടപ്പെടുത്തുന്നത് നവോത്ഥാനമല്ല-ജമലുല്ലൈലി തങ്ങള്‍


കുന്ദമംഗലം: പൈതൃക ബോധം നഷ്ടപ്പെടുത്തുന്ന ചിന്താധാരകളാണ് നവോത്ഥാനം എന്ന് കരുതുന്നത് മൗഢ്യമാണെന്ന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍. പൈതൃകത്തെ തള്ളിപ്പറയുന്നത് ഭീകരതയിലേക്കാണ് ചിലരെ കൊണ്ടെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ മുസ്്‌ലിം സമുദായത്തിനിടയില്‍ മത-ഭൗതിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സമസ്തയും അതിന്റെ മുന്‍ഗാമികളായ വരക്കല്‍ മുല്ലക്കോയ തങ്ങളും ശംസുല്‍ ഉലമയും ഉള്‍പ്പെടെയുള്ള സമസ്ത പണ്ഡിതന്മാര്‍ വിജ്ഞാനത്തിന്റേയും ആധുനികതയുടെയും ലോകത്തിന്ന് പുറംതിരിഞ്ഞ് നില്‍ക്കുന്നത് സമുദായ പുരോഗതിക്ക് ഗുണകരമല്ലെന്ന് കാലത്തിനു തെളിയിച്ചുകൊടുത്തു. കേരളത്തില്‍ മുസ്‌ലിം സമുദായത്തിനിടയില്‍ വിദ്യഭ്യാസ പ്രചരണത്തിനായി ഏറ്റവും ശക്തമായി ഇടപെട്ടത് മഖ്ദൂം കുടുംബത്തിലടക്കമുള്ള പണ്ഢിതന്‍മാരായിരുന്നുവെന്ന് തങ്ങള്‍ പറഞ്ഞു. കാരന്തൂര്‍ അജ് വ ഒാഡിറ്റോറിയത്തില്‍ നടന്ന ഷാര്‍പ്പ് ഫോര്‍ട്ടീന്‍ ഫോര്‍ട്ടി കുന്ദമംഗലം മണ്ഡലം എസ്.വൈ.എസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. വൈസ്പ്രസിഡന്റ് അസീസ്മുസ്്‌ലിയാര്‍ മലയമ്മ അധ്യക്ഷനായി. പ്രസിഡന്റ് റഹ്്മത്തുല്ലാഹ് ഖാസിമി മൂത്തേടം, സംസ്ഥാന സെക്രട്ടറി നാസര്‍ഫൈസി കൂടത്തായി, റഹീം ചുഴലി ക്ലാസ്സെടുത്തു. കെ.പി കോയ, ഖാലിദ് കിളിമുണ്ട, ദീവാര്‍ അസ്സൈന്‍ ഹാജി, ഒ.പി.എം അഷറഫ്, വി.പി കുഞ്ഞഹമ്മദ് ഹാജി, സി.എ ശുക്കൂര്‍, അക്ബര്‍ശാഹിദ് അന്‍വരി, കെ.എം കോയ, അസീസ് പുളളാവൂര്‍, സി. അബ്ദുല്‍ ഗഫൂര്‍, പി.കെ.എം പെരുമണ്ണ, മുളയത്ത് മുഹമ്മദ് ഹാജി, യഅ്ഖൂബ് അല്‍ഹസനി പ്രസംഗിച്ചു. ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി സമാപന സന്ദേശം നല്‍കി. ജന.സെക്രട്ടറി കെ.എം.എ റഹ്്മാന്‍ സ്വാഗതവും സെക്രട്ടറി ടി.പി സുബൈര്‍ നന്ദിയും പറഞ്ഞു. 


Don't Miss
© all rights reserved and made with by pkv24live