Peruvayal News

Peruvayal News

2019ല്‍ 2019 മീറ്റര്‍ ’ ഏറ്റവും നീളം കൂടിയ ദേശീയ പതാകയേന്തി കുവൈറ്റ് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു

2019ല്‍ 2019 മീറ്റര്‍ ’ ഏറ്റവും നീളം കൂടിയ ദേശീയ പതാകയേന്തി കുവൈറ്റ് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു



കുവൈറ്റ്: കുവൈറ്റ് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു. നീളം കൂടിയ ദേശീയ പതാകയേന്തിയാണ് കുവൈറ്റ് ബഹുമതിയ്ക്ക് അര്‍ഹരായത്. മുബാറക് അല്‍ കബീര്‍ വിദ്യാഭ്യാസ മേഖലയിലെ 4000 ലേറെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നൊരുക്കിയ ദേശീയ പതാകയുടെ നീളം 2019ല്‍ 2019 മീറ്റര്‍ എന്നതാണ് ഇതിന്റെ പ്രത്യേകത.. നിലവിലുള്ള പതാക 1961ലാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. പ്രശസ്ത അറബ് കവി സഫീ അല്‍ ദീന്‍ അല്‍ ഹാലിയുടെ കവിതയില്‍ നിന്ന് ആശയമുള്‍ക്കൊണ്ടുള്ളതാണ് വര്‍ണങ്ങള്‍.


നാല് വര്‍ണങ്ങളുള്ളതാണ് കുവൈത്ത് ദേശീയ പതാക. അതില്‍ പ്രവര്‍ത്തനങ്ങളെയും പ്രചോദനങ്ങളെയും പ്രതിനിധീകരിക്കുന്നതാണ് വെള്ളനിറം. കറുപ്പ് നിറം രാജ്യത്തിന് നേരിടേണ്ടിവന്ന പ്രതിബന്ധങ്ങളെയും പച്ച ഫലഭൂയിഷ്ടതയെയും ചുവപ്പ് രക്തത്തെയും വാളിനെയും പ്രതിനിധീകരിക്കുന്നു.


വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അല്‍ അസ്മിയുടെ സാന്നിധ്യത്തിലാണ് സബ്ഹാനിലെ നീണ്ടുകിടക്കുന്ന പാതയില്‍ നീളമേറിയ പതാകയുമായി കുട്ടികള്‍ അണിനിരന്നത്.

Don't Miss
© all rights reserved and made with by pkv24live