Peruvayal News

Peruvayal News

ഉത്തര മലബാറിലെ ജനങ്ങളുടെ ജീവിത സംസ്ക്കാരവുമായി ബന്ധപ്പെട്ട് ഒഴിച്ചു കൂടാൻ പറ്റാത്ത കലാരൂപമാണ്‌ തെയ്യം കെട്ട് മഹോൽസവങ്ങൾ.

ഉത്തര മലബാറിലെ ജനങ്ങളുടെ ജീവിത സംസ്ക്കാരവുമായി ബന്ധപ്പെട്ട് ഒഴിച്ചു കൂടാൻ പറ്റാത്ത കലാരൂപമാണ്‌ തെയ്യം കെട്ട് മഹോൽസവങ്ങൾ. 

വയലുകളിലും കാവുകളിലും തെയ്യം കെട്ട് മഹോൽസവങ്ങൾ സംഘടിപ്പിക്കാറുണ്ട്. അല്പസമയത്തേക്കെങ്കിലും ദൈവം മനുഷ്യനിലേക്ക് സന്നിവേശിപ്പിക്കപ്പെടുന്നു എന്ന് വിശ്വാസം. പഴയ കാല വീരന്മാറും, വീരാംഗനകളും, ചതിവിനാൽ വധിക്കപ്പെട്ട ചില ചരിത്ര കഥാപാത്രങ്ങളും ചൂട്ടിന്റെ കനൽ വെളിച്ചത്തിൽ തോറ്റംപാട്ടിന്റെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ തെയ്യക്കോലമായി കാവുകളിൽ ഉറഞ്ഞാടുന്നു.ഭക്തിയുടെ ശക്തിയും, കലയുടെ മനോഹാരിതയും, പ്രകൃതിയുടെ നിറങ്ങളും സംഗമിക്കുന്ന അപൂർവ്വ അനുഷ്ഠാന കലാരൂപമാണ് തെയ്യം. ജ്യാതീയതയുടെ അതിർവരമ്പുകൾ ഭേദിക്കുന്ന ഈ കലാരൂപത്തിന് വടക്കൻ കേരളത്തിൽ വൻ സ്വീകാര്യതയാണ് ഉള്ളത്.

   എന്റെ തറവാട്  കയരളം മാണിക്കോത്ത് പനയ്ക്ക് കീഴിൽ കെട്ടിയാടിയ, ഉഗ്രരൂപിണിയായ, പുതിയ ഭഗവതി തെയ്യത്തിന്റെ ചില ദൃശ്യങ്ങൾ..... കോലം കെട്ടി ആടിയത് റെജി പെരുവണ്ണാൻ

Don't Miss
© all rights reserved and made with by pkv24live