കേരള സംസ്ഥാന സർക്കാർ പദ്ധതികൾ
കടുംബശ്രീയുടെ ചെയർമാൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയാണ്.
🌀 അക്രമത്തിന് ഇരയാവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി കുടുംബശ്രീ ആരംഭിച്ച അഭയകേന്ദ്രം സ്നേഹിത ആണ്.
🌀 സമൂഹത്തിലെ പരമദരിദ്രരായ അഗതികളുടെ പുനരധിവാസത്തിനായുള്ള കുടുംബശ്രീ പദ്ധതി ആശ്രയ എന്ന പേരിൽ അറിയപ്പെടുന്നു.
🌀 കിടപ്പുരോഗികളുടെ ശുശ്രൂഷകർക്ക് പ്രതിമാസം 525 രൂപ പെൻഷൻ നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതിയാണ് ആശ്വാസകിരണം.
🌀 കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ കേരള ഗവണ്മെന്റ് രൂപം നൽകിയ പദ്ധതിയാണ് ഓപ്പറേഷൻ വാത്സല്യ.
🌀 കടുംബശ്രീയുടെ തൊഴിലില്ലായ്മ നിർമ്മാർജ്ജന പദ്ധതി അറിയപ്പെടുന്നത് കേരളശ്രീ എന്ന പേരിലാണ്.
🌀 കേരളാ സർക്കാർ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി മൃതസഞ്ജീവനി.
🌀 ചൈൽഡ് ലൈനിന്റെ ടോൾഫ്രീ നമ്പർ 1098 ആണ്.
🌀 തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ജയിലിലായ പ്രവാസി മലയാളികൾക്ക് ജയിൽ മോചിതനാകുന്ന സമയത്ത് വിമാന ടിക്കറ്റ് നൽകുന്നത് പദ്ധതി സ്വപ്ന സാഫല്യം എന്ന പേരിൽ അറിയപ്പെടുന്നു.
🌀 ലഹരിക്കെതിരെ ബോധവൽക്കരണത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി സുബോധം എന്ന പേരിൽ അറിയപ്പെടുന്നു. ഇതിന്റെ ബ്രാൻഡ് അംബാസിഡർ മമ്മൂട്ടിയാണ്.
🌀 വീടുകളിൽ ഒറ്റപ്പെട്ട കഴിയുന്നവർ, കിടപ്പിലായവർ, തീവ്ര മാനസികരോഗികൾ എന്നിവർക്ക് മരുന്ന്, ഭക്ഷണം, പരിചരണം എന്നിവ ഉറപ്പാക്കാൻ കേരള സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് കനിവ്.
🌀 എയ്ഡ്സ് ബോധവൽക്കരണത്തിനു വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് ആയുർദളം.
🌀 കേരള സർക്കാരിന്റെ സൗജന്യ കാൻസർ ചികിത്സ പദ്ധതി സുകൃതം ആണ്.
🌀 കേരളത്തിലെ വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച “ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ്” പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ മമ്മൂട്ടിയാണ്.
🌀 പാതയോരങ്ങളിൽ വിശ്രമകേന്ദ്രം ഒരുക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതി ”ടേക് എ ബ്രേക്ക്” എന്നറിയപ്പെടുന്നു.
🌀 സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കിയ പദ്ധതിയാണ് അതുല്യം.
🌀 ദിലീപാണ് അതുല്യം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ.
🌀 കോളേജ് വിദ്യാർത്ഥികളുടെ നൈപുണ്യ ശേഷി വർദ്ധിപ്പിക്കാനായി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് യെസ് കേരള.
🌀 മാരകരോഗങ്ങൾ നേരിടുന്ന സാധാരണക്കാർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കിയ എഴുപതിനായിരം രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതി “ചിസ് പ്ലസ്” ആണ്.
🌀 അവിവാഹിതരായ അമ്മമാർ, വിവാഹമോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകൾക്കായി കേരള സർക്കാർ ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി ശരണ്യ എന്ന പേരിൽ അറിയപ്പെടുന്നു.
🌀 സംസ്ഥാനത്തെ റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ ആരംഭിച്ച ശുഭയാത്ര പദ്ധതിയുടെ ഗുഡ്‌വിൽ അംബാസഡർ മോഹൻലാലാണ്.
