Peruvayal News

Peruvayal News

ബിഎഡ് ഇനി നാലുവര്‍ഷം; അടിസ്ഥാന യോഗ്യത പ്ലസ്ടുവാക്കാൻ ഒരുങ്ങി കേന്ദ്രം

ബിഎഡ് ഇനി നാലുവര്‍ഷം; അടിസ്ഥാന  യോഗ്യത പ്ലസ്ടുവാക്കാൻ ഒരുങ്ങി കേന്ദ്രം

അധാപനത്തിന്റെ ഗുണനിലവിലാരം മെച്ചപ്പെടുത്താൻ ബിഎഡ് കോഴസിൽ സമഗ്രമാറ്റം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാർ. കോഴസ് രണ്ട് വർഷത്തിൽ നിന്നും മാറ്റി നാലു വർഷമാക്കാനാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ഒരുങ്ങുന്നത്. തീരുമാനം അടുത്ത വർഷം മുതൽ തന്നെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വാർത്തപുറത്ത് വിട്ടുകൊണ്ട് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കര്‍ പറയുന്നു.


നിലവിലെ സാഹചര്യത്തിൽ എല്ലാവരുടെയും അവസാന ഒപ്ഷൻമാത്രമാണ് അധ്യാപക ജോലി. ഇത് അധ്യാപനത്തിന്റെ ഗുണനിലവാരം താഴേക്ക് ഇറങ്ങാൻ ഇടയാക്കിയിട്ടുണ്ട്. ഗുണ നിലവാരം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് ബി എഡ് കോഴ്സ് അടുത്ത വര്‍ഷം മുതല്‍ നാല് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബിഎഡ് കോഴ്‌സ് അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പുതിയ കോഴ്സിനായുള്ള കോഴ്‌സിനായുള്ള പാഠ്യപദ്ധതി എന്‍സിടിഇ (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍) തയ്യാറാക്കി വരികയാണെന്നും മന്ത്രി അറിയിച്ചു. കേന്ദ്രീയ വിദ്യാല, ജവഹർ നവോദയ വിദ്യാലയ തുടങ്ങിയവയിലെ പ്രിൻപ്പൽമാരുടെ ദ്വിദിന പരിശീന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരന്നു അദ്ദേഹം.


എന്നാൽ പുതിയ തീരുമാനം നടപ്പാക്കുമ്പോൾ നാല് വര്‍ഷത്തെ കോഴ്‌സിന് പന്ത്രണ്ടാം ക്ലാസ് ആയിരിക്കും അടിസ്ഥാന യോഗ്യത പൂര്‍ത്തിയാക്കിയവര്‍ക്ക് കോഴ്‌സിന് പ്രവേശിക്കാനാകും. ബിരുദം പൂര്‍ത്തിയാക്കിവർക്ക് ബിഎഡ് കോഴ്‌സ് ചെയ്യാനാകുക എന്ന നിബന്ധനയിൽ മാറ്റം വരും. ബിഎ, ബികോം, ബിഎസ്‌സി എന്നീ സ്ട്രീമുകളിലായിരിക്കും കോഴ്‌സുകള്‍ നടത്തുക.



Don't Miss
© all rights reserved and made with by pkv24live