സംസ്ഥാനത്ത് പെട്രോൾ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. അതേസമയം ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ ഡീസലിന് ആറ് പൈസ കുറഞ്ഞിരുന്നു. ഇന്ന് പെട്രോളിന് കുറഞ്ഞിരിക്കുന്നത് ആറ് പൈസയാണ്.
തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 73.65 രൂപയും ഡീസലിന് 70.51 രൂപയുമാണ് ഇന്നത്തെ നിരക്ക്. മെട്രോ നഗരമായ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 72.36 രൂപയും ഡീസൽ ലിറ്ററിന് 69.17 രൂപയുമാണ് നിരക്ക്. അതേസമയം കോഴിക്കോട് നഗരത്തിൽ പെട്രോളിന് 72.67 രൂപയും ഡീസലിന് 69.50 രൂപയുമാണ്.
