പെരിങ്ങൊളം ഹയർ സെക്കൻഡറിയിലെ ഓഡിറ്റോറിയം നാളെ ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നാളെ (വ്യാഴാഴ്ച )ഉച്ചക്ക് രണ്ടു മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടങ്ങാട്ട് അധ്യക്ഷം വഹിക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് മുഖ്യാതിഥിയായിരിക്കും. പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വൈ വി ശാന്ത, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഷമ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം ഗോപാലൻ നായർ, ആർ വി ജാഫർ തുടങ്ങിയവർ പങ്കെടുക്കും.
