2019-2020 അദ്ധ്യയനവർഷത്തെ വിദ്യാഭ്യാസ കലണ്ടറിനു സർക്കാർ അംഗീകാരം നല്കി
2019-2020 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിനു അംഗീകാരം നല്കികൊണ്ട് സർക്കാർ ഉത്തരവായി. 2019-2020 അദ്ധ്യയനവർഷത്തിൽ 1 മുതൽ 12 വരെയുള്ള ക്ലാസ്സുകൾക്കു 203 അദ്ധ്യയന ദിവസങ്ങളും വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക് 226 അദ്ധ്യയന ദിവസങ്ങളും ഉണ്ടായിരിക്കും.
2019 ആഗസ്റ്റ് 17, 24, 31,
ഒക്ടോബർ 5,
2020 ജനുവരി 4, ഫെബ്രുവരി 22 എന്നീ ദിവസങ്ങൾ പ്രവൃത്തി ദിനങ്ങൾ ആയിരിക്കും. വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗത്തിന് രണ്ടാം ശനിയാഴ്ചകളും പൊതു അവധി ദിവസങ്ങളും ഒഴികെ എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിനങ്ങളായിരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഹയർസെക്കണ്ടറി/ വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാഭ്യാസ ഡയറക്ടർമാർ എന്നിവരുടെ നിയന്ത്രണത്തിലുള്ള മുഴുവൻ വിദ്യാലയങ്ങൾക്കും വിദ്യാഭ്യാസ കലണ്ടർ ബാധകമായിരിക്കും. മുഴുവൻ വിദ്യാർത്ഥികൾക്കും ഒറ്റ പേജിലുള്ള കലണ്ടർ അച്ചടിച്ച് നൽകേണ്ടതാണ് എന്നും നിർദ്ദേശിച്ചിട്ടുണ്ട്.
