അടിവാരം പോലീസ് സ്റ്റേഷന് സമീപം തീപിടുത്തം
താമരശ്ശേരി:അടിവാരം പോലീസ് സ്റ്റേഷന് സമീപം തീപിടുത്തം . ഉപയോഗിക്കാതെ കിടക്കുന്ന കെ എസ് ആർ ടി സി ബസ്സ്റ്റാൻഡിൽ കൂട്ടിയിട്ട നിലയിലുള്ള ഇടിച്ചതും മറിഞ്ഞതുമായ വാഹനങ്ങൾക്കാണ് തീപിടിച്ചത്. ഉച്ചയ്ക്ക് 1.30 നാണ് തീ പിടിച്ചത്. ഒരു ലോറി പൂർണമായും കത്തി നശിച്ചു. തീപിടിച്ച സ്ഥലത്തിന് 200 മീറ്റർ ചുറ്റളവിൽ രണ്ടു ഫ്യൂൽ സ്റ്റേഷനുകളും ഉണ്ട്. നാട്ടുകാർ തീയണക്കാൻ ശ്രമിക്കുന്നുണ്ട്. ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചു. കടുത്ത വേനൽച്ചൂടായതിനാൽ തീ കത്തി പടരുകയാണ്
