Peruvayal News

Peruvayal News

ഇന്ത്യയിലെ കുട്ടികളെ വായന പഠിപ്പിക്കാന്‍ ഗൂഗിളിന്റെ ബോലോ ആപ്പ്

ഇന്ത്യയിലെ കുട്ടികളെ വായന പഠിപ്പിക്കാന്‍ ഗൂഗിളിന്റെ ബോലോ ആപ്പ്


ഇന്ത്യയിലെ കുട്ടികളെ വായനയിലും പഠനത്തിലും സഹായിക്കുന്നതിനായി മൊബൈല്‍ ആപ്പ് പുറത്തിറക്കി ഗൂഗിള്‍. ബോലോ എന്ന ആപ്ലിക്കേഷനാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. ബോലോ ആപ്പിന്റെ ബീറ്റാ പതിപ്പാണ് ആദ്യം അവതരിപ്പിക്കുന്നത്. ശേഷം ഏസര്‍ സെന്ററുമായി (ASER center) ഉത്തര്‍പ്രദേശിലെ 200 ല്‍ അധികം ഗ്രാമങ്ങളില്‍ നിന്നും 900 കുട്ടികളെ ലക്ഷ്യമിട്ട് പ്രഥമ പദ്ധതി നടപ്പിലാക്കും.


ഏസര്‍ സെന്ററിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളില്‍ അഞ്ചാം ക്ലാസിലെത്തിയ വിദ്യാര്‍ത്ഥികളില്‍ പകുതിയോളം പേര്‍ക്ക് മാത്രമേ രണ്ടാം ക്ലാസ് തലത്തിലുള്ള ഒരു പാഠപുസ്തകം ആത്മവിശ്വാസത്തോടെ വായിക്കാന്‍ കഴിയുന്നുള്ളൂ. 


കുട്ടികളില്‍ വായനാ ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ഗൂഗിളിന്റെ ബോലോ ആപ്പ് നടത്തുന്നത്. ദിയ എന്ന പേരില്‍ ഒരു വിര്‍ച്വല്‍ അസിസ്റ്റന്റിനേയും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് കുട്ടികളെ വായനയില്‍ പ്രോത്സാഹിപ്പിക്കുകയും അവരുടെ കഴിവുകള്‍ തിരിച്ചറിയുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ദിയയ്ക്ക് സംസാരിക്കാന്‍ സാധിക്കും. ഇംഗ്ലീഷും, ഹിന്ദിയും വായിക്കാന്‍ കുട്ടികള്‍ ശ്രമിക്കുമ്പോള്‍ അതിന് വേണ്ട പിന്തുണ ദിയ നല്‍കും. ശരിയായി വായിക്കുമ്പോള്‍ 'ശബാഷ്' എന്നോ വെരി ഗുഡ് എന്നോ ് പ്രതികരിക്കുകയും ചെയ്യും. അഭിന്ദനം നല്‍കുന്നതോടൊപ്പം തിരുത്തുകളും ചൂണ്ടിക്കാണിക്കും.


രണ്ട് ഭാഷകളില്‍ മാത്രമാണ് ആപ്പ് നിലവില്‍ ലഭിക്കുക. മറ്റ് ഭാഷകളിലേക്കും സേവനം വ്യാപിപ്പിക്കുമെന്ന് ഗൂഗിള്‍ പറയുന്നു. ഗൂഗിളിന്റെ സ്പീച്ച് റെക്കഗ്നിഷന്‍, ടെക്സ്റ്റ് റ്റു സ്പീച്ച്  സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കി നിര്‍മിച്ച ബോലോ ആപ്പ് തീര്‍ത്തും സൗജന്യമാണ്.


സ്റ്റോറ്റിവീവറുമായി സഹകരിച്ച് 40 ഇംഗ്ലീഷ് കഥകളും 50 ഹിന്ദി കഥകളും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ഉള്ളടക്കങ്ങള്‍ താമസിയാതെ ചേര്‍ക്കുമെന്ന് കമ്പനി പറഞ്ഞു. 


ആപ്പ് ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ ഇമെയില്‍ ഉള്‍പ്പടെ പ്രത്യേകം വിവരങ്ങളൊന്നും ല്‍കേണ്ടതില്ല. ആപ്പില്‍ പരസ്യങ്ങളും ഉണ്ടാവില്ല. ആപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഫോണില്‍ തന്നെയാണ് സൂക്ഷിക്കപ്പെടുക.

ഓഫ്‌ലൈന്‍ ആയും ആപ്പ് പ്രവര്‍ത്തിപ്പിക്കാം. 


ഒരേസമയം ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ആപ്പ് ഉപയോഗിക്കാം. കുട്ടികളെ വേര്‍തിരിച്ച് ആപ്പ് വിലയിരുത്തും. 


വായിക്കുന്നതിന്റെ അര്‍ത്ഥം പറഞ്ഞുകൊടുക്കാനുള്ള കഴിവ് ആപ്ലിക്കേഷനില്ല. എന്നാല്‍ ഓരോ വാക്കും ഉച്ചരിക്കേണ്ടത് എങ്ങനെയെന്ന് ആപ്പ് പഠിപ്പിക്കും. ആന്‍ഡ്രോയിഡ് കിറ്റ് ക്ാറ്റ് പതിപ്പിന് ശേഷമുള്ള എല്ലാ ആന്‍ഡ്രോയിഡ് പതിപ്പിലും ബോലോ ആപ്പ് ഉപയോഗിക്കാം.

Don't Miss
© all rights reserved and made with by pkv24live