വിഷ്ണുനമ്പൂതിരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
കേരളത്തിൽ ഫോക് ലോർ പഠന ഗവേഷണത്തിന് തുടക്കംകുറിച്ചവരിൽ പ്രമുഖനായിരുന്നു എം.വി.വിഷ്ണുനമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തെയ്യത്തെക്കുറിച്ചും തോറ്റംപാട്ടുകളെക്കുറിച്ചും ആഴത്തിലുള്ള ഗവേഷണമാണ് അദ്ദേഹം നടത്തിയത്. ഫോക്‌ലോർ അക്കാദമി ചെയർമാനായിരുന്നപ്പോൾ നാടൻ കലകളെ പ്രോത്സാഹിപ്പിക്കാൻ ഒട്ടേറെ നടപടികൾ അദ്ദേഹം സ്വീകരിച്ചു. പ്രസിദ്ധമായ ഫോക് ലോർ നിഘണ്ടു ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ച വിഷ്ണു നമ്പൂതിരി 40 വർഷക്കാലം ഈ രംഗത്ത് സജീവമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
