യുവാവിന്റെ ധിരത രണ്ടു പേരുടെ ജീവൻ രക്ഷിച്ചു ജാതിയേരി:
കേരി താഴ കടവിൽ ആഴങ്ങളിൽ അകപ്പെട്ടു പോയ രണ്ടു വിലപെട്ട ജീവൻ യുവാവിന്റെ മനസാന്നിദ്ധ്യം കൊണ്ടും ധീരത കൊണ്ടും രക്ഷപെടുത്താൻ കഴിഞ്ഞു. ചെക്യാട് പഞ്ചായത്തിലെ താനക്കോട്ടൂരിലെ രയരോത്ത് റാഷിദാണ് അതിസാഹസികമായി രണ്ടു പേരുടെ ജീവൻ രക്ഷിച്ചത് . ജാതിയേരിലുള്ള സഹോദരിയുടെ ( ചെറിയ സി.സി-ഹാജറ) വീട്ടിൽ എത്തിയ റാഷിദ് ഭാര്യയോടപ്പം കേരി താഴ കടവിലെ ദൃശ്യ മനോഹാരിത ക്യാമറയിൽ പകർത്താൻ എത്തിയപ്പോഴാണ് ആഴകയത്തിൽ അകപെട്ടു മുങ്ങി താഴ്ന്ന രണ്ടു ജീവ വനുകൾ സ്വന്തം ജീവൻ തൃണവത്കരിച്ചു കൊണ്ട് കയത്തിലേക്ക് എടുത്തു ചാടി രക്ഷപെടുത്തിയത്. ഇതിന് മുമ്പ് നിരവധി ജീവനുകൾ പൊലിഞ്ഞു പോയ ഈ കടവിൽ നിന്നും രണ്ടു പേരുടെ ജീവൻ (സഹോദരിയേയും, സഹോദരിയുടെ മകനേയും) രക്ഷപെടുത്തിയ റാഷിദ് രയരോത്തിന് ജാതിയേരിയുടെ ഒരായിരം അഭിനന്ദനങ്ങൾ. പി.കെ ഖാലിദ് മാസ്റ്റർ
