ഗണിതോത്സവം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായ പഠനോത്സവം മുതൽ പ്രവേശനോത്സവം വരെയുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളുടെ ഭാഗമായി വേനലവധിക്കാലത്ത് ഗണിതോത്സവങ്ങൾ നടത്താൻ സമഗ്ര ശിക്ഷാ കേരളയ്ക്ക് ബഹു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് നിർദ്ദേശം നൽകി. നിർവഹണ ചുമതല സമഗ്ര ശിക്ഷാ കേരളയ്ക്കും ഏകോപന ചുമതല പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനുമായിരിക്കും.
കേരളത്തിലെ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷനുകൾ കേന്ദ്രീകരിച്ച് 1000 ഗണിതോത്സവ ങ്ങളായിരിക്കും നടത്തുക. വിദ്യാഭ്യാസ വകുപ്പിന്റെയും വിവിധ ഏജൻസികളുടെയും സഹകരണത്തോടെയാകും ഗണിതോത്സവങ്ങൾ നടത്തുക.
