Peruvayal News

Peruvayal News

രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും നിർബന്ധമായും വേണ്ട ചില സേവനങ്ങളുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം.

രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും  നിർബന്ധമായും വേണ്ട ചില സേവനങ്ങളുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം.

ഇന്ധനത്തിന്റെ ഗുണനിലവാര പരിശോധന


എല്ലാ പെട്രോൾ പമ്പിലും നിർബന്ധമായും സൂക്ഷിക്കേണ്ട ഒന്നാണ് ഫിൽറ്റർ പേപ്പർ . അവിടെ നിന്നും കിട്ടുന്ന ഇന്ധനത്തിന്റെ ഗുണമേന്മ പരിശോധിക്കണമെന്നു തോന്നിയാൽ അത് തീർക്കാൻ ഫിൽറ്റർ പേപ്പർ ടെസ്റ്റ് നടത്താം. ഇതിനാവശ്യമായ ഫില്‍ട്ടര്‍ പേപ്പര്‍ പമ്പില്‍ നിന്ന് സൌജന്യമായി ലഭിക്കും. രണ്ടോ മൂന്നോ തുള്ളി പെട്രോള്‍ ഫില്‍ട്ടര്‍ പേപ്പറിലേയ്ക്ക് ഒഴിച്ച് അഞ്ച് മിനിറ്റ് കാത്തുനില്‍ക്കുക. പെട്രോള്‍ ബാഷ്പീകരിച്ചുപോയ ശേഷം പേപ്പറില്‍ നിറവ്യത്യാസം കണ്ടാല്‍ പെട്രോളില്‍ മായം കലര്‍ത്തിയിട്ടുണ്ടെന്ന് മനസിലാക്കാം.


ഫസ്റ്റ് എയ്ഡ് കിറ്റ്


റോഡിൽ അത്യാഹിതസാഹചര്യമുണ്ടായാല്‍ സേവനങ്ങള്‍ നല്‍കാനും പെട്രോള്‍ പമ്പുകള്‍ ബാധ്യസ്ഥരാണ് എന്ന കാര്യം പലര്‍ക്കും അറിയില്ല. 

റോഡില്‍ വച്ച് എന്തെങ്കിലും ചെറിയ പരിക്കേല്‍ക്കുകയോ പരുക്കേറ്റയാളെ സഹായിക്കേണ്ടി വരുകയോ ചെയ്താല്‍ അടുത്തുള്ള പെട്രോള്‍ പമ്പിനെ സമീപിക്കാം. കാലാവധി അവസാനിക്കാത്ത ഫസ്റ്റ് എയ്ഡ് കിറ്റ് പെട്രോള്‍ പമ്പില്‍ സൂക്ഷിക്കണമെന്ന് നിര്‍ബന്ധമുണ്ട്. അത് വാങ്ങി ഉപയോഗിക്കുക.


ഫോൺ ചെയ്യാനുള്ള സൗകര്യം


അത്യാഹിത സാഹചര്യങ്ങളില്‍ ആംബുലന്‍സിനെയോ പൊലീസിനെയോ ഫയര്‍ഫോഴ്സിനെയോ അതുമല്ലെങ്കില്‍ ബന്ധുക്കളെയോ വിവരം അറിയിക്കാന്‍ ഫോണ്‍ ചെയ്യാനുള്ള സൌകര്യം പെട്രോള്‍ പമ്പില്‍ സൗജന്യമായി ലഭ്യമാക്കേണ്ടതാണ്.  മൊബൈല്‍ഫോണിന്റെ ബാറ്ററി തീര്‍ന്നിരിക്കുമ്പോള്‍  ഇത്തരം സന്ദര്‍ഭമുണ്ടായാല്‍ പെട്രോള്‍ പമ്പിനെ സമീപിക്കാന്‍ മടിക്കേണ്ട.


ടോയ്ലറ്റ് സൌകര്യം


യാത്രയ്ക്കിടയില്‍ ടോയ്ലറ്റ് ഉപയോഗിക്കേണ്ട സാഹചര്യങ്ങള്‍ വരാം. നഗരം വിട്ടാല്‍ പിന്നെ ടോയ്ലറ്റ് സൌകര്യങ്ങള്‍ നന്നേ കുറവാണ്. പെട്രോള്‍ പമ്പുകളില്‍ ടോയ്ലറ്റ് സൌകര്യം ഒരുക്കിയിട്ടുണ്ട്.  അതുപയോഗിക്കാന്‍ പണം നല്‍കേണ്ടതില്ല. അതിനായി ആ പമ്പില്‍ നിന്ന് ഇന്ധനം നിറയ്ക്കേണ്ട ആവശ്യവുമില്ല.


കുടിവെള്ളം


പെട്രോള്‍പമ്പുകള്‍ കുടിവെള്ളം ലഭ്യമാക്കിയിരിക്കണമെന്നാണ് നിയമം . ദാഹം തോന്നിയാല്‍ അടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്ന് ആവശ്യം പോലെ വെള്ളം കുടിക്കാം. കുപ്പിയില്‍ നിരക്കുകയും ചെയ്യാം . 


ടയറില്‍ കാറ്റ് നിറക്കുന്നതിന്


പെട്രോള്‍ പമ്പില്‍ നിന്ന് സൌജന്യമായി ലഭിക്കുന്ന മറ്റൊരു സേവനമാണിത്. ഇതിനായി ഒരു പമ്പില്‍ നിന്ന് ഇന്ധനം നിറയ്ക്കേണ്ട ആവശ്യമില്ല. ആവശ്യപ്പെട്ടാല്‍ വാഹനത്തിന്റെ ടയറുകളില്‍ വായു നിറച്ചുതരാന്‍ പെട്രോള്‍ പമ്പ് ഉടമ ബാധ്യസ്ഥനാണ്. 


ഇന്ധനം നിറയ്ക്കാന്‍ മാത്രമാണ് നാം പൊതുവേ പെട്രോള്‍ പമ്പില്‍ കയറുക. എന്നാൽ ഇതല്ലാതെ നിര്ബന്ധമാക്കിയിരിക്കുന്ന സേവനങ്ങളാണ് ഇതൊക്കെ .മേല്‍പ്പറഞ്ഞ സേവനങ്ങള്‍ നിഷേധിക്കുകയോ അതിനു കൂലി ഈടാക്കുകയോ ചെയ്താല്‍ പരാതിപ്പെടാവുന്നതാണ്. പ്രസ്തുത പമ്പ് നടത്തുന്ന കമ്പനിയ്ക്ക് കത്തിലൂടെയോ ഓണ്‍ലൈനിലൂടെയോ  പരാതി നല്‍കാം.

Don't Miss
© all rights reserved and made with by pkv24live