Peruvayal News

Peruvayal News

ഹയർ സെക്കന്ററി പരീക്ഷ ഒരുക്കങ്ങൾ പൂർത്തിയായി

ഹയർ സെക്കന്ററി പരീക്ഷ ഒരുക്കങ്ങൾ പൂർത്തിയായി

2019 മാർച്ച് 6 ന് ആരംഭിക്കുന്ന ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഈ വർഷം ആകെ രണ്ടാം വർഷ സ്കൂൾ ഗോയിംഗ് വിഭാഗത്തിൽ 196402 പെൺകുട്ടികളും ആൺകുട്ടികളും ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 23011 പെൺകുട്ടികളും 37550 ആൺകുട്ടികളും പ്രൈവറ്റ് വിഭാഗത്തിൽ 7164 പെൺകുട്ടികളും 18693 ആൺകുട്ടികളും ഉൾപ്പടെ 459617 പേർ പരീക്ഷയെഴുതുന്നു. ഒന്നാം വർഷം 20073 പെൺകുട്ടികളും 185978 ആൺകുട്ടികളും ഓപ്പൺ സ്ക്കൂൾ വിഭാഗത്തിൽ 20979 പെൺകുട്ടികളും 36216 ആൺകുട്ടികളും ഉൾപ്പടെ 443246 കുട്ടികൾ പരീക്ഷ എഴുതുന്നു. മാഹി, ലക്ഷദ്വീപ്, ഗൾഫ് ഉൾപ്പടെ 2033 പരീക്ഷാ കേന്ദ്രങ്ങളാണ് പരീക്ഷക്കായി ക്രമീകരിച്ചിട്ടുള്ളത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം NIC രൂപകൽപ്പന ചെയ്തിട്ടുള്ള I EXAM എന്ന ഓൺലൈൻ സോഫ്റ്റ് വെയറാണ് ഉപയോഗിച്ചിട്ടുള്ളത്. ഉത്തരക്കടലാസുകൾ പുസ്തക രൂപത്തിലേക്ക് മാറുന്നു എന്ന പ്രത്യേകതയും ഈ വർഷമുണ്ട്.

Don't Miss
© all rights reserved and made with by pkv24live