Peruvayal News

Peruvayal News

നഗരത്തെ മാലിന്യ മുക്തമാക്കാൻ നഗരസഭ

നഗരത്തെ മാലിന്യ മുക്തമാക്കാൻ നഗരസഭ


നഗരത്തെ മാലിന്യ മുക്തമാക്കാൻ പ്ലാസ്റ്റിക,ഖര, ദ്രവമാലിന്യ നിയമാവലി നിലവിൽ വന്നു

👉🏻മികവാർന്ന രീതിയിൽ മാലിന്യ സംസ്കരണം നടത്തുന്ന വീടുകൾക്കും സ്ഥാപനങ്ങൾക്കും 1, 2, 3 ക്രമത്തിൽ നക്ഷത്ര പദവി നൽകും


👉🏻ഏറ്റവും മികച്ച രീതിയിൽ മാലിന്യ സംസ്ക്കരണം നടത്തുന്ന വീടുകൾക്കും സ്ഥാപനങ്ങൾക്കും 3 സ്റ്റാർ പദവി ലഭിക്കും


👉🏻 1, 2, 3 നക്ഷത്ര പദവി ലഭിക്കുന്ന വീടുകൾക്ക് യഥാക്രമം 3, 5, 10 ശതമാനം വീതം നികുതിയിളവ് നൽകും


👉🏻 പൊതു സ്ഥലം മലിനമാക്കുന്നവർക്കെതിരെ ചുമത്തുന്ന പിഴയുടെ 15% പരാതി ബോധിപ്പിക്കുന്നവർക്ക് പാരിതോഷികമായി നൽകും.വിവരം നൽകുന്നവരുടെ പേരും വിവരങ്ങളും രഹസ്യമാക്കി സൂക്ഷിക്കും


👉🏻 പൊതു-സ്വകാര്യ സ്ഥലങ്ങളിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കത്തിക്കുന്നതും പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗവും പൂർണ്ണമായും നിരോധിച്ചു


👉🏻 മാലിന്യം യോജ്യമല്ലാത്ത രീതിയിൽ ഉപയോഗിച്ചാലോ, പൊതു- സ്വകാര്യ സ്ഥലങ്ങൾ, ജലാശയങ്ങൾ, പുഴകൾ, തോടുകൾ എന്നിവയിൽ തള്ളിയാലോ കർശന നടപടിയെടുക്കും

റിപ്പോർട്ടർ:

സക്കീർ ഹുസൈൻ

കുറ്റിച്ചിറ



Don't Miss
© all rights reserved and made with by pkv24live