ചൂട് കനക്കുന്നു ; കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന നിർദേശവുമായി ബാലാവകാശ കമ്മീഷൻ
⭕തിരുവനന്തപുരം :🌐
സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ കുട്ടികള്‍ക്ക് പ്രയാസമുണ്ടാക്കുന്ന വിധത്തില്‍ യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ .
ഇറുകിയ യൂണിഫോം , സോക്‌സ് , ഷൂസ് , ടൈ , തലമുടി ഇറുകി കെട്ടുക തുടങ്ങിയവ യൂണിഫോമിന്റെ ഭാഗമാണെങ്കിലും സ്‌കൂള്‍ അധികാരികള്‍ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി.സുരേഷ് നിര്‍ദേശിച്ചു .
സി.ബി.എസ്.ഇ സ്‌കൂളുകളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ പരീക്ഷയ്ക്കിരിക്കുന്ന കുട്ടികള്‍ക്ക് കുടിക്കാന്‍ വെള്ളവും ഇടയ്ക്ക് ആവശ്യമെങ്കില്‍ ഇന്‍വിജിലേറ്ററുടെ നിരീക്ഷണത്തില്‍ പ്രാഥമിക സൗകര്യവും ഒരുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു .
അമിതമായ ചൂട് കാരണം ക്ഷീണം, ചിക്കന്‍പോക്‌സ് , അഞ്ചാംപനി , മൂത്രാശയ രോഗങ്ങള്‍ തുടങ്ങിയവ കുട്ടികളില്‍ വര്‍ദ്ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകളില്‍ കാണുന്നു .
അതോടൊപ്പം ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ അമിതമായ ചൂടും വിയര്‍പ്പും കാരണം കുട്ടികളില്‍ ഫംഗസ് രോഗങ്ങളും കൂടുതലായി കണ്ടു വരുന്നുണ്ട് .
നേരത്തെ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കടുത്തമഴക്കാലത്ത് ഷൂസും ടൈയും നിര്‍ബന്ധമാക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവായിരുന്നു .
