സംസ്ഥാന
അധ്യാപക
പഠനകോൺഗ്രസ് പാലക്കാട് അലനല്ലൂരിൽ
അലനല്ലൂർ : കേരള
ത്തിലെ അക്കാദമിക് രംഗത്ത് പുതിയ പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ച വിവിധ പ്രൈമറി അധ്യാപക കൂട്ടായ്മകളുടെ നേതൃത്വത്തിൽ സംയുക്ത അധ്യാപക പoന കോൺഗ്രസ് - ചോക്കു പൊടി - 2019 മാർച്ച് 9ന് അലനല്ലൂർ കൃഷ്ണ എ.എൽ.പി.സ്കൂളിൽ നടക്കും.
ഐ.ടി.അധിഷ്ഠിത അക്കാദമിക് ക്ലാസ് മുറികൾ സജീവമാക്കുന്നതിനുള്ള അധ്യാപകരുടെ പുതിയ ആശയങ്ങളുടെ പങ്കുവെക്കലുകളുടെ വേദിയാകും പഠനകോൺഗ്രസ്. ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി ,ഒന്നാം ക്ലാസ് സംസ്ഥാന കൂട്ടായ്മ, സ്കൂൾ ആ പ്, റൈസിംഗ് ഫോർത്ത് അലനല്ലൂർ തുടങ്ങിയ അധ്യാപക കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള
നവമാധ്യമ കൂട്ടായ്മകളാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. രാവിലെ 10 മുതൽ നടക്കുന്ന പരിപാടി പാലക്കാട് ഡയറ്റ് പ്രിൻസിപ്പാൾ ഡോ.എ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കന്ന - മലയാളത്തിളക്കം - പദ്ധതിയുടെ ഉപജ്ഞാതാവായ ടി.ടി.പൗലോസ് കോലഞ്ചേരി , കെ എം നൗഫൽ , ഷാജൽ കക്കോടി, എസ് അമ്പിളി , പി. സംഗീത, ഹാരിസ് കോലോത്തൊടി തുടങ്ങിയവർ പഠന കോൺഗ്രസിൽ വിഷയാവതരണം നടത്തും.
കൂടാതെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒന്നാം ക്ലാസ് ഒന്നാന്തരമാക്കുന്നതിനു വേണ്ടി നിരന്തരം പരിശ്രമിച്ച് ടീച്ചിംഗ് മാന്വൽ തയ്യാറാക്കുന്നതിൽ സംസ്ഥാന അംഗീകാരം നേടിയ അലനല്ലൂർ കൃഷ്ണ എ എൽ .പി .സ്കൂളിലെ സർവ്വീസിൽ നിന്ന് വിരമിക്കുന്ന പി. ജ്യോതി ടീച്ചർക്കുള്ള യാത്രയയപ്പും നടക്കും.
സംസ്ഥാന പഠന കോൺഗ്രസിൽ പങ്കെടുക്കാൻ താൽപര്യമുള്ള അധ്യാപകർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. താഴെപ്പറയുന്ന നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യാം
9495607217
9946553764
