Peruvayal News

Peruvayal News

ചുഴലിക്കാറ്റ് മുന്നറിയിപ്പുകള്‍ ലംഘിച്ച്‌ മത്സ്യബന്ധനബോട്ടുകള്‍ ഉള്‍ക്കടലിലേക്ക്

ചുഴലിക്കാറ്റ്  മുന്നറിയിപ്പുകള്‍ ലംഘിച്ച്‌ മത്സ്യബന്ധനബോട്ടുകള്‍ ഉള്‍ക്കടലിലേക്ക്

തൃശൂര്‍ : മുന്നറിയിപ്പു ലംഘിച്ച്‌ രണ്ടു ബോട്ടുകള്‍ മത്സ്യബന്ധനത്തിനായി ചാവക്കാട് കടപ്പുറത്ത് നിന്നും പുറപ്പെട്ടതായി സൂചന. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിനന്റെ സാഹചര്യത്തില്‍ കേരളത്തില്‍ തീരത്ത് ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ലംഘിച്ച്‌ ഉള്‍ക്കടലിലേക്ക് മത്സ്യബന്ധനത്തിന് രണ്ടു ബോട്ടുകള്‍ പുറപ്പെട്ടു എന്ന സൂചനയാണ്. ചാവക്കാട് കോസ്റ്റല്‍ പോലീസിന് ലഭിച്ചത്. മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് നൂറോളം ബോട്ടുകള്‍ തിരിച്ചുവന്നു. കടലില്‍ പോകരുതെന്നും, ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട് ബോട്ടുകള്‍ അടിയന്തരമായി തിരിച്ചു വരണമെന്നും കോസ്റ്റല്‍ പോലീസ് നേരിട്ടെത്തി അറിയിപ്പു നല്‍കിയിരുന്നെങ്കിലും.

ഇത് അവഗണിച്ച്‌ മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ടുകളെ വിവരങ്ങള്‍ ശേഖരിക്കുകയാണ് പോലീസ്.

Don't Miss
© all rights reserved and made with by pkv24live