എം.പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ; കെ.എസ്.ആര്‍.ടി.സി സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി
എം.പാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആര്‍.ടി.സി സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി . സാധാരണ നടപടി ക്രമം പാലിച്ചേ ഹര്‍ജി പരിഗണിക്കാനാകു എന്നും കോടതി വ്യക്തമാക്കി
ഹൈക്കോടതി ഉത്തരവ് പ്രകാരം 1565 ഡ്രൈവര്‍മാരെ പിരിച്ചു വിടാനുള്ള സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെ , ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടിരുന്നു . എന്നാല്‍ ഹര്‍ജി ഉടന്‍ പരിഗണിക്കാനാകില്ലെന്നും സാധാരണ നടപടി ക്രമങ്ങള്‍ പാലിക്കണമെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്
താത്കാലിക നിയമനത്തിന് കോര്‍പ്പറേഷന് അധികാരമുണ്ടെന്നും സ്ഥിരം തസ്തികകളില്‍ അല്ല എം.പാനല്‍ ജീവനക്കാരെ നിയമിച്ചതെന്നുമാണ് കെ.എസ്.ആര്‍.ടി.സി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്
സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുക വഴി വിധി നടപ്പിലാക്കുന്നതിന് സമയം നീട്ടി നല്‍കണമെന്ന് ഹൈക്കോടതിയില്‍ ആവശ്യപ്പെടാനായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ നീക്കം . എന്നാല്‍ ഹര്‍ജി ഉടന്‍ പരിഗണിക്കാനാവില്ലെന്ന സുപ്രീംകോടതി തീരുമാനം കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടിയായിരിക്കുകയാണ്
