പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 10 മുതൽ ഓൺലൈനായി സ്വീകരിക്കും
പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 10 മുതൽ ഓൺലൈനായി സ്വീകരിക്കാനാണ് ഹയർസെക്കൻഡറി വകുപ്പിന്റെ തീരുമാനം
ആദ്യ അലോട്ട്‌മെൻറ് ജൂൺ നാലിനാണ്. ജൂൺ 13-ന് ക്ലാസ് തുടങ്ങും.
ഓൺലൈൻ അപേക്ഷ http://hscap.kerala.gov.in/ എന്ന ലിങ്കിൽ 10 മുതൽ ലഭ്യമാകും
മുൻവർഷങ്ങളിലെപ്പോലെ രണ്ടുഘട്ടമായി മുഖ്യ അലോട്ട്‌മെന്റ് നടത്തും. മുഖ്യ അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചവർക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം നൽകിയശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ തുടങ്ങും. ഭിന്നശേഷിക്കാർക്കും കായികതാരങ്ങൾക്കും പ്രത്യേകം അലോട്ട്‌മെന്റ് ഉണ്ടാകും.
പ്ലസ് വൺ പ്രവേശനം ഒറ്റനോട്ടത്തിൽ
▪അപേക്ഷാസമർപ്പണം മേയ് 10 മുതൽ
▪അവസാനതീയതി - മേയ് 23
▪ട്രയൽ അലോട്ട്മെന്റ് - മേയ് 28
▪ആദ്യ അലോട്ട്മെന്റ് - ജൂൺ 4
▪മുഖ്യ അലോട്ട്മെന്റുകൾ പൂർത്തിയാകുന്നത് - ജൂൺ 11
▪ക്ലാസ് തുടങ്ങുന്നത് - ജൂൺ 13
